മലയാള സീരിയല്‍ ആസ്വാദകര്‍ക്ക് ഏറ്റവുമധികം പ്രിയപ്പെട്ട സീരിയല്‍ ആയിരുന്നു വാനമ്പാടി. സീരിയലിലെ ഓരോ കഥാപാത്രങ്ങളും ശ്രദ്ധേയമായിരുന്നു. നടി സുചിത്ര നായര്‍ അവതരിപ്പിച്ച പത്മിനി എന്ന വേഷവും ആര്‍ക്കും മറക്കാന്‍ പറ്റില്ല . പത്മിനിയിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാവാന്‍ സുചിത്രയ്ക്ക് സാധിച്ചു.വാനമ്പാടി അവസാനിച്ചതോടെ പുതിയ സീരിയലുകളൊന്നും ഏറ്റെടുക്കുന്നില്ലെന്ന് പറയുകയാണ് സുചിത്ര. മാത്രമല്ല വീട്ടിലിരിക്കുന്ന സമയത്ത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും തരംഗമാവാറുണ്ട്. ഏറ്റവും പുതിയതായി സുചിത്ര പോസ്റ്റ് ചെയ്ത ചിത്രം കണ്ട് അത്ഭുതപ്പെടുകയാണ് ആരാധകര്‍. അതിനുള്ള കാരണം നടി നേരത്തെ പറഞ്ഞിരുന്നു.
പത്മിനിയായി അഭിനയിച്ചപ്പോള്‍ നന്നായി തടിച്ചിരുന്ന സുചിത്രയുടെ മേക്കോവര്‍ ചിത്രമാണ് തരംഗമാവുന്നത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി നില്‍ക്കുന്ന ചില ചിത്രങ്ങളായിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി പുറത്ത് വിട്ടത്. സുചിത്രയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത അത്രയും മാറ്റം സംഭവിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. അതേ സമയം രണ്ട് മാസം മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെലിയാനുള്ള കാരണത്തെ കുറിച്ച് സുചിത്ര സൂചിപ്പിച്ചിരുന്നു.'മെലിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. പത്ത് കിലോ കുറയ്ക്കണം.ഇതിനോടകം നാല് കിലോ കുറച്ചു.
വാമ്പാടിയില്‍ വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു. ആ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ അങ്ങനെയാണ്. എന്റെ പ്രായത്തെക്കാളും ഇരട്ടിപ്രായം അതില്‍ തോന്നിക്കുന്നുണ്ട്. നേരിട്ട് കാണുമ്പോള്‍ ഉള്ളതിനെക്കാള്‍ വണ്ണം ഫ്രെയിമില്‍ തോന്നിക്കും. ഡാന്‍സിന് വേണ്ടിയാണ് ഇപ്പോള്‍ മെലിയാന്‍ തീരുമാനിച്ചത്. വാനമ്പാടി ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി.ഞാന്‍ തന്നെ ഒരു ഫുഡ് കണ്‍ട്രോള്‍ സ്‌റ്റൈല്‍ കണ്ടെത്തുകയായിരുന്നു.
ഉച്ചയ്്ക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും. രാവിലെയും വൈകിട്ടും ജ്യൂസ്. മധുരം ഉപേക്ഷിച്ചു. പഴങ്ങള്‍ കൂടുതല്‍ കഴിക്കാന്‍ തുടങ്ങി. കുറച്ച് മെലിഞ്ഞ ശേഷം വര്‍ക്കൗട്ട് ചെയ്യാം എന്ന് കരുതുന്നു. ഏകദേശം ഒരു മാസമായി. ഒപ്പം പതിനാല് ദിവസത്തെ വ്രതവും തുടങ്ങി. അതിനാല്‍ നോണ്‍ വെജ് പൂര്‍ണമായും ഉപേക്ഷിച്ചു. രണ്ടും കൂടിയായപ്പോള്‍ നല്ല റിസള്‍ട്ട് കിട്ടുന്നുണ്ട്. എന്നുമാണ് നേരത്തെ ഒരു അഭിമുഖത്തില്‍ സുചിത്ര പറഞ്ഞത്.
Vanambadi was the most popular serial among the Malayalam serial lovers. Each of the characters in the series was remarkable