#ParineetiChopra | ബോളിവുഡ് നടി പരിനീതി ചോപ്ര വിവാഹിതയായി; ആംആദ്മി നേതാവ് രാഘവ് ഛദ്ദയാണ് വരൻ, ചിത്രങ്ങൾ കാണാം

#ParineetiChopra | ബോളിവുഡ് നടി പരിനീതി ചോപ്ര വിവാഹിതയായി; ആംആദ്മി നേതാവ് രാഘവ് ഛദ്ദയാണ് വരൻ, ചിത്രങ്ങൾ കാണാം
Sep 25, 2023 10:20 PM | By Vyshnavy Rajan

(moviemax.in ) ബോളിവുഡ് നടി പരിനീതി ചോപ്രയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ആംആദ്മി നേതാവായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ വരൻ.

വിവാഹചടങ്ങുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഉദയ് പൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ലെഹന്‍ഗയിട്ടാണ് ചിത്രത്തില്‍ പരിനീതി, അതേ സമയം ഷെര്‍വാണി അണിഞ്ഞാണ് രാഘവ് ഛദ്ദ എത്തുന്നത്.

ഉദയ്പൂരിലെ ലീല പാലസിലാണ് വിവാഹം നടന്നത്. ലേക് പാലസിൽ രാഘവിന്‍റെ സെഹ്‌റബന്ദിക്ക് ശേഷം വള്ളങ്ങളിലാണ് വരനും സംഘവും വിവാഹ വേദിയിലേക്ക് പുറപ്പെട്ടത്. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ ശനിയാഴ്ച നടന്നിരുന്നു ഗായകൻ നവരാജ് ഹാൻസിന്‍റെ പ്രകടനം അടക്കം അടങ്ങുന്ന ഹൽദി, മെഹന്ദി ചടങ്ങുകള്‍ നടന്നിരുന്നു.

കഴിഞ്ഞയാഴ്ച ദില്ലിയില്‍ അർദസും സൂഫി നൈറ്റും നടന്നിരുന്നു. വിവാഹത്തിലെ അതിഥികളിൽ രാഘവ് ഛദ്ദയുടെ ആംആദ്മി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ എത്തിയിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഇതില്‍ ഉള്‍പ്പെടുന്നു.

പരിനീതി ചോപ്രയുടെ അടുത്ത സുഹൃത്തായ സാനിയ മിർസയും വധുവിന്‍റെ വാർഡ്രോബ് ഡിസൈൻ ചെയ്ത മനീഷ് മൽഹോത്രയും വിവാഹത്തിൽ പങ്കെടുത്തു.

കരൺ ജോഹർ വിവാഹത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ചില കുടുംബ കാര്യങ്ങള്‍ ഉള്ളതിനാൽ എത്തിയില്ല.

പരിനീതിയുടെ കസിൻ പ്രിയങ്ക ചോപ്ര വിവാഹത്തിന് എത്തിയിരുന്നില്ല. ജോലിതിരക്കുകള്‍ കാരണമാണ് പ്രിയങ്ക എത്താത്തത് എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ മെയ് മാസത്തിലാണ് പരിനീതി ചോപ്ര രാഘവ് ഛദ്ദ എന്നിവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. രാഘവ് ഛദ്ദ ഇപ്പോള്‍ ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപിയാണ്. ഉഞ്ചായിയിലാണ് അവസാനമായി പരിനീതി ചോപ്ര അഭിനയിച്ചത്.അക്ഷയ് കുമാറിനൊപ്പം എത്തുന്ന മിഷൻ റാണിഗഞ്ച് റിലീസ് ചെയ്യുന്നുണ്ട്.

#ParineetiChopra #BollywoodActress #ParineetiChopra #GetsMarried; #AamAadmileader #RaghavChadha #groom

Next TV

Related Stories
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

Sep 5, 2025 08:02 PM

സാമ്പത്തിക തട്ടിപ്പ് കേസ്; നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി

സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ശിൽപ്പ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടിസ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall