---
title: "ബിഗ് സ്ക്രീനിൽ ബിടിഎസ് വിസ്മയം; പുത്തൻ വേൾഡ് ടൂർ പ്രഖ്യാപനവുമായി കെ-പോപ്പ് രാജാക്കന്മാർ"
english_title: "BTS amazes on the big screen; K-pop kings announce new world tour"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342139/bts-amazes-on-the-big-screen-k-pop-kings-announce-new-world-tour"
published_at: "2026-02-15T17:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991b35042c2b_bts_k_pop_.jpg"
keywords: []
---

# ബിഗ് സ്ക്രീനിൽ ബിടിഎസ് വിസ്മയം; പുത്തൻ വേൾഡ് ടൂർ പ്രഖ്യാപനവുമായി കെ-പോപ്പ് രാജാക്കന്മാർ

> **Lead Summary:** **[** ലോകമെമ്പാടുമുള്ള കെ-പോപ്പ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന പ്രഖ്യാപനവുമായി ബിടിഎസ്. ബിടിഎസിന്റെ വരാനിരിക്കുന്ന പുതിയ വേൾഡ് ടൂർ 'Arirang' ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിനിമാ തിയറ്ററുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ കൊറിയ ടൈംസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം ബിടിഎസ് അംഗങ്ങൾ ഒന്നിച്ചെത്തുന്ന ഈ സംഗീത വിരുന്ന് ഏപ്രിൽ 11-ന് കൊറിയയിലെ ഗോയാങ്ങിലും ഏപ്രിൽ 18-ന് ജപ്പാനിലെ ടോക്കിയോയിലുമാണ് നടക്കുന്നത്. ഈ രണ്ട് പ്രകടനങ്ങളും 75 രാജ്യങ്ങളിലായി 3500-ലധികം തിയറ്ററുകളിൽ ബിഗ് സ്‌ക്രീനിൽ ആരാധകർക്ക് കാണാൻ സാധിക്കും.

## Article Content

**[** ലോകമെമ്പാടുമുള്ള കെ-പോപ്പ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റുന്ന പ്രഖ്യാപനവുമായി ബിടിഎസ്. ബിടിഎസിന്റെ വരാനിരിക്കുന്ന പുതിയ വേൾഡ് ടൂർ 'Arirang' ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിനിമാ തിയറ്ററുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ കൊറിയ ടൈംസ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം ബിടിഎസ് അംഗങ്ങൾ ഒന്നിച്ചെത്തുന്ന ഈ സംഗീത വിരുന്ന് ഏപ്രിൽ 11-ന് കൊറിയയിലെ ഗോയാങ്ങിലും ഏപ്രിൽ 18-ന് ജപ്പാനിലെ ടോക്കിയോയിലുമാണ് നടക്കുന്നത്. ഈ രണ്ട് പ്രകടനങ്ങളും 75 രാജ്യങ്ങളിലായി 3500-ലധികം തിയറ്ററുകളിൽ ബിഗ് സ്‌ക്രീനിൽ ആരാധകർക്ക് കാണാൻ സാധിക്കും.

ബിടിഎസിന്റെ പുതിയ ആൽബമായ 'Arirang' മാർച്ച് 20-നാണ് പുറത്തിറങ്ങുന്നത്. ഇതിന് പിന്നാലെ ആരംഭിക്കുന്ന വേൾഡ് ടൂർ കെ-പോപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പര്യടനമായിരിക്കും. 34 നഗരങ്ങളിലായി 82 കൺസർട്ടുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും 41 ഷോകളുടെ ടിക്കറ്റുകൾ വിറ്റുതീർന്നു കഴിഞ്ഞു.

സ്റ്റേഡിയത്തിൽ നേരിട്ട് കോൺസർട്ടുകൾ കാണാൻ സാധിക്കാത്ത ലക്ഷക്കണക്കിന് ആരാധകർക്ക് വേണ്ടിയാണ് ബിഗ് സ്ക്രീൻ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിരിക്കുന്നത്. കൊറിയയിലെ പ്രമുഖ തിയറ്റർ ശൃംഖലകളായ സിജിവി, ലോട്ടെ സിനിമ (lotte cinema), മെഗാബോക്സ് എന്നിവ വഴിയാണ് ബുക്കിംഗ് നടക്കുന്നത്. ഫെബ്രുവരി 25 മുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/342139/bts-amazes-on-the-big-screen-k-pop-kings-announce-new-world-tour)