അങ്ങനൊരു വാർത്ത ഒരിക്കലും വരാൻ പാടില്ലാത്തത്; സത്യത്തിൽ സംഭവിച്ചത് ഇതാണ്!; തുറന്ന് പറഞ്ഞ് നടി ഗീത

അങ്ങനൊരു വാർത്ത ഒരിക്കലും വരാൻ പാടില്ലാത്തത്; സത്യത്തിൽ സംഭവിച്ചത് ഇതാണ്!; തുറന്ന് പറഞ്ഞ് നടി ഗീത
Jun 1, 2023 04:43 PM | By Athira V

ലയാള സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് ഗീത. നിരവധി ശക്തമായ കഥാപാത്രങ്ങളെ നടി വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ഗീതയ്ക്ക് വലിയ സ്വീകാര്യതയാണ് മലയാളത്തിൽ ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു താരം. നായിക വേഷങ്ങളിലും സഹനടി വേഷങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുള്ള ഗീത ഇന്നും സിനിമയിൽ സജീവമാണ്.


എഴുപതുകളുടെ അവസാനമാണ് ഗീത കരിയർ ആരംഭിക്കുന്നത്. എൺപതുകളുടെ തുടക്കത്തിൽ മലയാളത്തിലേക്കും എത്തി. എൺപതുകളിലും തൊണ്ണൂറുകളുടെ അവസാനം വരെയും നിരവധി ശ്രദ്ധേയ സിനിമകളിൽ ഗീത അഭിനയിച്ചു. മലയാളത്തിൽ നടിക്ക് ലഭിച്ച സിനിമകൾ മിക്കതും സൂപ്പർ ഹിറ്റുകളായി. വൈശാലി, ആവനാഴി. അമൃതം​ഗമയ, ഒരു വടക്കൻ വീര​ഗാഥ, ലാൽ സലാം, അയ്യർ ദി ​ഗ്രേറ്റ്, ഇൻസ്പെക്ടർ ബൽറാം, സുഖമോ ദേവി, തലസ്ഥാനം, അതിരാത്രങ്ങൾ, ഏകലവ്യൻ, പഞ്ചാ​ഗ്നി, ലാൽ സലാം, വാത്സല്യം എന്നിവയാണ് അതിൽ ചിലത്.

എന്നാൽ വിവാഹത്തോടെ ഗീത സിനിമയിൽ നിന്ന് ഇടവേളയെടുത്തു. 1997 ലായിരുന്നു ഗീതയുടെ വിവാഹം. അമേരിക്കയിൽ ചാർറ്റേർഡ് അക്കൗണ്ടന്റായ വാസനാണ് ഗീതയെ വിവാഹം ചെയ്തത്. പിന്നീട് 1999 ൽ ഒരു മകൻ ജനിച്ച ശേഷം 2002 ലാണ് ഗീത തിരിച്ചെത്തുന്നത്. തിരിച്ചുവരവിൽ അമ്മ വേഷങ്ങളാണ് ഗീതയ്ക്ക് ലഭിച്ചത്. കുടുംബത്തോടൊപ്പം ഇപ്പോൾ അമേരിയ്ക്കയിലാണ് ഗീത താമസിക്കുന്നത്. ഇപ്പോഴിതാ തനിക്ക് കരിയറിൽ നേരിടേണ്ടി വന്ന ഒരു ദുരവസ്ഥ തുറന്നു പറഞ്ഞിരിക്കുകയാണ് ഗീത.


തന്നെ കുറിച്ച് തമിഴ് ഇൻഡസ്ട്രിയിൽ ഒരു തെറ്റായ വിവരം പ്രചരിക്കുന്നുണ്ടെന്ന് പറയുകയാണ് ഗീത. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താൻ ഇന്ത്യയ്ക്ക് പുറത്ത് ആയതുകൊണ്ട് അഭിനയിക്കാൻ വരില്ല എന്നാണ് പ്രചരിക്കുന്നതെന്ന് ഗീത പറയുന്നു. ഒരു ഫ്‌ളൈറ്റ് യാത്രയുടെ ദൂരമല്ലേ ഉള്ളൂ, വിളിച്ചാൽ താൻ തീർച്ചയായും വരുമെന്ന് ഗീത വ്യക്തമാക്കി. ഗീത അഭിനയിക്കാൻ വരില്ല എന്ന വാർത്ത ഒരിക്കലും ഉണ്ടാകാൻ പാടില്ല.


ധനുഷ്, വിജയ് സേതുപതി എന്നിവരുടെ കൂടെ ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വാരിസിൽ എന്തുകൊണ്ടാണ് അഭിനയിക്കാത്തത്, നിങ്ങൾ അല്ലേ വിജയുടെ അമ്മയായി തിളങ്ങിയ നടി എന്നൊക്കെ പലരും എന്നോട് ചോദിച്ചിരുന്നു. ആരെ വിളിക്കണം എന്നത് സംവിധായകന്റെ ഇഷ്ടമാണെന്നാണ് അവരോട് പറഞ്ഞത്. അദ്ദേഹത്തിന് എന്നെ വിളിക്കാൻ തോന്നി കാണില്ലെന്നും ഗീത പറയുന്നു. അമേരിക്കയിൽ ജീവിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും ഗീത അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.


അമേരിക്കയിൽ പ്രൈവസി വളരെ കൂടുതലാണെന്ന് ഗീത പറയുന്നു. കടയിൽ പോകാം, ബസ്സിൽ യാത്ര ചെയ്യാം, സൂപ്പർ മാർക്കറ്റിൽ പോകാം. സാക്ഷാൽ രജനീകാന്ത് പോലും തെരുവിലൂടെ നടന്നു പോയാൽ ആളുകൾ അദ്ദേഹത്തെ നോക്കി ചിരിക്കും, കൂടി വന്നാൽ കൂടെ നിന്നൊരു ഫോട്ടോ എടുക്കും. അതിനുമപ്പുറം തിക്കിത്തിരക്കി ബഹളമൊന്നും ഉണ്ടാക്കില്ല. പക്ഷേ നാട്ടിൽ അങ്ങനെയല്ല. അതിനെയൊരു കുറ്റമായി പറയുകയല്ല, ഇവിടെ ഉള്ളവർ സിനിമാ താരങ്ങളെ കാണുന്നത് വളരെ ആരാധനയോടെയാണ്. താരങ്ങളെ കണ്ടുമുട്ടണം എന്നതൊരു ആഗ്രഹമായി കൊണ്ട് നടക്കുന്നവരാണെന്ന് ഗീത പറയുന്നു.

Such news should never come; This is what actually happened!; Actress Geeta spoke openly

Next TV

Related Stories
ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ

Jan 28, 2026 10:42 AM

ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി ശ്രീപാദ

ലിംഗത്തിന്റെ ചിത്രം അയക്കുന്നവർക്ക് കാണികളുടെ കൈയടി; ചിരഞ്ജീവിക്കെതിരെ ആഞ്ഞടിച്ച് ചിന്മയി...

Read More >>
വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

Jan 27, 2026 11:00 AM

വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

വിജയ് ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ്...

Read More >>
കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

Jan 21, 2026 02:28 PM

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ തിയേറ്ററുകളിലേക്ക്

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ ചിത്രം 'ജോക്കി' ജനുവരി 23 മുതൽ...

Read More >>
'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

Jan 20, 2026 07:52 PM

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും മാറ്റിവെച്ചു

'ജനനായക'ന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസ് വീണ്ടും...

Read More >>
Top Stories










News Roundup