മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം പരമ്പര പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ട്ടമാണ് .പ്രതേകിച്ചും മീനാക്ഷിയും കണ്ണനും ആരാധകര്‍ ഏറെയാണ് . സഹോദരങ്ങളായ രണ്ടുപേരും വളര്‍ന്നത് ക്യാമറയ്ക്ക് മുന്നിലായതിനാലാകണം പ്രേക്ഷകര്‍ക്ക് രണ്ടുപേരെയും സ്വന്തം വീട്ടിലുള്ള കുട്ടികളെപ്പോലെയാണ്. സഹോദരങ്ങളായതിനാല്‍ത്തന്നെ സിദ്ധാര്‍ത്ഥും ഭാഗ്യലക്ഷ്‍മിയും തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ കാണാം.
സോഷ്യല്‍മീഡിയയില്‍ സജീവമായ സിദ്ധാര്‍ത്ഥ് കഴിഞ്ഞദിവസം പങ്കുവച്ച ഫോട്ടോയാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.'സുമുഖനും സല്‍സ്വഭാവിയും' എന്നുമാത്രം എഴുതിയാണ് തന്റെ ബാല്യകാലചിത്രം സിദ്ധാര്‍ത്ഥ് പങ്കുവച്ചിരിക്കുന്നത്. സില്‍ക് ജുബ്ബയിട്ട്, കൈ രണ്ടും പിന്നില്‍കെട്ടിനില്‍ക്കുന്ന സിദ്ധാര്‍ത്ഥിന്റെ ചിത്രം.കല്യാണിയോടൊപ്പം ഉള്ള ബാല്യകാലചിത്രങ്ങളും ഇടയ്‌ക്കെല്ലാം സിദ്ധാര്‍ത്ഥ് പങ്കുവയ്ക്കാറുണ്ട്. ഈ ഫോട്ടോ കാണുമ്പോള്‍ സിദ്ധാര്‍ത്ഥിനെ ഏട്ടാ എന്നുവിളിക്കാന്‍ തോന്നുന്നേയില്ലേയെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. പരമ്പരയിലെ കണ്ണനോടുള്ള എല്ലാ ഇഷ്‍ടങ്ങളും ആരാധകര്‍ ഫോട്ടോയ്ക്ക് കമന്റായി നല്‍കുന്നുണ്ട്.
Siddharth, who is active on social media, shared a photo of himself the other day with his fans