മലയാള സിനിമയില്‍ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്ന നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പ്രസ്താവന സിനിമാ രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇനിയും അത് ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പ്രസ്താവന വന്നത്. പിന്നീട് അത് നിവിന്‍ പോളിയെ കുറിച്ചാണെന്നും ചര്‍ച്ച നടന്നു.
എന്നാല്‍ ഇപ്പോഴിതാ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ആ നടന്‍ താനാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ‘ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മാതാവിന്‍റെ മാര്‍ക്കറ്റിംങ് തന്ത്രമാണെന്നും ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ നിര്‍മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ലിസ്റ്റിന്‍ സ്റ്റീഫനെ വേദിയിലിരിത്തിയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍റെ പ്രതികരണം.
‘മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടന്‍ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവര്‍ത്തിക്കരുത്. അങ്ങനെ ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും’ എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്.
I am that famous actor that Listin mentioned this all the producer marketing ploy Dhyan Sreenivasan