എനിക്ക് നീ എന്റെ കുഞ്ഞനുജത്തിയെ പോലെയാണ്, ഏയ്ഞ്ചലീനെ ചേര്‍ത്തുപിടിച്ച് റിനോഷ്

എനിക്ക് നീ എന്റെ കുഞ്ഞനുജത്തിയെ പോലെയാണ്, ഏയ്ഞ്ചലീനെ ചേര്‍ത്തുപിടിച്ച് റിനോഷ്
Apr 2, 2023 12:57 PM | By Susmitha Surendran

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. അഞ്ചാം സീസണിലേക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം.  താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കും മുതല്‍ വലിയ പൊട്ടിത്തെറികള്‍ വരെ ഇതിനോടകം തന്നെ ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിക്കഴിഞ്ഞിട്ടുണ്ട്.

അതേസമയം താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ആദ്യ ആഴ്ച തന്നെ ചിലരൊക്കെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരാലാണ് റിനോഷ് ജോര്‍ജ്. 


ബിഗ് ബോസ് വീട്ടിലേക്ക് കടന്നു വന്ന ആദ്യത്തെ നാളുകളില്‍ അകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ ആക്ടീവല്ലെന്ന് പറഞ്ഞ വ്യക്തിയായിരുന്നു റിനോഷ്. എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ താരോദമായി മാറിയിരിക്കുകയാണ് റിനോഷ്. സോഷ്യല്‍ മീഡിയയിലെങ്ങും റിനോഷിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍.

എന്നാല്‍ ഇതുവരെ ബിഗ് ബോസ് മലയാളത്തില്‍ വന്ന ഒരു മത്സരാര്‍ത്ഥിയുമായും താരതമ്യം ചെയ്യാന്‍ പറ്റാത്ത അത്ര വ്യത്യസ്തനാണ് റിനോഷ്. തന്റെ ചില്‍ വൈബും പോസിറ്റീവ് ആറ്റിറ്റിയൂഡുമാണ് റിനോഷിനെ ജനപ്രീയനാക്കുന്നത്. തന്റെ ജീവിത കഥ പറഞ്ഞും പാട്ടു പാടി വീടിനെ ഉണര്‍ത്തിയുമൊക്കെയാണ് റിനോഷ് കയ്യടി നേടുന്നത്.

ഇതിനിടെ ഇന്നലെ ജയിലലില്‍ വച്ച് നടന്ന സംഭവങ്ങളും റിനോഷിന് ആരാധകരെ നേടിക്കൊടുത്തിരിക്കുകയാണ്. സഹ ജയില്‍പ്പുള്ളിയായ ഏയ്ഞ്ചലിന്‍ മറിയ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അതിനെ റിനോഷ് കൈകാര്യം ചെയ്ത രീതിയാണ് കയ്യടി നേടുന്നത്. 

ഞാന്‍ സിംഗിളായിരുന്നുവെങ്കില്‍, ചേട്ടന് എന്നോട് ആ ഒരു ഇഷ്ടമുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ചേട്ടനെ പ്രൊപ്പോസ് ചെയ്തനേ. നിങ്ങളുമായി എനിക്കൊരു കണക്ഷന്‍ ഫീല്‍ ചെയ്തുവെന്നായിരുന്നു ഏയ്ഞ്ചലിന്‍ പറഞ്ഞത്. ഇരുവരും ജയിലില്‍ കെട്ടിപ്പിടിച്ച് കിടക്കുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

എനിക്ക് നീ എന്റെ കുഞ്ഞനുജത്തിയെ പോലെയാണ്. അങ്ങനെയാണ് എനിക്ക് നിന്നെക്കുറിച്ച് തോന്നുന്നത്. നീ വളരെ നിഷ്‌കളങ്കയാണ്. സ്വീറ്റാണെന്നായിരുന്നു ഏയ്ഞ്ചലീന് റിനോഷ് നല്‍കിയ മറുപടി. 

അതിന് എന്നെ ഗേള്‍ ഫ്രണ്ടായി കണ്ടാലും എനിക്ക് പ്രശ്‌നമില്ലെന്ന് ഏയ്ഞ്ചലീന്‍ മറുപടി നല്‍കിയെങ്കിലും പക്ഷെ ഞാന്‍ അങ്ങനെയാണ് നിന്നെ കാണുന്നത്. മണ്ടിയായ കുഞ്ഞ് പെങ്ങള്‍ ആണെന്ന് റിനോഷ് വ്യക്തമാക്കുകയായിരുന്നു. പിന്നീട് റിനോഷിനോടായി എയ്ഞ്ചലീന്‍ തന്റെ മനസ് തുറക്കുന്നുണ്ട്.ശരിക്കും എന്നെ ഇവിടെ ആര്‍ക്കും മനസിലായിട്ടില്ല. ഞാന്‍ എന്താണെന്നോ എങ്ങനെ ആണെന്നോ ആര്‍ക്കും മനസിലായിട്ടില്ലെന്നാണ് ഏയ്ഞ്ചലീന്‍ പറഞ്ഞത്. 


You're like my baby sister to me, Rinosh holding Angel

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
Top Stories