(moviemax.in) കൊല്ലം സുധിയുടെ വേർപാട് എല്ലാവരെയും ഞെട്ടിച്ചിരുന്നു. സുധിയുടെ സ്വപ്നമായിരുന്നു ഒരു വീട്. പിന്നീട് സന്നദ്ധ സംഘടനകൾ ചേർന്നാണ് സുധിയുടെ ഭാര്യയ്ക്കും മക്കൾക്കുമായി വീട് നിർമ്മിച്ച് നൽകിയത്. വീടിനുള്ള സ്ഥലം ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂർ ആന്റ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ്പായി സേവനമനുഷ്ഠിക്കുന്ന ബിഷപ്പ് നോബിൾ ഫിലിപ്പാണ് നൽകിയത്. ബിഷപ്പിന്റെ കുടുംബ സ്വത്തിൽ നിന്നുമാണ് ഏഴ് സെന്റ് സ്ഥലം ഇഷ്ട ദാനമായി നൽകിയത്.
കോട്ടയം തൃക്കൊടിത്താനം ഗ്രാമപ്പഞ്ചായത്തിൽ മാടപ്പള്ളിക്ക് സമീപം പ്ലാന്തോട്ടം കവലയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സുധിയുടെ മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് വീടും സ്ഥലവും. എന്നാൽ സുധിയുടെ കുടുംബത്തിന് സ്ഥലം നൽകിയതിന്റെ പേരിൽ വലിയ രീതിയിൽ താൻ അപമാനിക്കപ്പെടുന്നുവെന്ന് പറയുകയാണിപ്പോൾ ബിഷപ്പ് നോബിൾ ഫിലിപ്പ്. കൊല്ലം സുധിയെപ്പോലൊരാളുടെ കുടുംബത്തിന് സ്ഥലം വിട്ട് നൽകാൻ ബിഷപ്പ് തയ്യാറായതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് അടുത്തിടെ പ്രചരിച്ചത്.
ബിഷപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റ് സ്ഥലങ്ങൾ കൊല്ലം സുധിയുടെ കുടുംബത്തിന് സ്ഥലം ദാനം ചെയ്തശേഷം നല്ല വിലയിൽ വിറ്റുപോയിയെന്നാണ് പ്രചരിച്ചത്. ഇതേ കുറിച്ച് അടുത്തിടെ രേണുവിനോടും ചോദിച്ചിരുന്നു. സുധി ചേട്ടന് സ്ഥലം കൊടുത്തുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ മറ്റുള്ള സ്ഥലങ്ങൾ വാങ്ങാൻ ആളുകൾ വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആവശ്യക്കാർ അല്ലേ സ്ഥലം വാങ്ങൂ. അങ്ങനെ ഇഷ്ടപ്പെട്ട് വില പറഞ്ഞ് വാങ്ങിക്കാണും എന്നാണ് രേണു പ്രതികരിച്ച് പറഞ്ഞത്. ഇപ്പോഴിതാ ബിഷപ്പ് തന്നെ പ്രതികരിച്ച് എത്തിയിരിക്കുകയാണ്. പേരും പ്രശസ്തിയും കിട്ടാൻ വേണ്ടി ചെയ്തതല്ലെന്ന് ബിഷപ്പ് നോബിൾ ആവർത്തിച്ചു. കൊല്ലം സുധിയെന്ന കലാകാരനെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സ്റ്റേജ് ഷോകളോ ഒന്നും നേരിട്ട് കണ്ടിട്ടുമില്ല.
അദ്ദേഹത്തിന്റെ മരണശേഷം പലരും പറഞ്ഞാണ് കൊല്ലം സുധിയെന്ന കലാകാരനെ പറ്റി അറിയുന്നത്. മാത്രമല്ല യുട്യൂബിൽ വീഡിയോകൾ കാണുകയും എനിക്ക് പരിചയമുള്ള മാധ്യമ സുഹൃത്തുക്കൾ വഴിയും സുധിയുടെ കുടുംബത്തെ കുറിച്ച് അറിഞ്ഞു. സ്വന്തമായി വീടോ വസ്തുവൊന്നും ഇല്ലെന്നും സുധിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങൾ അനാഥരാകുന്ന സ്ഥിതിയാണെന്നും പലരും പറഞ്ഞപ്പോൾ എന്റെ കുടുംബസ്വത്തിൽ നിന്നാണ് സ്ഥലം ഞാൻ അവർക്ക് കൊടുത്തത്.
ഏറ്റവും മനോഹരമയാതും വിലപിടിപ്പുള്ളതുമായ സ്ഥലമാണ്. ഇന്ന് ആ ഏഴ് സെന്റിന് നാല് ലക്ഷം രൂപ വിലയുണ്ട്. ആ കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം നൽകിയത്. മാധ്യമപ്രവർത്തകനായ ആർ.ശ്രീകണ്ഠൻ നായരും രാഹുൽ ഇരുമ്പ് കുഴിയും എന്നോട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. അതിനെ ബഹുമാനിച്ചാണ് ആ കുഞ്ഞുങ്ങൾക്ക് സ്ഥലം നൽകിയത്. പക്ഷെ ഞാൻ അവരെ വെച്ച് എന്റെ മറ്റ് വസ്തുക്കൾ വിറ്റ് കാശുണ്ടാക്കി കച്ചവടം നടത്തി എന്നൊക്കെ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് കണ്ടു.
വളരെ അർത്ഥശൂന്യമായ ഒന്നാണത്. കൊല്ലം സുധിയുടെ കുടുംബത്തിന്റെ പേര് പറഞ്ഞ് എന്നോട് ആരും വസ്തു വാങ്ങാൻ വരാറില്ല. അവർക്ക് സ്ഥലം കൊടുത്തതിന്റെ പേരിൽ എനിക്ക് യാതൊരു അഡ്വാന്റേജും ഉണ്ടായിട്ടില്ല. ഡിസ്അഡ്വാന്റേജ് മാത്രമെ ഉണ്ടായിട്ടുള്ളു. സ്ഥലങ്ങൾ എല്ലാം ഞാൻ കൊടുത്തുവെന്ന് ഓർത്ത് എന്റെ കുടുംബവും ബന്ധുക്കളും എന്നോട് എതിർപ്പ് കാണിക്കുകയാണ്. എന്തിന് കൊടുത്തുവെന്നാണ് ചോദിക്കുന്നത്. എനിക്ക് അവകാശപ്പെട്ട സ്വത്ത് രണ്ട് അനാഥ ബാല്യങ്ങളെ ഓർത്താണ് ഞാൻ കൊടുത്തത്. പക്ഷെ എനിക്കിപ്പോൾ തീരാദുഖവും പുറത്തിറങ്ങാൻ കഴിയാത്ത മനോവേദനയുമാണ് പല വ്യക്തികളിൽ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്.
പേരും പ്രശസ്തിയും കിട്ടാൻ വേണ്ടി ചെയ്തതല്ല. മുമ്പും നിർധന കുടുംബങ്ങൾക്ക് സ്ഥലം ഞാൻ നൽകിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആളുകൾ എന്നെ അവഹേളിക്കുകയാണെന്നാണ് താൻ അനുഭവിക്കുന്ന അവഹേളനത്തെ കുറിച്ച് വെളിപ്പെടുത്തി ബിഷപ്പ് നോബിൾ പറഞ്ഞത്.
bishop noble philip ambalavelil about kollam sudhi land issue