ബോളിവുഡിൽ ഏറെ ചർച്ചയായതാണ് നടൻ സെയ്ഫ് അലി ഖാന് സ്വന്തം വീട്ടിനുള്ളിൽ വെച്ച് നേരിടേണ്ടി വന്ന ആക്രമണം. വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമിയുമായുള്ള കയ്യേറ്റത്തിനിടെ സെയ്ഫിന് കുത്തേറ്റു.
പരിക്കേറ്റ സെയ്ഫ് ഓട്ടോയിലാണ് ആശുപത്രിയിലെത്തിയത്. അതും എട്ട് വയസുകാരനായ മകൻ തൈമൂർ അലി ഖാനൊപ്പം. ഏവരും ഞെട്ടലോടെയാണ് ഈ ആക്രമണ വാർത്ത കേട്ടത്.
മുംബെെയിലെ വിഐപികൾ താമസിക്കുന്ന ഏരിയയിലാണ് സെയ്ഫ് അലി ഖാൻ അപാർട്മെന്റ്. ഇവിടെ പോലും സുരക്ഷയില്ലേ എന്നായിരുന്നു ആദ്യമുയർന്ന ചോദ്യം.
പിന്നാലെ പല സംശയങ്ങളും വന്നു. സിസിടിവിയുണ്ടായിരുന്നില്ല. വീട്ടിൽ കാറുള്ള സെയ്ഫ് എന്തിന് ഓട്ടോയിൽ ആശുപത്രിയിൽ പോയെന്ന് ചോദ്യം വന്നു. ഗുരുതരമായി സെയ്ഫിന് പരിക്ക് പറ്റിയെന്നായിരുന്നു വാർത്തകൾ.
എന്നാൽ പിന്നാലെ ആശുപത്രിയിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ സെയ്ഫിനെ കണ്ടപ്പോൾ വലിയ പ്രശ്നമുള്ളതായി ആർക്കും തോന്നുന്നില്ല. സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്.
ഇപ്പോഴിതാ കരീനയെയുംം സെയ്ഫിനെയും കുറിച്ച് സംവിധായകൻ അക്ഷദീപ് സാബിറും ഭാര്യ ഷീബയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താര ദമ്പതികളെ ചെറുതായൊന്ന് പരിഹസിച്ച് കൊണ്ടാണ് അക്ഷദീപിന്റെ പരാമർശം.
നടീനടൻമാർ തമ്മിൽ പ്രതിഫലത്തിൽ വലിയ അന്തരമുണ്ട്. പുഷ്പയിൽ അല്ലു അർജുനേക്കാൾ വളരെ കുറഞ്ഞ പ്രതിഫലമാണ് രശ്മികയ്ക്ക് ലഭിച്ചത്.
കുറഞ്ഞ പ്രതിഫലം ലഭിക്കുന്നത് കൊണ്ടാണ് കരീനയ്ക്ക് അപാർട്മെന്റിൽ ഫുൾ ടെെം വാച്ച്മാനെ വെക്കാൻ സാധിക്കാത്തതെന്നും അക്ഷദീപ് പറഞ്ഞു.
ഇതുകൊണ്ടാണ് 21 കോടി രൂപ വാങ്ങുന്ന കരീനയ്ക്ക് ഒരു വാച്ച്മാനെെ വെക്കാനാകാത്തത്. അവർക്ക് 100 കോടി രൂപ കൊടുത്താൻ ഒരുപക്ഷെ രാത്രി സെക്യൂരിറ്റിയെയും ഡ്രെെവറെയും വെക്കാമായിരുന്നെന്നും സംവിധായകൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
കരീനയ്ക്കും സെയ്ഫിനും വേണ്ടി ചാനൽ ചർച്ചകളിൽ ഞാൻ വാദിച്ചിട്ടുണ്ട്. പക്ഷെ രണ്ട് ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരമില്ലായിരുന്നു. എന്തുകൊണ്ട് വീടിന് പുറത്ത് സെക്യൂരിറ്റി ഗാർഡ് ഇല്ല എന്നായിരുന്നു ആദ്യത്ത ചോദ്യം.
എന്തുകൊണ്ട് രാത്രി ഫുൾ ടെെം ഡ്രെെവറെ വെച്ചില്ലെന്നായിരുന്നു രണ്ടാമത്തെ ചോദ്യമെന്നും അക്ഷദീപ് വ്യക്തമാക്കി.
#21 #crore #salary #reason #Kareena #not #put #Watchman #full #term #director