(moviemax.in) പ്രേക്ഷകരുടെ പ്രിയ പരമ്പരകളാണ് കുടുംബവിളക്കും മൗനരാഗവും. വ്യത്യസ്തമായ കഥകള്‍ പറയുന്ന പരമ്പരകള്‍ റേറ്റിംഗിലും വളരെ മുന്നിലാണ്.
കുടുംബവിളക്ക് പരമ്പരയില്‍ സഞ്ജനയായെത്തുന്നത് രേഷ്മാ നന്ദുവാണ്. അതുപോലെതന്നെ മൗനരാഗത്തില്‍ കിരണായെത്തുന്നത് തമിഴ് സ്വദേശിയായ നലീഫാണ്. കഴിഞ്ഞ ദിവസം വൈറലായി ചിത്രങ്ങളിലുളളത് കുടുംബവിളക്കിലെ സഞ്ജനയും മൗനരാഗത്തിലെ കിരണും വിവാഹിതരായതാണ്.
വ്യത്യസ്ത പരമ്പരയിലെ താരങ്ങള്‍ പലപ്പോഴും ഒന്നിച്ച് വരാറുണ്ടെങ്കിലും, ഇതെന്താണ് സംഗതിയെന്ന് പലര്‍ക്കും മനസ്സിലായില്ല.
സഞ്ജന കുടുംബവിളക്കില്‍ വളരെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, അതുകൊണ്ടുതന്നെ മറ്റൊരു വിവാഹം കഴിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സുമിത്ര എന്ന സ്ത്രീയുടെ കുടുംബജീവിതം പറയുന്ന പരമ്പരയാണ് കുടുംബവിളക്ക്.
സുമിത്രയുടെ ഉയര്‍ച്ചയുടേയും തകര്‍ച്ചയുടേയും കഥയോടൊപ്പം, ഒരു കുടുംബത്തെ ചേര്‍ത്തുനിര്‍ത്താനായി സുമിത്ര സഹിക്കുന്ന ത്യാഗങ്ങളും മറ്റും പരമ്പരയുടെ റേറ്റിംഗ് വളരെയധികം ഉയര്‍ത്തിയിട്ടുണ്ട്. സുമിത്രയുടെ മകന്‍ ചെന്നൈയില്‍ പാട്ടപാടാന്‍ പോയിട്ട് മറ്റൊരു പെണ്‍കുട്ടിയുമായി അടുത്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ പ്രതീഷിനെ അന്വേഷിച്ച് പോയ കുടുംബം പ്രതീഷിനെ ചെന്നൈയില്‍ തന്നെ വിട്ടിട്ട് പോരാനുള്ള തിരക്കിലാണ്. എന്നാല്‍ അതിനിടെ പ്രതീഷിന്റെ ഭാര്യ സഞ്ജനയെ കാണാതായിരിക്കുകയാണ്.
പ്രതീഷ് പോയതിന്റെ സങ്കടത്തില്‍ സഞ്ജന എന്തെങ്കിലും കടുംങ്കൈ ചെയ്‌തോ എന്ന അന്വേഷണത്തിനിടെയാണ്, സഞ്ജനയെ കിരണിനൊപ്പം വിവാഹം കഴിച്ചതായി പ്രേക്ഷകര്‍ കാണുന്നത്.
രസകരമായ ട്രോളുകളും മറ്റുമായി പ്രേക്ഷകര്‍ സഞ്ജനയുടേയും കിരണിന്റേയും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യയിലെതന്നെ മികച്ച സ്റ്റാര്‍ മ്യൂസിക് റിയാലിറ്റി ഷോയായ, സ്റ്റാര്‍ട് മ്യൂസിക്കിന്റെ വേദിയില്‍ രസകരമായ ടാസ്‌കിന്റെ ഭാഗമായാണ് ഈ വിവാഹങ്ങള്‍.
ചെറിയൊരു മ്യൂസിക്കല്‍ സ്‌കിറ്റായുള്ള പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു വിവാഹം. യൂട്യൂബില്‍ അതിന്റെ വീഡിയോ കണ്ട വിരുതന്മാരാകട്ടെ, അതെടുത്ത് സഞ്ജന-പ്രതീഷ് വിവാഹം എന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.
#tvshows #Sanjana #Kiran #get #married #truth #is