[moviemax.in] ഡോൺ സിനിമയുടെ മൂന്നാം ഭാഗത്തിൽ നിന്ന് രൺവീർ സിങ് പിന്മാറിയെന്ന വാർത്തയ്ക്ക് പുതിയ വഴിത്തിരിവ്. താരം സ്വമേധയാ പിന്മാറിയതല്ല, നിർമാതാക്കൾ അദ്ദേഹത്തെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതാണെന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
‘ധുരന്ധർ’ എന്ന ചിത്രത്തിന്റെ വൻവിജയത്തിന് പിന്നാലെ രൺവീർ ഡോൺ 3 വിട്ടുവെന്നായിരുന്നു ആദ്യം പ്രചരിച്ച വിവരം. എന്നാൽ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, രൺവീർ പിന്മാറിയെന്ന വാർത്തകൾ യാഥാർത്ഥ്യമല്ല.
താരത്തിന്റെ അമിതമായ ആവശ്യങ്ങളാണ് നിർമാതാക്കളെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയുമായി അടുത്ത ബന്ധമുള്ള ഒരാളുടെ വെളിപ്പെടുത്തൽ ഇങ്ങനെ:
“തുടർച്ചയായ മൂന്ന് പരാജയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഫർഹാൻ അക്തറും നിർമാതാവ് റിതേഷ് സിധ്വാനിയും രൺവീർ സിങ്ങിന് ഡോൺ 3-ൽ അവസരം നൽകി. താരമൂല്യം കുറഞ്ഞതായി കണ്ട് സഞ്ജയ് ലീലാ ബൻസാലി തന്റെ ‘ബൈജു ബാവ്ര’ താൽക്കാലികമായി മാറ്റിവച്ചപ്പോഴും ഫർഹാനും റിതേഷും രൺവീറിനെ പിന്തുണച്ചിരുന്നു.”
ഇതോടെയാണ് ഡോൺ 3-ലെ രൺവീർ സിങ് വിഷയത്തിൽ പുതിയ ചർച്ചകൾ ശക്തമാകുന്നത്.
Don 3 Ranveer Singh


































