സീരിയല്‍ നടിമാര്‍ക്കും ഹോട്ട് ആകാം മൃദുലയുടെ ഫോട്ടോഷൂട്ട്‌ വൈറല്‍

സീരിയല്‍ നടിമാര്‍ക്കും ഹോട്ട് ആകാം മൃദുലയുടെ ഫോട്ടോഷൂട്ട്‌ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

 ഫോട്ടോ ഷൂട്ടുകളുടെ കാലമാണ് ഇത്  .എവിടെ നോക്കിയാലും ഫോട്ടോ ഷൂട്ട്. സിനിമാ തിരക്കുകൾ ഇല്ലാതായതോടെ പരസ്യങ്ങൾക്കായി മറ്റും ആണ് ഈ ഫോട്ടോ ഷൂട്ടുകൾ നടത്തുന്നത്.

എന്നാൽ ഇതിനൊക്കെ നല്ല പ്രേക്ഷക സ്വീകാര്യതയും ലഭിക്കുന്നുണ്ട് . ദിവസം ഒരു ഫോട്ടോ ഷൂട്ട് എങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട് . എന്നാൽ ഇത്തവണ വൈറൽ ആകുന്നതു സിനിമാ നടിയുടേത് അല്ല  ഒരു സീരിയൽ നടിയുടേതാണ് .

അങ്ങനെ വൈറലായ ഒരു ഫോട്ടോ ഷൂട്ടാണ് സീരിയൽ താരം മൃദുലാ വിജയുടേത്.ഹോട്ട് ലൂക്കിലുള്ള മൃദുല വിജയിയുടെ ഫോട്ടോ ഷൂട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

സാധാരണ സിനിമാ നടിമാർ ഒക്കെ ഹോട്ട് ലുക്കിൽ എത്താറുണ്ടെങ്കിലും സീരിയൽ നടിമാർ പൊതുവെ അങ്ങനെ ചെയ്യാറില്ല.


എന്നാൽ ഇപ്പോൾ ആ പതിവ് രീതി മാറ്റി മറിച്ചിരിക്കുകയാണ്‌ മൃദുലാ വിജയ് . പ്രമുഖ ഫോട്ടോഗ്രാഫർ ആയ അർഷാദ് എടുത്ത ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആയി കഴിഞ്ഞു.

സിനിമാ താരങ്ങളെ വെല്ലുന്ന ഫോട്ടോഷൂട്ട് എന്നാണ് ഏവരുടെയും അഭിപ്രായം. വളരെ മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.സീ കേരളാ എന്ന ചാനലിലെ പൂക്കാലം വരവായി എന്ന സീരിയലിലെ സംയുക്തയെ അറിയാത്തയാവർ ആരും ഉണ്ടാകില്ല .

ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയ നായിക ആയി മാറാൻ മൃദുലാ വിജയ്‌ക്കായി. തന്റെ പതിനഞ്ചാം വയസ്സിലാണ് മൃദുലാ വിജയ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

ഒരു തമിഴ് ചിത്രത്തിലൂടെ ആണ് മൃദുല ആദ്യമായി ക്യാമറക്കു മുന്നിൽ എത്തുന്നത് . ജെന്നിഫർ കറുപ്പയ്യ എന്ന തമിഴ് ചിത്രത്തിൽ നായികാ കഥാപാത്രമായ റോസിയെ അവതരിപ്പിക്കുമ്പോൾ മൃദുലയുടെ പ്രായം വെറും 15 വയസ് മാത്രം ആയിരുന്നു.


അതിനു ശേഷം കടൻ അന്പൈ മുറിക്കും എന്ന മറ്റൊരു തമിഴ് ചിത്രത്തിൽ മലർ എന്ന കഥാപാത്രം.അതിനു ശേഷമാണു മലയാളത്തിലേക്ക് മൃദുലാ വിജയിയുടെ കടന്നു വരവ് .

സെലെബ്രെഷൻ എന്ന ചിത്രത്തിൽ നായികാ കഥാപാത്രമായി മൃദുലയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം . പിന്നീടാണ് സിനിമ വിട്ട് സീരിയൽ രംഗത്തേക്ക് മൃദുല കയറുന്നതു .

കല്യാണ സൗഗന്ധികം ആയിരുന്നു മൃദുലയുടെ ആദ്യ സീരിയൽ . ശേഷം കൃഷ്ണ തുളസി ഭാര്യ പൂക്കാലം വരവായി തുടങ്ങിയ സീരിയലുകളിലൂടെ ജനപ്രിയ നടിയായി മൃദുല മാറി.

കൃഷ്ണ തുളസിയിലെ കൃഷ്ണ എന്ന കഥാപാത്രം ആണ് മൃദുലയെ വളരെ വേഗത്തിൽ പ്രേക്ഷകരുടെ മനസ് കീഴടക്കാൻ സഹായിച്ചത്.

മറ്റുള്ളവരുടെ ആട്ടും തുപ്പും കേട്ട് എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുന്ന ഒരു പഞ്ച പാവം പെൺകുട്ടിയെയാണ് മൃദുല അഭിനയിച്ചത്. പലപ്പോഴും പ്രേക്ഷകരെ പൊട്ടി കരയിക്കാൻ മൃദുലയുടെ കൃഷ്ണ എന്ന കഥാപാത്രത്തിനായി .

അതായിരുന്നു മൃദുലയുടെ വിജയവും . മൃദുല കൃഷ്ണ ആയി അഭിനയിക്കുക അല്ല ജീവിക്കുക ആണ് എന്ന് പലരും അഭിപ്രായപ്പെട്ടു.

This is the age of photo shoots. These photo shoots are done for advertisements and so on as the cinema is no longer busy

Next TV

Related Stories
'വീണ്ടും ഞാൻ വിവാഹം കഴിക്കും, ആർക്ക് വേണ്ടിയും നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക'; മനസ് തുറന്ന് മഹീന

Nov 18, 2025 12:57 PM

'വീണ്ടും ഞാൻ വിവാഹം കഴിക്കും, ആർക്ക് വേണ്ടിയും നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക'; മനസ് തുറന്ന് മഹീന

വിവാഹമോചനത്തെ കുറിച്ച് മഹീന, റാഫിയുമായി പിരിഞ്ഞതിന് കാരണം , മഹീ വീണ്ടും...

Read More >>
'ഉള്ളിലെ പുറം പൂച്ച് പൊളിച്ച് ചാടും, നാട്ടുകാരുടെ തെറി കേട്ടപ്പോൾ അത് മുക്കി'; ആദിലനൂറയെ വിളിച്ചില്ലെന്ന് ഫൈസൽ , പിന്നാലെ വിമർശനം

Nov 18, 2025 12:05 PM

'ഉള്ളിലെ പുറം പൂച്ച് പൊളിച്ച് ചാടും, നാട്ടുകാരുടെ തെറി കേട്ടപ്പോൾ അത് മുക്കി'; ആദിലനൂറയെ വിളിച്ചില്ലെന്ന് ഫൈസൽ , പിന്നാലെ വിമർശനം

മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ ഗൃഹപ്രവേശനം, ചർച്ചയായി ആദിലനൂറ ക്ഷണം, ഫൈസൽ നൽകിയ...

Read More >>
'നല്ലൊരു ചീത്തപ്പേര്  ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

Nov 17, 2025 12:16 PM

'നല്ലൊരു ചീത്തപ്പേര് ചാർത്തി തന്നു, ഇതിന്റെ പേരിൽ പട്ടിണിക്കിടരുത്'; രേണുവിനെ സഹായിച്ച ഫിറോസിന് സംഭവിച്ചതെന്ത്?

സുധിലയം , കൊല്ലം സുധിയുടെ വീടിന് സംഭവിച്ചത്, രേണു സുധി വീടിനെ കുറിച്ച്...

Read More >>
Top Stories










News Roundup