'ഒരിക്കലും പൊഴിഞ്ഞു പോകരുതെന്ന് ആഗ്രഹിക്കുന്ന ബന്ധമായിരുന്നു... പക്ഷേ...'; പ്രിയപ്പെട്ടയാളെക്കുറിച്ച് മഞ്ജു പത്രോസ് മനസ്സ് തുറക്കുന്നു

'ഒരിക്കലും പൊഴിഞ്ഞു പോകരുതെന്ന് ആഗ്രഹിക്കുന്ന ബന്ധമായിരുന്നു... പക്ഷേ...'; പ്രിയപ്പെട്ടയാളെക്കുറിച്ച് മഞ്ജു പത്രോസ് മനസ്സ് തുറക്കുന്നു
Feb 20, 2026 02:24 PM | By Anusree vc

മലയാള സിനിമ-സീരിയൽ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ നടി മഞ്ജു പത്രോസ് പങ്കുവെച്ച ജന്മദിന കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ജനപ്രിയ പരമ്പരയായ 'അളിയൻസിൽ' തന്റെ നാത്തൂൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി സൗമ്യ ഭാഗ്യനാഥനാണ് മഞ്ജു ഹൃദ്യമായ ഭാഷയിൽ ആശംസകൾ നേർന്നത്. സ്ക്രീനിലെ നാത്തൂൻ പോരിനപ്പുറം ജീവിതത്തിൽ ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് ഈ കുറിപ്പിലൂടെ പ്രകടമാകുന്നത്.

'വെറുതെയല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മഞ്ജു പത്രോസ്, നിലവിൽ കൗമുദി ടിവിയിലെ 'അളിയൻസ്' എന്ന ഹിറ്റ് പരമ്പരയിലെ പ്രധാന വേഷത്തിലാണ് എത്തുന്നത്. അനീഷ് രവി, റിയാസ് നർമകല തുടങ്ങിയവർക്കൊപ്പം സൗമ്യ ഭാഗ്യനാഥനും പ്രധാന വേഷം ചെയ്യുന്ന ഈ പരമ്പരയ്ക്ക് വലിയ ആരാധക പിന്തുണയുണ്ട്. പരമ്പരയിലെ താരങ്ങളെല്ലാം കുടുംബാംഗങ്ങളെപ്പോലെയാണെന്ന് വ്യക്തമാക്കുന്നതാണ് മഞ്ജുവിന്റെ പുതിയ പോസ്റ്റ്.

''ഈശ്വരൻ ചില മനുഷ്യരെ നമുക്ക് അരികിൽ എത്തിക്കും. അവർക്ക് ചില നിയോഗങ്ങൾ ഉണ്ടാകും. അങ്ങനെ എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ...

ഒരുപാട് ചിരിച്ചും കരഞ്ഞും സങ്കടങ്ങൾ പങ്കിട്ടും ഞങ്ങൾ കൂട്ടുകൂടാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു. ജീവിക്കാൻ പേടിക്കേണ്ട എന്ന് കാണിച്ചു തന്നത് ഒരു പരിധി വരെ ഇവളാണ്. ചേച്ചി വണ്ടി വാങ്ങണം എന്ന് ആദ്യം പറഞ്ഞത് ഇവളാണ്. അങ്ങനെ ജീവിതത്തിൽ പലഘട്ടങ്ങളിലും മുന്നോട്ടു പ്രേരിപ്പിച്ചത് ഇവളാണ്.

ജീവിതത്തിൽ നിന്നും ഒരിക്കലും പൊഴിഞ്ഞു പോകരുതെന്ന് മനസിൽ ആഗ്രഹിക്കുന്ന ബന്ധങ്ങളിൽ ഒന്നാണ് ഇത്. എന്റെ സിങ്കപ്പെണ്ണിന് എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ'', എന്നാണ് സൗമ്യ ഭാഗ്യനാഥനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്‍ച് മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. മഞ്ജു പത്രോസിന്റെ പോസ്റ്റിനു താഴെ നിരവധിപ്പേർ സൗമ്യ ഭാഗ്യനാഥന് ജന്മദിനാശംസകൾ നേർന്ന് കമന്റ് ചെയ്യുന്നുണ്ട്.

Content Highlight: 'It was a relationship I never wanted to end... but...'; Manju Patrose opens up about her beloved

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News