പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും; മുംബൈ നഗരത്തിൽ ‘ഗുഹാമനുഷ്യൻ’ ആയി പ്രത്യക്ഷപ്പെട്ട് ആമിര്‍ ഖാൻ

പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും; മുംബൈ നഗരത്തിൽ ‘ഗുഹാമനുഷ്യൻ’ ആയി പ്രത്യക്ഷപ്പെട്ട് ആമിര്‍ ഖാൻ
Feb 3, 2025 03:56 PM | By akhilap

(moviemax.in) തിരക്കേറിയ മുംബൈ നഗരത്തിൽ പാറിപ്പറക്കുന്ന മുടിയും നീളന്‍ താടിയും പഴകിയ വേഷവുമായി ‘ഗുഹാമനുഷ്യൻ’ ആയി പ്രത്യക്ഷപ്പെട്ട് ആമിര്‍ ഖാൻ.

ഒരു മരപ്പലകയില്‍ തീര്‍ത്ത ഉന്തുവണ്ടിയുമായാണ് ആമിര്‍ ഖാൻ തെരുവിലേക്ക് ഓടിയെത്തിയത്.

ഇതേതാണ് ഈ ഭ്രാന്തൻ എന്ന ചിന്തയിലായിരുന്നു അവിടെയുള്ള ആളുകൾ. എന്നാൽ തങ്ങളുടെ മുന്നിലുള്ള ഈ ‘ഗുഹാമനുഷ്യൻ’ സാക്ഷാൽ ആമിര്‍ ഖാൻ ആയിരുന്നുവെന്ന് ആർക്കും തന്നെ മനസ്സിലായില്ല.

എനര്‍ജി ശീതള പാനീയത്തിന് വേണ്ടിയുള്ള പരസ്യത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രാങ്ക്. അണിയറക്കാർ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് വൈറലാക്കി മാറ്റിയത്. ആമിർ വേഷം മാറുന്നതിന്റെ മേക്കിങ് വീഡിയോയും ഇതിനൊപ്പം റിലീസ് ചെയ്തിട്ടുണ്ട്.

ബോളിവുഡിലെ മിസ്റ്റർ പെർഫെക്‌‌ഷനിസ്റ്റ് ആയ ആമിർ ഖാൻ ഇതിനു മുമ്പും നൂതനമായ പ്രമോഷൻ ക്യാംപെയ്നുകൾ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഗജിനിക്ക് വേണ്ടി അദ്ദേഹം ഒരു ബാർബറായി വേഷം മാറി, 3 ഇഡിയറ്റ്സിനു വേണ്ടിയും വൃദ്ധന്റെ വേഷത്തിൽ ആമിർ എത്തിയിരുന്നു.














#flowing #hair #long #beard #AamirKhan #appeared #caveman #city #Mumbai

Next TV

Related Stories
ഒറിജിനൽ ദൃശ്യം 3ക്കു മുൻപേ ഹിന്ദി പതിപ്പ്? വിവരം പുറത്തുവിട്ട് പനോരമ സ്റ്റുഡിയോ

Jun 1, 2025 10:25 AM

ഒറിജിനൽ ദൃശ്യം 3ക്കു മുൻപേ ഹിന്ദി പതിപ്പ്? വിവരം പുറത്തുവിട്ട് പനോരമ സ്റ്റുഡിയോ

ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയറ്ററുകളിലെത്തുന്നതിനും മുൻപേ അജയ് ദേവ്ഗണ്ണിന്റെ ഹിന്ദി പതിപ്പ് റിലീസ്...

Read More >>
ബോളിവുഡ് നടൻ മുകുൾ ദേവ്  അന്തരിച്ചു

May 24, 2025 02:05 PM

ബോളിവുഡ് നടൻ മുകുൾ ദേവ് അന്തരിച്ചു

ബോളിവുഡ് നടൻ മുകുൾ ദേവ് ...

Read More >>
Top Stories










News Roundup






https://moviemax.in/-