പ്രവചനാതീത മുഖഭാവങ്ങളോടെ ‘ആശ’യുടെ സെക്കൻഡ് ലുക്ക്; ഉർവശിയും ജോജുവും ആദ്യമായി ഒരുമിച്ച്

പ്രവചനാതീത മുഖഭാവങ്ങളോടെ ‘ആശ’യുടെ സെക്കൻഡ് ലുക്ക്; ഉർവശിയും ജോജുവും ആദ്യമായി ഒരുമിച്ച്
Dec 25, 2025 02:58 PM | By Krishnapriya S R

[moviemax.in] മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉർവശി–ജോജു ജോർജ് കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം *‘ആശ’*യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രവചനാതീതമായ മുഖഭാവങ്ങളോടെയാണ് ഇരുവരെയും പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഉർവശിയും ജോജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ആശ’യ്ക്ക് ഉണ്ട്. ഐശ്വര്യ ലക്ഷ്‌മി, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം, കഥാപാത്രങ്ങളുടെ ശക്തവും അവിസ്മരണീയവുമായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിക്കുമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.

ഏറെ സങ്കീർണ്ണവും അനിശ്ചിതവുമായ കഥാപാത്രമായാണ് ഉർവശി ചിത്രത്തിലെത്തുന്നത്. ഇതിനുമുമ്പ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ഉർവശിയുടെ തീക്ഷ്ണമായ നോട്ടം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

ജോജു ജോർജും ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ‘പണി’ ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്. അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

അജിത് വിനായക ഫിലിംസ് അവതരിപ്പിച്ച് വിനായക അജിത് നിർമ്മിക്കുന്ന ‘ആശ’, ‘പൊൻമാൻ’, ‘ഗഗനചാരി’, ‘ബാന്ദ്ര’, ‘മദനോത്സവം’, ‘സർക്കീട്ട്’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷമുള്ള ബാനറിന്റെ പുതിയ സംരംഭമാണ്. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

നവാഗതനായ സഫർ സനലാണ് ചിത്രം സംവിധാനം ചെയ്യുന്നതും കഥ ഒരുക്കുന്നതും. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

സാങ്കേതിക വിഭാഗം:

ഛായാഗ്രഹണം – മധു നീലകണ്ഠൻ

എഡിറ്റിംഗ് – ഷാൻ മുഹമ്മദ്

സംഗീതം – മിഥുൻ മുകുന്ദൻ

സൗണ്ട് ഡിസൈൻ & സിങ്ക് സൗണ്ട് – അജയൻ അടാട്ട്

പ്രൊഡക്ഷൻ ഡിസൈൻ – വിവേക് കളത്തിൽ

മേക്കപ്പ് – ഷമീർ ഷാം

കോസ്റ്റ്യൂം – സുജിത്ത് സി.എസ്

സ്റ്റണ്ട് – ദിനേഷ് സുബ്ബരായൻ

പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മാലവട്ടത്ത്

ചീഫ് അസോസിയേറ്റ് – രതീഷ് പിള്ള

അസോസിയേറ്റ്സ് – ജിജോ ജോ

Asha, Urvashi and Joju together for the first time

Next TV

Related Stories
2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

Dec 25, 2025 12:37 PM

2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍

Dec 25, 2025 12:25 PM

മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവം; നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു...

Read More >>
183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Dec 24, 2025 04:18 PM

183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

183ൽ 168 ചിത്രങ്ങളും നഷ്ടം, സിനിമാ ഇൻഡസ്ട്രിയിലെ ലാഭ നഷ്ട കണക്കുകളുമായി നിർമാതാക്കളുടെ...

Read More >>
Top Stories










News Roundup