---
title: "പിതാവിന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തിയതിൽ സൽമാൻ ഖാന് അതൃപ്തി"
english_title: "Salman Khan unhappy with father's health details being made public"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343150/salman-khan-unhappy-with-fathers-health-details-being-made-public"
published_at: "2026-02-20T15:35:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998328142f81_15.jpg"
keywords: []
---

# പിതാവിന്റെ ആരോഗ്യവിവരങ്ങൾ പരസ്യപ്പെടുത്തിയതിൽ സൽമാൻ ഖാന് അതൃപ്തി

> **Lead Summary:** **[moviemax.in]പി**താവും പ്രശസ്ത തിരക്കഥാകൃത്തുമായ സലീം ഖാന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ മാധ്യമങ്ങളുമായി പങ്കുവെച്ചതിൽ നടൻ സൽമാൻ ഖാൻ പ്രതിഷേധം അറിയിച്ചതായി റിപ്പോർട്ടുകൾ.

## Article Content

**[moviemax.in]പി**താവും പ്രശസ്ത തിരക്കഥാകൃത്തുമായ സലീം ഖാന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ മാധ്യമങ്ങളുമായി പങ്കുവെച്ചതിൽ നടൻ സൽമാൻ ഖാൻ പ്രതിഷേധം അറിയിച്ചതായി റിപ്പോർട്ടുകൾ.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സലീം ഖാന്റെ സ്വകാര്യത മാനിക്കണമെന്നും അനുവാദമില്ലാതെ വിവരങ്ങൾ പുറത്തുവിടരുതെന്നും കുടുംബം ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

ആരോഗ്യവിവരങ്ങൾ പങ്കുവെക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം ആരാധകരെ വിവരങ്ങൾ അറിയിക്കാമെന്നുമാണ് സൽമാൻ ഖാന്റെ നിലപാട്.

അനാവശ്യമായ ഊഹാപോഹങ്ങളും മാധ്യമ ശ്രദ്ധയും ഒഴിവാക്കാനാണ് കുടുംബം ഈ തീരുമാനമെടുത്തതെന്ന് അവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് സലീം ഖാന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്.

രക്തസമ്മർദ്ദവും തലച്ചോറിലെ രക്തസ്രാവവും കാരണം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും ചെറിയ ശസ്ത്രക്രിയ നടത്തിയെന്നും ഡോക്ടർമാർ വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നുണ്ടെന്നും പ്രായം കണക്കിലെടുത്ത് പൂർണ്ണമായി സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള വിശദമായ വിവരങ്ങൾ പൊതുമധ്യത്തിൽ ചർച്ചയാകുന്നതിലാണ് സൽമാൻ ഖാനും കുടുംബവും ഇപ്പോൾ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343150/salman-khan-unhappy-with-fathers-health-details-being-made-public)