---
title: "എസ്‍യുവി വേളാർ സ്വന്തമാക്കി ഷാൻ റഹ്മാൻ"
english_title: "Shaan Rahman is a music director who has contributed many good songs to Malayalam cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1774/shaan-rahman-is-a-music-director-who-has-contributed-many-good-songs-to-malayalam-cinema"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fc7758537e41_shaan.jpg"
keywords: []
---

# എസ്‍യുവി വേളാർ സ്വന്തമാക്കി ഷാൻ റഹ്മാൻ

> **Lead Summary:** മലയാള സിനിമയ്ക്ക് നല്ല നിരവധി ഗാനങ്ങൾ സംഭാവന ചെയ്ത സംഗീത സംവിധായകൻ ആണ് ഷാൻ റഹ്മാൻ.സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ ഇടയില്‍ ഒരു വലിയ സ്ഥാനം നേടാന്‍ ഷാനിനു കഴിഞ്ഞിട്ടുണ്ട് . 

## Article Content

മലയാള സിനിമയ്ക്ക് നല്ല നിരവധി ഗാനങ്ങൾ സംഭാവന ചെയ്ത സംഗീത സംവിധായകൻ ആണ് ഷാൻ റഹ്മാൻ.സരിഗമപ റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ ഇടയില്‍ ഒരു വലിയ സ്ഥാനം നേടാന്‍ ഷാനിനു കഴിഞ്ഞിട്ടുണ്ട് . 

ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അഥിതി കൂടി എത്തിയിരിക്കുകയാണ്. പുതിയ ലക്ഷുറി വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച എസ്‍യുവി വേളാർ ആണ് താരം സ്വന്തമാക്കിയത്.

ഏകദേശം 95 ലക്ഷം രൂപ യാണ് വാഹനത്തിന്റെ ഓൺറോഡ് വില.കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തുറ്റ് ജെഎൽആറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്.ഇതിന്റെ ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

വേളാറിന്റെ ആർ ഡൈനാമിക്സ് എന്ന മോഡലാണ് ഷാൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എസ്‍യുവിയുടെ കരുത്ത് 184 ബിഎച്ച്പിയും ടോർക്ക് 365 എൻഎമ്മുമാണ്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.10 സെക്കന്റ് വേണ്ടി വരുന്ന ഈ കരുത്തന്റെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1774/shaan-rahman-is-a-music-director-who-has-contributed-many-good-songs-to-malayalam-cinema)