---
title: "'രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം, ഇനിയുള്ള ജീവിതം മക്കൾക്കായി'; പ്രതിസന്ധികളെക്കുറിച്ച് സിന്ധു വർമ മനസ്സ് തുറക്കുന്നു"
english_title: "'I have been living alone for two years, the rest of my life is for my children'; Sindhu Verma opens up about the crises"
publisher: "moviemax.in"
canonical_url: "https://moviemax.in/news/341235/i-have-been-living-alone-for-two-years-the-rest-of-my-life-is-for-my-children-sindhu-verma-opens-up-about-the-crises"
published_at: "2026-02-10T15:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698b067457372_SINDHU.jpg"
keywords: []
---

# 'രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം, ഇനിയുള്ള ജീവിതം മക്കൾക്കായി'; പ്രതിസന്ധികളെക്കുറിച്ച് സിന്ധു വർമ മനസ്സ് തുറക്കുന്നു

> **Lead Summary:** **[** മലയാള സിനിമ-സീരിയൽ രംഗത്തെ സുപരിചിതരായ മനു വർമയും സിന്ധു വർമയും 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞ വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അടുത്തിടെ മനു വർമ തന്നെയായിരുന്നു ഒരു അഭിമുഖത്തിലൂടെ തങ്ങൾ പിരിഞ്ഞ വിവരം പുറത്തുവിട്ടത്. ഇപ്പോഴിതാ, ജീവിതത്തിലെ ഈ പുതിയ സാഹചര്യങ്ങളെക്കുറിച്ചും മക്കളെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടി സിന്ധു വർമ.

## Article Content

**[** മലയാള സിനിമ-സീരിയൽ രംഗത്തെ സുപരിചിതരായ മനു വർമയും സിന്ധു വർമയും 25 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞ വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. അടുത്തിടെ മനു വർമ തന്നെയായിരുന്നു ഒരു അഭിമുഖത്തിലൂടെ തങ്ങൾ പിരിഞ്ഞ വിവരം പുറത്തുവിട്ടത്. ഇപ്പോഴിതാ, ജീവിതത്തിലെ ഈ പുതിയ സാഹചര്യങ്ങളെക്കുറിച്ചും മക്കളെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടി സിന്ധു വർമ.

രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ നേരിടുന്ന മകൾ നിലവിൽ സിന്ധുവിനൊപ്പമാണ് താമസം. മനു വർമയുമായി വേർപിരിഞ്ഞ് താമസിക്കുന്നതിനെക്കുറിച്ചും മക്കളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും സിന്ധു വികാരനിർഭരമായാണ് സംസാരിച്ചത്. ദാമ്പത്യത്തിൽ മാറ്റങ്ങളുണ്ടായെങ്കിലും മക്കളുടെ കാര്യങ്ങൾക്കും പ്രൊഫഷണൽ ജീവിതത്തിനുമാണ് താൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് സിന്ധു വ്യക്തമാക്കി.

'രണ്ട് വർഷമായി ഒറ്റയ്ക്കാണ് താമസം. എല്ലാവർക്കും അത് അറിയാം. അദ്ദേഹം (മനു വർമ) തന്നെ അത് പറയുകയും ചെയ്‍തു. മകളുടെ ചികിൽസയിലാണ് ഇപ്പോൾ എന്റെ ശ്രദ്ധ. എപ്പോൾ വേണമെങ്കിലും ശരിയാകും എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. വീട്ടിലുള്ളപ്പോൾ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്. അല്ലാത്ത സമയങ്ങളിൽ അമ്മയുണ്ടാകും, അല്ലെങ്കിൽ ജോലിക്കാരിയുണ്ടാകും. ഞാൻ പരിചരിക്കാത്തപ്പോൾ മോൾക്ക് അൽപം പിണക്കമൊക്കെ ഉണ്ടാകും. ഷൂട്ടിന് വേണ്ടി മാറി നിൽക്കുന്നത് മോൾക്ക് സങ്കടമാണ്. ഞാൻ ഫംഗ്ഷന് പോകാനായി ഡ്രസ് ചെയ്ത് റെഡിയായി കണ്ടപ്പോൾ മോള് ഭയങ്കര കരച്ചിലായിരുന്നു. അത് കണ്ട് എനിക്ക് സന്തോഷം തോന്നി. കാരണം കാര്യങ്ങൾ മനസിലാക്കി അവൾ റിയാക്ട് ചെയ്യുന്നുണ്ടല്ലോയെന്ന് ആലോചിച്ച്. മെന്റൽ റെസ്പോൺസ് മകളിൽ കൂടിയിട്ടുണ്ട്. ഷൂട്ടിങ് ഇല്ലാത്ത ഇടവേളകളിലാണ് മോളെയും കൊണ്ട് ചികിൽസക്കായി പോകുന്നത്. മകൻ ഇപ്പോൾ ബ്ലാംഗ്ലൂർ എയർപോട്ടിൽ ജോലി ചെയ്യുകയാണ്. അവന്റെ ജീവിതം ഇനി സെറ്റിലായിക്കോളും'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സിന്ധു വർമ പറഞ്ഞു.

സോഷ്യൽമീഡിയയിൽ വരുന്ന കമന്റുകളെക്കുറിച്ചും സിന്ധു വർമ പ്രതികരിച്ചു. ''ഞാൻ കമന്റുകൾക്ക് പിറകെ പോകാത്തയാളാണ്. ജനങ്ങൾ പലവിധമാണ്. കമന്റിടുന്നവരല്ല നമ്മളാണ് ജീവിക്കുന്നത്. നമ്മളിലുള്ള ശരിക്ക് അനുസരിച്ച് ആരെയും ജഡ്ജ് ചെയ്യാതെ ജീവിക്കുക. മെന്റലിയും ഫിസിക്കലിയും എല്ലാവരും എപ്പോളും ഹാപ്പിയായി ഇരിക്കണമെന്നില്ല'', സിന്ധു കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/341235/i-have-been-living-alone-for-two-years-the-rest-of-my-life-is-for-my-children-sindhu-verma-opens-up-about-the-crises)