---
title: "മസ്തിഷ്ക രക്തസ്രാവം: ബോളിവുഡ് താരം സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ വെന്റിലേറ്ററിൽ"
english_title: "Brain hemorrhage Bollywood star Salman Khan's father Salim Khan on ventilator"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342699/brain-hemorrhage-bollywood-star-salman-khans-father-salim-khan-on-ventilator"
published_at: "2026-02-18T15:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69959014907a0_saleem_khan.jpg"
keywords: []
---

# മസ്തിഷ്ക രക്തസ്രാവം: ബോളിവുഡ് താരം സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ വെന്റിലേറ്ററിൽ

> **Lead Summary:** **ബോ**ളിവുഡ് താരം സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാനെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്നും എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സലിം ഖാൻ ചികിത്സയിൽ കഴിയുന്നത്.

## Article Content

**ബോ**ളിവുഡ് താരം സൽമാൻ ഖാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാനെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില നിലവിൽ തൃപ്തികരമാണെന്നും എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സലിം ഖാൻ ചികിത്സയിൽ കഴിയുന്നത്.

രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കടുത്ത തലകറക്കം അനുഭവപ്പെട്ടതിനാലാണ് അദ്ദേഹത്തെ നേരത്തെ ആശുപത്രിയിൽ എത്തിച്ചത്. മക്കളായ സൽമാൻ ഖാൻ, അർബാസ് ഖാൻ, അൽവിറ ഖാൻ എന്നിവരും പേരക്കുട്ടികളായ അർഹാൻ ഖാൻ, നിർവാൻ ഖാൻ, അയാൻ അഗ്നിഹോത്രി എന്നിവരും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342699/brain-hemorrhage-bollywood-star-salman-khans-father-salim-khan-on-ventilator)