'ഞാനിത് ചെയ്യാന്‍ പോകുകയാണ്,ആ സീൻ കാരണം മാധുരിയുമായുള്ള ബന്ധം നഷ്ടപ്പെടുമോയെന്ന് ഭയന്നു' -ഗോവിന്ദ് നാംദേവ്

'ഞാനിത് ചെയ്യാന്‍ പോകുകയാണ്,ആ സീൻ കാരണം മാധുരിയുമായുള്ള ബന്ധം നഷ്ടപ്പെടുമോയെന്ന് ഭയന്നു' -ഗോവിന്ദ് നാംദേവ്
Feb 4, 2025 04:15 PM | By Jain Rosviya

ഒരു കാലത്ത് ബോളിവുഡിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്ന നടനാണ് ഗോവിന്ദ് നാംദേവ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയുടെ കാര്യത്തിൽ വളരെ സെലക്ടീവാണ് നടൻ.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വ വിദ്യാർത്ഥിയായ ​ഗോവിന്ദ് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാണ് നല്ല വരുമാനമുള്ള ജോലി പോലും ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയത്. ​ഗോവിന്ദിന് നടൻ എന്ന രീതിയിൽ ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ച സിനിമയായിരുന്നു 1996ല്‍ പുറത്തിറങ്ങിയ പ്രേം ഗ്രന്ഥ്.

രാജീവ് കപൂർ സംവിധാനം ചെയ്ത ഈ സിനിമയിൽ വില്ലൻ റോൾ ചെയ്യുമ്പോൾ ​ഗോവിന്ദ് ഒരു തുടക്കകാരനായിരുന്നു. തോമസ് ഹാര്‍ഡിയുടെ ടെസ് ഓഫ് ദി ഉബര്‍വില്ലെസ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് പ്രേം ഗ്രന്ഥിന്റെ തിരക്കഥ ജയിനേന്ദ്ര ജെയിൻ തയ്യാറാക്കിയത്.

ഷമ്മി കപൂർ, റിഷി കപൂർ, മാധുരി ദീക്ഷിത്, അനുപം ഖേർ എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കാലത്ത് ഗോവിന്ദ് നാംദേവ് എന്ന പുതുമുഖത്തിന് പ്രേം ഗ്രന്ഥിലെ വില്ലൻ റോൾ ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു.

ഇപ്പോഴിതാ സിനിമയിലെ നായിക മാധുരി ദീക്ഷിതിനൊപ്പം ബലാത്സംഗരംഗം അഭിനയിച്ചപ്പോഴുള്ള അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.

 പ്രേം ഗ്രന്ഥിന്റെ റിലീസിനുശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട രം​ഗമായിരുന്നു മാധുരി ദീക്ഷിതിനൊപ്പം ​ഗോവിന്ദ് ചെയ്ത ബലാത്സംഗരംഗം.

ഈ സീനിൽ അഭിനയിക്കുന്നതോടെ മാധുരിയുമായുള്ള നല്ല ബന്ധം നഷ്ടപ്പെടുമോയെന്ന് ഭയപ്പെട്ടാണ് അഭിനയിച്ചതെന്ന് ​ഗോവിന്ദ് പറയുന്നു.

മാധുരി എന്ന അഭിനേത്രി എത്രമാത്രം പ്രൊഫഷണലാണെന്ന് താൻ മനസിലാക്കിയതും പ്രേം ഗ്രന്ഥിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണെന്നും നടൻ പറഞ്ഞു.

നായികയായി ഇന്ത്യൻ സിനിമയിൽ ഒട്ടാതെ തിളങ്ങി നിൽക്കുന്ന സമയത്താണ് നടി ബലാത്സംഗരംഗത്തിൽ അഭിനയിക്കുന്നത്. ഗോവിന്ദ് നാംദേവിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എന്നെ മാധുരിയുടെ ആരാധനകനാക്കിയ സംഭവമായിരുന്നു അത്.

സിനിമാ മേഖലയില്‍ പുതിയ ആളാവുകയും ആദ്യം തന്നെ ഇത്തരം ഒരു രംഗം അഭിനയിക്കേണ്ടിവരികയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

മാധുരിയുമായുള്ള നല്ല ബന്ധം നഷ്ടപ്പെടുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. എന്നാല്‍ ഭയവും ആശങ്കയും നിറഞ്ഞ് നില്‍ക്കുന്ന ഒരു പുതുമുഖത്തിന് മാധുരിയെ പോലെ ഉയര്‍ന്ന നിലയിലുള്ള ഒരു അഭിനേതാവിന്റെ അടുത്ത് നിന്നും അത്രയും സഹകരണവും പിന്തുണയും ലഭിക്കുകയാണെങ്കില്‍ നമുക്ക് നമ്മുടെ കഴിവിന്റെ നൂറുശതമാനവും നല്‍കാനാവും.

സാധാരണയായി അങ്ങനെ സംഭവിക്കാറില്ല. മാധുരി അത്രയും തിളങ്ങി നില്‍ക്കുന്ന സമയമാണ്. അവര്‍ക്ക് എന്നെ നോക്കേണ്ട ആവശ്യമേയില്ല. എന്നാല്‍ അവര്‍ എനിക്ക് വേണ്ട എല്ലാ പിന്തുണയും ധൈര്യവും നല്‍കി.

മാധുരിയുടെ മുന്നില്‍ കൈകള്‍ കെട്ടി നിന്ന് ഞാന്‍ പറയുമായിരുന്നു... ഞാനിത് ചെയ്യാന്‍ പോകുകയാണ്. അപ്പോള്‍ അവര്‍ പറയും ശരി... ഓക്കേ... എന്ന്. നൂറ് ശതമാനവും പ്രൊഫഷണലായ അവരുടെ സമീപനമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

എന്നിട്ടും എന്റെ ഭയം മാറിയില്ല. എന്തെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ ആയിപ്പോകുമോ അവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെ ഞാന്‍ ഭയന്നിരുന്നു. മാധുരി അന്ന് ഒന്നാം നമ്പര്‍ നായികയാണ്. അവര്‍ക്ക് ഞാന്‍ മൂലം ബുദ്ധിമുട്ടുണ്ടാകുമോ. അവരുടെ പേരിന് കളങ്കം വരുമോ എന്നൊക്കെ ഭയന്നിരുന്നു.

അതിനേക്കാളുപരി അവരും ഞാനും തമ്മിലുണ്ടായ നല്ല സൗഹൃദത്തിന് ദോഷം സംഭവിക്കുമോ എന്നുവരെ ഞാന്‍ ഭയപ്പെട്ടു. പക്ഷെ അവരുടെ അനുഭവ സമ്പത്തും എന്നോടുള്ള സമീപനവും എല്ലാം നന്നായി കൊണ്ടുവന്നു. പ്രശ്‌നങ്ങളൊന്നുമില്ലാതെ ആ സീന്‍ ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ സാധിച്ചു. അതിന് ഞാൻ മാധുരിയോട് കടപ്പെട്ടിരിക്കുന്നു എന്നാണ് അനുഭവം പങ്കിട്ട് ​ഗോവിന്ദ് നാംദേവ് പറഞ്ഞത്.


#afraid #losing #relationship #with #Madhuri #because #that #scene #GovindNamdev

Next TV

Related Stories
ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

Sep 17, 2025 10:29 PM

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ...

Read More >>
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall