രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു വീഡിയോ പങ്കുവച്ചു താരം

രഞ്ജിനി ഹരിദാസ് വിവാഹിതയാകുന്നു വീഡിയോ പങ്കുവച്ചു താരം
Oct 4, 2021 09:49 PM | By Truevision Admin

ടെലിവിഷന്‍ അവതരണ രംഗത്ത് താരമാണ് രഞ്ജിനി ഹരിദാസ്. റിയാലിറ്റി ഷോ അവതാരകയായി എത്തി പിന്നീട് നടിയും ടെലിവിഷന്‍ താരവുമൊക്കെയായി മാറിയ രഞ്ജിനിയുടെ വ്യക്തി ജീവിതം വിമര്‍ശനങ്ങളിലും വിവാദങ്ങളിലും പെട്ടിരുന്നു . ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് രഞ്ജിനിയെ കുറിച്ചുള്ള മുന്‍വിധികള്‍ ഒരു പരിധി വരെ ആരാധകരില്‍ നിന്നും മാറിയത്.ബിഗ് ബോസ് ഷോ യില്‍ നിന്ന് തന്റെ പ്രണയത്തെ കുറിച്ചും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നുമടക്കമുള്ള കാര്യങ്ങള്‍ നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ രഞ്ജിനി ഹരിദാസ് വിവാഹിതയാവാന്‍ പോവുന്നു എന്ന കാര്യമാണ് വൈറലാവുന്നത്.


സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവസാനം ഒരു ട്വിസ്റ്റ് കൂടി ഉണ്ടെന്നുള്ളതാണ് രസകരം.ഫേസ്ബുക്കിലൂടെയാണ് വിവാഹത്തെ കുറിച്ച് പറയുന്ന രഞ്ജിനി ഹരിദാസിന്റെ പുത്തന്‍ വീഡിയോ വൈറലാവുന്നത്. ഇതുവരെ പ്രേക്ഷകര്‍ കാണാത്ത വിധത്തില്‍ സെറ്റ് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവ് ചൂടി മലയാളി തനിമയിലാണ് രഞ്ജിനി വീഡിയോയില്‍. 'ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി കിട്ടുക എന്ന് പറയുന്നത് പോലെയാണ്, ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്ന എനിക്കൊരു തോന്നല്‍ വന്നു. ഇങ്ങനെ ഒന്നും ആയാല്‍ പോരാ.ഈ സ്‌റ്റേജ് ഷോകളും ഫ്രണ്ട്‌സും മാത്രം പോര ജീവിതത്തില്‍.മറ്റെന്തോ ഒരു സാധനം കൂടി വേണം. എന്താണെന്നല്ലേ നിങ്ങള്‍ ആലോചിക്കുന്നത്.


രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ലെന്ന് നിങ്ങള്‍ വിചാരിച്ച ആ കാര്യം. ഒരു കല്യാണം കഴിക്കണം. ഇവള്‍ക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നിയില്ലേ? ശരിക്കും ചെറിയ വട്ടാണ്. എന്നാലും ഞനങ്ങ് തീരുമാനിച്ചു. 'രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു'. എന്ന് കരുതി പെണ്ണ് കാണാന്‍ നിന്ന് കൊടുക്കാനും കാല്‍വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ലാട്ടോ.എന്റെ കല്യാണം ഒരു സംഭവമായിരിക്കണം. ഒരു സ്വയംവരം. ശ്രീരാമന്‍ സീതയെ കെട്ടിയ പോലെ, നളന്‍ ദമയന്തിയെ കൊണ്ട് പോയത് പോലെ, ഒരുപാട് പേരില്‍ നിന്നും ഒരാളെ ഞാന്‍ സെലക്ട് ചെയ്യും. ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്‌നവുമല്ല. വിവാഹജീവിതത്തിലെ എന്റെ എക്പീരിയന്‍സില്ലായ്മ പരിഹരിക്കാന്‍ തിരഞ്ഞെടുത്ത കുറച്ച് ദമ്പതിമാര്‍ കൂടി എന്റെ കൂടെ ഉണ്ട്.


അപ്പോള്‍ എന്റെ സ്വയംവരം കാണാന്‍ റെഡിയായിക്കോ ഫ്‌ളവേഴ്‌സ് ടിവിയില്‍. ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും വരുന്നു. എന്നുമാണ് വീഡിയോയില്‍ രഞ്ജിനി പറഞ്ഞിരിക്കുന്നത്.ഫ്‌ളവേഴ്‌സ് ചാനലിലെ ഏറ്റവും പുതിയ പരിപാടിയെ കുറിച്ചുള്ള വിശേഷങ്ങളാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. നേരത്തെ തമിഴ് നടന്‍ ആര്യ നടത്തിയ എങ്കൈ വീട്ടുമാപ്പിളൈ പോലെ വരനെ കണ്ടുപിടിക്കാന്‍ വേണ്ടി രഞ്ജിനി നടത്തുന്ന സ്വയംവരമാണോ ഇതെന്ന കാര്യത്തില്‍ സംശയമുണ്ട്. പുറത്ത് വന്നിരിക്കുന്ന പ്രൊമോ വീഡിയോയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ അങ്ങനെയാണ്. മത്സരാര്‍ഥികളായി രഞ്ജിനിയുടെ വരന്മാരും ഉണ്ടാവുമോ എന്ന കാര്യം കാത്തിരുന്ന് കാണണം. അതുപോലെ പരിപാടിയെ കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ വൈകാതെ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

With the arrival of Bigg Boss as a contestant, the prejudices about Ranjini changed to some extent from the fans

Next TV

Related Stories
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup






News from Regional Network