ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത് ലക്ഷങ്ങൾ നഷ്ടമായി; പരാതിയുമായി സീരിയൽ നടി

ഓൺലൈനിൽ മദ്യം ഓർഡർ ചെയ്ത് ലക്ഷങ്ങൾ നഷ്ടമായി; പരാതിയുമായി സീരിയൽ നടി
Nov 30, 2021 01:39 PM | By Susmitha Surendran

ഓൺലൈൻ വഴി വിസ്കി ഓർഡർ ചെയ്തു ലക്ഷങ്ങൾ നഷ്ടമായെന്ന പരാതിയുമായി സീരിയൽ താരം. അക്കൗണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ നഷ്ടമായി എന്നാണ് പരാതിയിൽ പറയുന്നത്. നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് ഇത്.

വിവാഹമുറപ്പിച്ച അനന്തരവന് സമ്മാനം നൽകാൻ വേണ്ടിയാണ് താരം ഓൺലൈനിലൂടെ മദ്യം ഓർഡർ ചെയ്തത്. 4800 രൂപയാണ് വിസ്കിക് ഓൺലൈനായി തുക നൽകിയത്. എന്നാൽ മദ്യം ലഭിച്ചില്ല.

ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച നമ്പറിൽ ആണ് ഇവർ വിളിച്ച് ഓർഡർ നൽകിയത്. ഇതേത്തുടർന്ന് ഇവർ വീണ്ടും വിളിച്ച് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം പണം തിരികെ ലഭിക്കണമെങ്കിൽ വൈൻ ഷോപ്പിൽ പേര് രജിസ്റ്റർ ചെയ്യണം എന്നായിരുന്നു ലഭിച്ച മറുപടി.

ഇതിനുശേഷം നടിയുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ശേഖരിച്ചു. മൊബൈൽ നമ്പറിലേക്ക് വന്ന ഒ ടി പി യും നടി ഫോണിൽ വിളിച്ചയാൾക്ക് നൽകി. പണം ലഭിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് താൻ തെറ്റിദ്ധരിച്ചു എന്ന് താരം പറയുന്നു.

ഓ ട്ടി പി നൽകിയതിന് പിന്നാലെ നിരവധി തവണ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി. പണം നഷ്ടമായ അതിനു ശേഷം നിരവധി തവണ ഇതേ നമ്പറിലേക്ക് വിളിച്ചു. എന്നാൽ പിന്നീട് പ്രതികരണമൊന്നും ലഭിച്ചില്ല. ഇതിനു പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.

ഇതോടെ ഇവർ പോലീസിൽ കംപ്ലൈൻറ് നൽകുകയായിരുന്നു. നിരവധി ഹിന്ദി സീരിയലുകളിൽ അഭിനയിക്കുന്ന 74 കാരിയാണ് നടി. മുംബൈ ശിവജി പാർക്ക് പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ചുള്ള പരാതി ലഭിച്ചത്. പരാതി പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Lakhs lost by ordering liquor online; Serial actress with complaint

Next TV

Related Stories
രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

Jul 12, 2025 04:20 PM

രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്...

Read More >>
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall