---
title: "'മോനേ, നീ ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു, ഹൃദയത്തോട് ചേർത്തവരെ നീ ചതിച്ചില്ലേ'; അഖിൽ മാരാർക്കെതിരെ ആഞ്ഞടിച്ച് സത്യഭാമ!"
english_title: "'Son, you shouldn't have fallen into the mud, didn't you cheat those close to your heart'; Satyabhama lashes out at Akhil Marar!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343148/son-you-shouldnt-have-fallen-into-the-mud-didnt-you-cheat-those-close-to-your-heart-satyabhama-lashes-out-at-akhil-marar"
published_at: "2026-02-20T15:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699830cd33dfb_didnt_you_cheat_those_close_to_your_heart;_Satyabhama_lashes_out_at_Akhil_Marar.jpg"
keywords: []
---

# 'മോനേ, നീ ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു, ഹൃദയത്തോട് ചേർത്തവരെ നീ ചതിച്ചില്ലേ'; അഖിൽ മാരാർക്കെതിരെ ആഞ്ഞടിച്ച് സത്യഭാമ!

> **Lead Summary:** ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ അംഗത്വമെടുത്തതിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ. അഖിൽ മാരാർ ഒരിക്കലും 'ചാണകത്തിൽ' വീഴാൻ പാടില്ലായിരുന്നുവെന്ന് സത്യഭാമ പറഞ്ഞു. ട്വന്റി-20യിൽ ചേർന്നതിലൂടെ തന്നെ ഇതുവരെ ചേർത്തുപിടിച്ച മറ്റു മതസ്ഥരെ അഖിൽ ചതിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

## Article Content

ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ അംഗത്വമെടുത്തതിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ. അഖിൽ മാരാർ ഒരിക്കലും 'ചാണകത്തിൽ' വീഴാൻ പാടില്ലായിരുന്നുവെന്ന് സത്യഭാമ പറഞ്ഞു. ട്വന്റി-20യിൽ ചേർന്നതിലൂടെ തന്നെ ഇതുവരെ ചേർത്തുപിടിച്ച മറ്റു മതസ്ഥരെ അഖിൽ ചതിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.

> അഖിലിന്റെ രാഷ്ട്രീയ പ്രവേശനം അദ്ദേഹത്തിന്റെ കരിയറിന് തന്നെ ദോഷം ചെയ്യുമെന്നാണ് സത്യഭാമയുടെ വാദം. "അയാളുടെ എല്ലാ ഉയർച്ചകളും ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കും" എന്നും സത്യഭാമ കൂട്ടിച്ചേർത്തു. അഖിൽ മാരാരുടെ രാഷ്ട്രീയ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് സത്യഭാമയുടെ ഈ വിവാദ പരാമർശം.

> "മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ ചതിക്കുകയായിരുന്നില്ലേ? നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക്‌ നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല." സത്യഭാമ ഫേസ്‌ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/343148/son-you-shouldnt-have-fallen-into-the-mud-didnt-you-cheat-those-close-to-your-heart-satyabhama-lashes-out-at-akhil-marar)