കഴിഞ്ഞ ദിവസം യൂട്യൂബര്‍ ലയോണ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സൈബറടത്ത് വൈറല്‍. ബസില്‍ യാത്ര ചെയ്യുന്ന വേളയില്‍ പിന്‍ സീറ്റില്‍ ഇരുന്ന പ്രായമുള്ള ഒരാള്‍ സീറ്റിന്‍റെ അടിയിലൂടെ പിന്‍ഭാഗത്ത് നിന്ന് കയ്യിട്ട് ലൈംഗിക ചേഷ്ഠ കാണിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ യുവതി പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
തനിക്ക് കേസുമായി നടക്കാന്‍ താല്‍പര്യമില്ലെന്നും അവിടെ പോയി തന്‍റെ ചിലവില്‍ മട്ടന്‍ കറി കഴിക്കേണ്ടന്നും യുവതി പറയുന്നു. പലപ്പോഴും അയാള്‍ നോക്കുന്നുണ്ടായിരുന്നുവെന്നും ഇങ്ങനെയുള്ളവരെ എല്ലാവരും അറിയണമെന്നും പെണ്‍കുട്ടി പറയുന്നു.
കേസുമായി മുന്നോട്ട് പോകാന്‍ ഒട്ടും താല്‍പര്യമില്ലെന്നും കുട്ടികളുടെ കാര്യം നോക്കണമെന്നും അതുകൊണ്ട് ഒട്ടും താല്‍പര്യമില്ലെന്നും യുവതി വിഡിയോയില്‍ പറയുന്നുണ്ട്. തന്‍റെ വിഡിയോ പലരും ഡൗണ്‍ലോഡ് ചെയ്ത് വ്യത്തികെട്ട ഗ്രൂപ്പില്‍ പ്രചരിപ്പിച്ച് അതിനെ ആഘോഷിക്കുന്നുണ്ടെന്നും അത് ചെയ്യുന്നത് ശരിയല്ലെന്നും പെണ്‍കുട്ടി പറയുന്നു.
ആ വിരല്‍ പിടിച്ച് ഒടിക്ക്, ഒരു പിന്‍ വച്ച് കുത്ത്, ഈ വ്യത്തികേട് കാണിക്കുന്നവരെ വെറുതെ വിടരുതെന്നും കമന്‍റ് ബോക്സില്‍ നിറയുന്നുണ്ട്.
youtuber lion shares shocking video sexual harassment bus incident sparks outrage