---
title: "'ദേഷ്യം വന്ന അമ്മ ടാക്സി ഡ്രൈവറുടെ കഴുത്തിന് പിടിമുറുക്കി; അന്ന് 11-ാം വയസ്സിൽ പ്രിയങ്ക കണ്ടത് അമ്മയുടെ മറ്റൊരു മുഖം!"
english_title: "'Angry mother grabbed the taxi driver by the neck; Priyanka saw a different face of her mother at the age of 11!'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343072/angry-mother-grabbed-the-taxi-driver-by-the-neck-priyanka-saw-a-different-face-of-her-mother-at-the-age-of-11"
published_at: "2026-02-20T12:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699804129c2ec_Priyanka_saw_a_different_face_of_her_mother_at_the_age_of_11.jpg"
keywords: []
---

# 'ദേഷ്യം വന്ന അമ്മ ടാക്സി ഡ്രൈവറുടെ കഴുത്തിന് പിടിമുറുക്കി; അന്ന് 11-ാം വയസ്സിൽ പ്രിയങ്ക കണ്ടത് അമ്മയുടെ മറ്റൊരു മുഖം!

> **Lead Summary:** കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം ടാക്സിയിൽ യാത്ര ചെയ്യുമ്പോഴുണ്ടായ ഭയാനകമായ അനുഭവം പങ്കുവെച്ച് ആഗോള താരം പ്രിയങ്ക ചോപ്ര. 11 വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രമായ ‘ദ ബ്ലഫ്’ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സ് തുറന്നത്.

## Article Content

കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം ടാക്സിയിൽ യാത്ര ചെയ്യുമ്പോഴുണ്ടായ ഭയാനകമായ അനുഭവം പങ്കുവെച്ച് ആഗോള താരം പ്രിയങ്ക ചോപ്ര. 11 വയസ്സുള്ളപ്പോൾ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രമായ ‘ദ ബ്ലഫ്’ എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സ് തുറന്നത്.

ടാക്സിയിൽ യാത്ര ചെയ്യുന്നതിനിടെ ഒരു അപകടം വരുന്നുണ്ടെന്ന മുൻകൂട്ടിയുള്ള തോന്നലിൽ (Intuition) അമ്മ മധു ചോപ്ര കാണിച്ച മനക്കരുത്താണ് തന്നെ രക്ഷിച്ചതെന്ന് പ്രിയങ്ക പറഞ്ഞു. മകളെ സംരക്ഷിക്കാൻ ആ സാഹചര്യത്തിൽ അമ്മ കാണിച്ച ധൈര്യം വാക്കുകൾക്ക് അപ്പുറമാണെന്നും പ്രിയങ്ക ഓർത്തെടുത്തു. ആപത്തുകാലത്ത് ഒരു അമ്മയുടെ പോരാട്ടവീര്യം എങ്ങനെയായിരിക്കുമെന്ന് തന്റെ ജീവിതത്തിലെ ഈ അനുഭവം തെളിയിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

അമ്മയോടൊപ്പം ഡൽഹിയിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു താനെന്ന് പ്രിയങ്കാ ചോപ്ര ഓർമിച്ചു. ഒരിക്കൽ ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ അവർക്ക് പരിചിതമല്ലാത്ത ഒരു വഴിയിലേക്ക് വണ്ടി തിരിച്ചു. ഇത് തങ്ങൾക്ക് എത്തിച്ചേരേണ്ട സ്ഥലത്തേക്കുള്ള കുറുക്കുവഴിയാണെന്നാണ് ഡ്രൈവർ അവകാശപ്പെട്ടത്. എന്നാൽ അമ്മയും താനും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. ഇതുമനസിലാക്കിയ അമ്മ പൊടുന്നനേ ടാക്സി ഡ്രൈവറുടെ കഴുത്തിൽപ്പിടിച്ച് പ്രധാന റോഡിലേക്ക് തിരികെ പോകാൻ ആവശ്യപ്പെടുകയായിരുന്നെന്ന് പ്രിയങ്ക പറഞ്ഞു.

> മധു ചോപ്ര ഡ്രൈവറെ അടിച്ചുവെന്നും വാഹനം പ്രധാന റോഡിലേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്തെന്നും നടി ഓർത്തെടുത്തു. "അമ്മ പറഞ്ഞു, എന്റെ കൗമാരക്കാരിയായ മകളോടൊപ്പമാണ് ഞാൻ എന്ന്. എന്റെ അമ്മയുടെ ഈ ഭാവം ഞാൻ മുമ്പ് കണ്ടിട്ടില്ല. അതിനുശേഷം, നാല് മാസത്തോളം ഞാൻ അവരോട് ഒന്നും തർക്കിച്ചില്ല. അമ്മ തനിച്ചായിരുന്നെങ്കിൽ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് എനിക്കറിയില്ല. ഞാൻ കൂടെയുണ്ടായിരുന്നതുകൊണ്ടാണ് അന്ന് അവർ അങ്ങനെ പ്രതികരിച്ചത്. ഹോട്ടലിലേക്ക് തിരികെ വന്നപ്പോൾ അമ്മ വിറയ്ക്കുകയായിരുന്നു," പ്രിയങ്ക കൂട്ടിച്ചേർത്തു.

'ബ്ലഡി മേരി' എന്ന് വിളിക്കപ്പെടുന്ന, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ പോരാടുന്ന ഒരു കടൽക്കൊള്ളക്കാരിയുടെ വേഷമാണ് ദ ബ്ലഫിൽ പ്രിയങ്കാ ചോപ്ര അവതരിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലെ കരീബിയൻ ദ്വീപുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് പ്രിയങ്ക. ഈ ചിത്രത്തിൽ മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനുമാണ് മറ്റുപ്രധാന വേഷങ്ങളിൽ. ചിത്രം 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/343072/angry-mother-grabbed-the-taxi-driver-by-the-neck-priyanka-saw-a-different-face-of-her-mother-at-the-age-of-11)