( moviemax.in) വളരെ ചെറിയ പ്രായം മുതൽ സോഷ്യൽ മീഡിയ താരമായി അറിയപ്പെടുന്നയാളാണ് ഹൻസിക കൃഷ്ണ. കൃഷ്ണകുമാർ കുടുംബത്തിലെ ഇളയ പെൺകുട്ടി. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതത്തിലെ വിശേഷങ്ങൾ ഹൻസിക പങ്കുവെക്കാറുണ്ട്. ഇന്ന് യുവതലമുറയിലെ നിരവധി കുട്ടികളുടെ ഫാഷൻ ഐക്കണാണ് ഹൻസിക കൃഷ്ണ. കോളേജ് വിദ്യാർത്ഥിനിയാണ് ഹൻസിക.
കോളേജിലെ വിശേഷങ്ങൾ തന്റെ പുതിയ വ്ലോഗിൽ ഹൻസിക കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്. ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് വ്ലോഗിൽ ഹൻസിക.
എങ്ങനെയാണ് സോഷ്യൽ മീഡിയയും പഠനവുമെല്ലാം മാനേജ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ഹൻസിക കൃഷ്ണ മറുപടി നൽകി. മാനേജ് ചെയ്യാൻ ഒരു മെെൻഡ് സെറ്റ് വേണം. ഇതെല്ലാം നമ്മളുടെ പ്രയോരിറ്റികൾ ആണ്. ആരോഗ്യവും പഠനവും സോഷ്യൽ മീഡിയയുമെല്ലാം. കോളേജിലെ ആദ്യ വർഷം ഞാൻ പഠനത്തിന് വലിയ പ്രാധാന്യം കൊടുത്തില്ല. എന്നാൽ നാലം സെമസ്റ്ററിലും അഞ്ചാം സെമസ്റ്ററിലും ഞാൻ പരമാവധി ശ്രമിച്ചെന്ന് ഹൻസിക മറുപടി നൽകി.
എങ്ങനെയാണ് ചുരുണ്ട മുടി പരിപാലിക്കുന്നതെന്ന ചോദ്യത്തിനും ഹൻസിക മറുപടി നൽകി. എന്റെ ചുരുണ്ട മുടിയെല്ലാം പോയി ഗയ്സ്. ഞാനൊരുപാട് കാര്യങ്ങളിലൂടെ കടന്ന് പോകുകയാണ്. എനിക്കൊരുപാട് ദുഖമുണ്ടെന്ന് ഹൻസിക പറയുന്നു. ഡാൻസ് റീലുകൾ എടുക്കാത്തത് എന്തെന്ന് എനിക്കറിയില്ല.
പ്രധാന പ്രശ്നം വീട്ടിൽ ഒരുപാട് സ്ഥലമില്ല. അല്ലെങ്കിൽ പുറത്ത് പോയി കളിക്കണം. വീഡിയോ എടുത്ത് തരാൻ ആരെയെങ്കിലും വിളിക്കണം. എന്തോ കഴിഞ്ഞ ഒരു മാസം എനിക്ക് പറ്റിയില്ല. ഈ മാസം പരീക്ഷ കഴിഞ്ഞ ശേഷം ഉറപ്പായും ചെയ്യു. ഒക്ടോബർ മാസത്തിലെ പ്രിയപ്പെട്ട നിമിഷങ്ങൾ ചോദിച്ചാൽ കോളേജിൽ നിന്നുള്ള ഒന്നുമില്ല.
നാല് മണിയാകുമ്പോൾ കോളേജ് കഴിയും. ഞാൻ വളരെ എക്സെെറ്റഡ് ആയിരിക്കും. വീട്ടിൽ വന്ന് ഡോർ തുറക്കുമ്പോൾ ഓമി ബേബിയുണ്ടാകും. അത് തനിക്ക് വലിയ സന്തോഷമാണെന്ന് ഹൻസിക പറയുന്നു. കോളേജിൽ നിന്ന് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം ഹൻസികയ്ക്ക് വന്നു. കോളേജിന്റെ തെറ്റായി ഒന്നുമില്ല. സ്റ്റുഡന്റ്സുമായി ഉണ്ടായിട്ടുണ്ട്. പക്ഷെ അത് ഞാൻ കാര്യമാക്കുന്നില്ലെന്ന് ഹൻസിക പറയുന്നു.
കറുത്ത ഷർട്ടിട്ട പയ്യൻ എവിടെയെന്ന ചോദ്യങ്ങൾ ഒരുപാട് വരുന്നുണ്ട്. എനിക്കറിയില്ല. അവൻ ഇപ്പോൾ എന്റെ ജീവിതത്തിൽ ഇല്ല എന്നും ഹൻസിക പറയുന്നു. മുമ്പ് കോളേജിലെ സഹപാഠിയായ ഒരു വിദ്യാർത്ഥിയെ തന്റെ സുഹൃത്തായി ഹൻസിക വ്ലോഗുകളിൽ കാണിച്ചിരുന്നു. എന്നാലിപ്പോൾ കാണാറില്ല. ഇതേക്കുറിച്ച് പലപ്പോഴും ചോദ്യം വന്നിട്ടുണ്ട്.
College Highlights, Hansika Krishna, Vlog

































