(moviemax.in) തമിഴ്നാട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് നടന്‍ വിശാല്‍. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുണ്ട്. വിഴുപുരത്ത് നടന്ന പരിപാടിക്കിടെയാണ് നടന്‍ കുഴഞ്ഞുവീണത്. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനുവേണ്ടി സംഘടിപ്പിച്ച മിസ് കൂവഗം പരിപാടിയില്‍ മുഖ്യാതിഥിയായാണ് വിശാല്‍ പങ്കെടുത്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. ആരാധകരും സംഘാടകരും ചേര്‍ന്നാണ് പ്രഥമശുശ്രൂഷ നല്‍കി അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
മുന്‍ മന്ത്രി കെ. പൊന്‍മുടി അദ്ദേഹത്തിന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. പരിപാടിക്ക് മുമ്പ് വിശാല്‍ ജ്യൂസ് മാത്രമാണ് കഴിച്ചിരുന്നതെന്നാണ് വിവരം. ഇതാകാം പെട്ടെന്ന് കുഴഞ്ഞുവീഴാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
Actor Vishal collapses stage condition stable