ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയ ശേഷം ശ്രദ്ധയാകർഷിച്ച താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം സീരിയലിലൂടെയും നദി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അടുത്തിടെയായി താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഭർത്താവ് ആൽബിയുമായുള്ള ചിത്രങ്ങളും വീഡിയോയും ഒന്നും അപ്സര പങ്കുവെക്കാതെയായതോടെയും നിഗൂഢമായ പോസ്റ്റുകൾ ആൽബി സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തതോടെയുമാണ് ഗോസിപ്പുകൾക്ക് ബലം വെച്ചത്. ഇപ്പോഴിതാ റിലേഷൻഷിപ്പുകളെ കുറിച്ചും സോഷ്യൽമീഡിയ വഴി ലഭിക്കുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് അപ്സര.
ചേച്ചിയുടെ മകനൊപ്പം പുറത്ത് പോയാൽ പോലും കുറ്റപ്പെടുത്തലുകളാണ് കേൾക്കേണ്ടി വരുന്നതെന്ന് അപ്സര പറയുന്നു. സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുമെങ്കിലും ഇപ്പോഴും സത്രീകൾ ചെയ്യുമ്പോൾ അത് ഭയങ്കര മോശവും പുരുഷന്മാർ ചെയ്യുമ്പോൾ അതൊരു ക്രെഡിറ്റായും കാണുന്ന കാലഘട്ടത്തിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത്. ഒരു സെലിബ്രിറ്റിയുടെ വിവാഹ വീഡിയോ പുറത്ത് വന്നാൽ അതിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന കമന്റ് ഇത് ആറ് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്നാണ്. അതുപോലെ ആ വിവാഹ ദിവസം സന്തോഷത്തോടെ ഒന്ന് ഹഗ് ചെയ്താൽ ഭയങ്കര ഓവറാണ് എന്നൊക്കെയാണ് കമന്റുകൾ.
നെഗറ്റീവ് കമന്റുകൾ ആദ്യം എന്നെ വേദനിപ്പിച്ചിരുന്നു. ഞാൻ ഡിവോഴ്സായി എന്നാണ് ആളുകൾ ഇപ്പോൾ പറഞ്ഞ് നടക്കുന്നത്. അതുപോലെ ചേച്ചിയുടെ മോനുമായി പുറത്ത് പോയാലും നെഗറ്റീവ് കമന്റ്സ് വരും. ഞാൻ എവിടെ പോയാലും ചേച്ചിയുടെ മോൻ എന്റെ ഒപ്പം ഉണ്ടാകാറുണ്ട്. എനിക്കൊപ്പമാണ് അവൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്. അവനുമായി പുറത്ത് പോകുമ്പോൾ ആളുകൾ കമന്റിടുന്നത് എന്റെ കുട്ടിയാണ് അവൻ എന്നാണ്. അതിൽ എനിക്ക് പ്രശ്നമില്ല. പക്ഷെ ക്യാപ്ഷനും ചില കമന്റുകളും... പ്രസവിച്ച കുട്ടിയെ മൈന്റ് ചെയ്യാതെ അപ്സര തിരിഞ്ഞ് നടക്കുന്നുവെന്നൊക്കെയാണ്. കുറ്റം പറയും.
അത് എനിക്ക് മാനേജ് ചെയ്യാൻ ഒരിടയ്ക്ക് ബുദ്ധിമുട്ടായിരുന്നുവെന്ന് അപ്സര പറയുന്നു. എന്റേത് രണ്ടാം വിവാഹമായിരുന്നു. അതിന് മുമ്പ് എന്റെ ഭർത്താവായിരുന്ന ആളുടെ ഐഡന്റിറ്റി ഞാൻ എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. കാരണം അത് കഴിഞ്ഞ കാര്യമാണ്. മാത്രമല്ല ഞാൻ ഒരിക്കൽ സ്നേഹിച്ചിരുന്നയാളാണ്. അഭിപ്രായ വ്യത്യാസങ്ങൾക്കൊണ്ടാണ് വേർപിരിഞ്ഞത്.
ആദ്യ വിവാഹത്തിലെ അനുഭവങ്ങളും അതിൽ നിന്ന് പഠിച്ച കാര്യങ്ങളും അത്തരം കാര്യങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടിയും വിവാഹിതരകാൻ ഇരിക്കുന്നവരും മനസിലാക്കിക്കോട്ടെയെന്ന് കരുതിയാണ് ബിഗ് ബോസിൽ വെച്ചും മറ്റും ഷെയർ ചെയ്തത്. പക്ഷെ ഞാൻ എന്റെ അനുഭവങ്ങൾ പറഞ്ഞത് മീഡിയ ഏറ്റെടുത്തത് എന്നെ നെഗറ്റീവായി ബാധിച്ചു. ഒട്ടും പറ്റാത്ത സാഹചര്യം വരുമ്പോൾ മാത്രമെ ഒരു വ്യക്തി ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കൂവെന്ന് ആളുകൾ മനസിലാക്കണം. എന്റെ പ്രശ്നങ്ങളും കുറവുകളും പുറത്ത് പറയാൻ എനിക്ക് താൽപര്യമില്ല. എന്റെ ഹാപ്പി സൈഡ് കാണിക്കാനെ താൽപര്യമുള്ളു. സക്സസാകണമെന്ന വാശി എനിക്ക് എപ്പോഴുമുണ്ട്. ഞാൻ സ്ട്രോങ്ങാണെന്ന് തോന്നുമെങ്കിലും പക്ഷെ പെട്ടന്ന് ഡൗണാകുന്നയാളുമാണ് അപ്സര പറയുന്നു. സീരിയലിൽ വരും മുമ്പ് തന്നെ ചെറിയ ജോലികൾ ചെയ്ത് പണം സമ്പാദിച്ചിരുന്നയാളാണ് ഞാൻ. ഇരുപതാം വയസിൽ കാർ വാങ്ങി.
എന്റെ വിവാഹത്തിന് പണം മുടക്കിയത് ഞാൻ തന്നെയാണ്. അമ്മയുടെ കയ്യിൽ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ല. ബിഗ് ബോസിൽ പോയതിന് കാരണമുണ്ട്. പെർഫോം ചെയ്യാൻ ഒരു പ്ലാറ്റ്ഫോം കിട്ടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ബിഗ് ബോസിൽ അതിന് അവസരമുണ്ടായിരുന്നു. സീരിയലോ സിനിമയോ ചെയ്യുന്നത് പോലെയല്ല ബിഗ് ബോസ്. എന്റെ ടാലന്റ് ഞാനായി നിന്ന് എല്ലാവരേയും കാണിക്കാനും എന്നെ സ്വയം ഹാപ്പിയായി നിർത്താനും സാധിക്കുന്ന സ്ഥലമാണ്. അത് എനിക്ക് ബിഗ് ബോസിൽ പോയപ്പോൾ സാധിച്ചുവെന്നും അപ്സര പറയുന്നു.
apsara ratnakaran about past relationship