ഒരു നടന്റെ മകളായിട്ടുകൂടി അത്തരക്കാര്‍ സമീപിച്ചിരുന്നു വെളിപ്പെടുത്തി താരം

ഒരു നടന്റെ മകളായിട്ടുകൂടി അത്തരക്കാര്‍ സമീപിച്ചിരുന്നു വെളിപ്പെടുത്തി താരം
Oct 4, 2021 09:49 PM | By Truevision Admin

മലയാളികൾക്ക് സുപരിചിതയായ നടിയാണ് വരലക്ഷ്മി .  കസബ, മാസ്റ്റർ പീസ് എന്നീ സിനിമകളിലൂടെ ശ്രേദ്ധെയയായ  താരമാണ് പ്രശസ്ത തമിഴ് നടൻ ശരത്കുമാറിന്റെ മകൾ വരലക്ഷ്മി ശരത്കുമാർ. തമിഴിൽ പോടാ പൊടി എന്ന ചിത്രത്തിലൂടെയാണ് നടിയുടെ സിനിമ പ്രവേശനം.

ഒട്ടുമിക്ക സെലിബ്രിറ്റികളെ പോലെ വരലക്ഷ്മിയും നിരവധി വിവാദങ്ങളിൽ പെട്ടിരുന്നു.നടൻ വിശാലുമായുള്ള സ്നേഹബന്ധവും അതിനെത്തുടർന്നുണ്ടായ വേർപിരിയലും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.


അതുപോലെതന്നെ തമിഴ് സിനിമയിലെ മീ ടു വിനു തുടക്കമിട്ടതും വരലക്ഷ്മി ആയിരുന്നു.എന്നാൽ ഇപ്പോൾ ഒന്നു മനസുവച്ചാൽ ഇഷ്ടംപോലെ അവസരങ്ങൾ എന്ന് പറഞ്ഞു വരുന്നവരോട് നൊ പറയാനുള്ള ചങ്കൂറ്റമാണ് സ്ത്രീകൾക്ക് വേണ്ടത് എന്ന് പറയുകയാണ് വരലക്ഷ്മി.

പ്രശസ്തനായ ഒരു നടന്റെ മകളായിട്ടുകൂടി തന്നെയും ഇത്തരക്കാർ സമീപിച്ചിരുന്നു. അതിനു സമ്മതിക്കാതെ വന്നതുകൊണ്ട് നിരവധി സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെയൊക്കെ തെളിവായി കാൾ റെക്കോർഡ് തന്റെ കയ്യിൽ ഉണ്ട് എന്ന് വരലക്ഷ്മി പറയുന്നു.


സിനിമ മേഖലയിൽ നിന്നും പാടെ ഒഴിവാക്കിയാലും തന്റെ നിലപാടിൽ മാറ്റമൊന്നും ഉണ്ടാകില്ല എന്ന് താരം പറയുന്നു. ഇങ്ങനെയൊരു ആവശ്യവുമായി വരുന്നവരുടെ മുഖത്ത് നോക്കി വർത്തമാനം പറയാൻ ഇന്നത്തെ സ്ത്രീകൾക്ക് പറ്റണമെന്നും ഇത്തരക്കാരെ സമൂഹത്തിലേക്ക് കൊണ്ടുവരണമെന്നും താരം വ്യക്തമാക്കി.

എന്നാൽ ചിലർ ഇത്തരം ചേഷ്ടകൾക്ക് വഴങ്ങിക്കൊടുക്കുകയും സിനിമയിൽ അവസരം കുറയുമ്പോൾ പരാതിപെടുന്നവരും സിനിമ മേഖലയിൽ ഉണ്ട് എന്നും വരലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞു.

Varalakshmi Sarathkumar, daughter of famous Tamil actor Sarathkumar, is well known to the Malayalees through her films Kasaba and Masterpiece

Next TV

Related Stories
'അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചു, വികൃതമാക്കി'; വീണ്ടും ഇളയരാജ

Jul 12, 2025 07:11 AM

'അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചു, വികൃതമാക്കി'; വീണ്ടും ഇളയരാജ

മിസ്സിസ് ആൻഡ് മിസ്റ്റർ’ എന്ന തമിഴ് ചിത്രത്തിൽ തന്‍റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നുകാണിച്ചാണ് ഇത്തവണ ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി...

Read More >>
പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

Jul 8, 2025 08:15 PM

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയത് ട്രോളുകളും വിമര്‍ശനങ്ങളും -വിജയ് ദേവരകൊണ്ട

പേരിന്റെ മുമ്പിൽ ആ ടാഗ് ചേർത്തതിന് കിട്ടിയ വിമർശനങ്ങളെക്കുറിച്ച് വിജയ് ദേവരകൊണ്ട...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall