കുറേ നാളായി എന്നോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ്; ഒടുവിൽ അത് സംഭവിച്ചു, സന്തോഷ വാർത്ത പങ്കുവച്ച് രേണു സുധി

കുറേ നാളായി എന്നോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ്; ഒടുവിൽ അത് സംഭവിച്ചു, സന്തോഷ വാർത്ത പങ്കുവച്ച് രേണു സുധി
May 12, 2025 07:57 AM | By Anjali M T

(moviemax.in) കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ആളാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തി കൂടിയാണ് രേണു. രേണു ചെയ്യുന്ന ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് വിമർശനം. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ അറ്റാക്കാണ് രേണുവിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചില വിമർശനങ്ങളോട് രേണു പ്രതികരിക്കാറുമുണ്ട്.

ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രേണു. താനൊരു യൂട്യൂബ് ചാനൽ തുടങ്ങിയ വാർത്തയാണ് രേണു പങ്കുവെച്ചിരിക്കുന്നത്. രേണു സുധി എന്ന പേരിൽ തന്നെയാണ് ചാനൽ തുടങ്ങിയിരിക്കുന്നത്. തന്നെ ഇഷ്ടപ്പെടുന്നവരും പിന്തുണക്കുന്നവരും ഒരുപാടു നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്ന് രേണു പറയുന്നു. 'സുധിച്ചേട്ടന്റെ അനുഗ്രഹത്തോടെ ഞങ്ങളുടെ പുതിയ തുടക്കം' എന്ന തലക്കെട്ടോടെയാണ് രേണു ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുധിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ടും രേണു വീഡിയോയിൽ പാടുന്നുണ്ട്. നന്നായി പാടുന്നുണ്ടല്ലോ എന്നും സുധിച്ചേട്ടന്റെ ഫോട്ടോയ്ക്ക് അരികിൽ ഇരുന്നു പാട്ട് പാടിയപ്പോ കരഞ്ഞു പോയെന്നുമാണ് കമന്റ് ബോക്സിൽ ചിലർ കുറിച്ചത്. ഇളയ മകനും രേണുവിനൊപ്പം ഉണ്ടായിരുന്നു.

''രണ്ടു വർഷത്തോളമായി സുധിച്ചേട്ടൻ നമ്മളെ വിട്ടുപോയിട്ട്. അന്നു മുതൽ ഞങ്ങൾക്ക് കൈത്താങ്ങായി നിന്ന ഒരുപാട് പേരുണ്ട്. അവർക്കെല്ലാം ഒരുപാട് നന്ദി. അവരെല്ലാം കുറേ നാളായി എന്നോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ഒരു യൂട്യൂബ് ചാനൽ തുടങ്ങുക എന്നത്. അന്നൊന്നും അതിനെപ്പറ്റി എനിക്ക് അറിയില്ലായിരുന്നു. എന്തായാലും ഒരെണ്ണം തുടങ്ങിയേക്കാം എന്ന് ഞാനിപ്പോൾ തീരുമാനിച്ചു. മൂത്ത മകൻ കിച്ചുവും ഇളയ മകൻ റിതുക്കുട്ടനും ചാനലിൽ ഉണ്ടാകും'', എന്ന് രേണു സുധി പറഞ്ഞു.

renu sudhi new youtube channel

Next TV

Related Stories
'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ

Sep 14, 2025 02:21 PM

'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ

'അക്ബറും ആ മക്കളും എനിക്ക് ഒരുപോലെ, അവർ വീട്ടിലേക്ക് വരുമെന്ന് വിശ്വസിക്കുന്നു'; ലക്ഷ്മി പറഞ്ഞതിൽ വിശദീകരണവുമായി അക്ബറിന്റെ ഉമ്മ...

Read More >>
കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

Sep 14, 2025 12:40 PM

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച്...

Read More >>
'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

Sep 13, 2025 05:00 PM

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും...

Read More >>
നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്

Sep 13, 2025 03:15 PM

നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്

നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി...

Read More >>
ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും കണ്ടുപിടിച്ചു

Sep 12, 2025 10:36 AM

ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും കണ്ടുപിടിച്ചു

ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും...

Read More >>
Top Stories

https://moviemax.in/- //Truevisionall