( moviemax.in) അടുത്തിടെ ഏറ്റവും കൂടുതൽ വൈറലാവുകയും വിമർശനം ഏറ്റ് വാങ്ങുകയും ചെയ്ത ഒന്നായിരുന്നു സീരിയൽ നടി ദിവ്യ ശ്രീധർ ഗുരുവായൂരിൽ അവതരിപ്പിച്ച മോഹിനിയാട്ടം. ആ കലയെ അധിക്ഷേപിക്കുകയാണ് നടി ചെയ്തതെന്നായിരുന്നു പ്രധാന വിമർശനം. നൃത്തം പഠിച്ചിട്ടുള്ളയാളല്ല ദിവ്യ.
ചുരുങ്ങിയ സമയം കൊണ്ട് പഠിച്ച നൃത്തമാണ് ഇക്കഴിഞ്ഞ നവംബർ രണ്ടിന് ഗുരുവായൂരിൽ ദിവ്യ അവതരിപ്പിച്ചത്. വർഷങ്ങളായി നൃത്തം പരിശീലിക്കുന്ന പ്രമുഖർ വരെ നടിയെ വിമർശിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ലൈഫ് നെറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിഷയത്തിൽ പ്രതികരിക്കുകയാണ് നടിയുടെ ഭർത്താവും നടനുമായ ക്രിസ് വേണുഗോപാൽ.
തനിക്ക് വേണ്ടി ഒരു സമർപ്പണം പേലെ ദിവ്യ ചെയ്തതായിരുന്നു മോഹിനിയാട്ടമെന്നും ക്രിസ് പറയുന്നു. നവംബർ രണ്ടാം തിയ്യതി ഗുരുവായൂരിൽ ഞങ്ങളുടെ ഫാമിലിയുടെ വക കൃഷ്ണാർപ്പണം എന്നൊരു പ്രോഗ്രാം ചെയ്തിരുന്നു.
ഒക്ടോബർ 30ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പൂർത്തിയായി. നവംബർ രണ്ടിന് വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിൽ പ്രോഗ്രം അവതരിപ്പിക്കാൻ ആഗസ്റ്റിൽ തന്നെ സ്ലോട്ട് ബുക്ക് ചെയ്തിരുന്നു. ഞങ്ങളുടെ ഫാമിലിക്കും ഫ്രണ്ട്സിനും വേണ്ടി ഒരു പോസ്റ്ററും അടിച്ചിരുന്നു. ദിവ്യ, മകൾ മുത്ത്, അവളുടെ കൂട്ടുകാരി എല്ലാം ചേർന്നാണ് ഒരു സമർപ്പണം പോലെ അന്ന് പ്രോഗ്രാം അവതരിപ്പിച്ചത്. ഞങ്ങൾ ആരും എക്സ്പേർട്ട് കലാകാരന്മാരല്ല.
കുഞ്ഞുമോൾ (ദിവ്യ) ഒരു ഡാൻസറല്ല. ഞങ്ങളുടെ മകൾ കൂടുതലും ഹിപ് ഹോപ്പാണ് കളിക്കാറ്. ക്ലാസിക്കൽ ആദ്യമായിട്ടാണ് കളിക്കുന്നത്. മോളുടെ കൂട്ടുകാരി ആക്സിഡന്റ് പറ്റിയിട്ട് അതിൽ നിന്നും ഭേദമായി വരുന്നതേയുള്ളു. ആ കാലും വെച്ചാണ് ഡാൻസ് കളിച്ചത്. ഞാൻ ഒരു പ്രഭാഷണം നടത്തി... ഒപ്പം ഒരു പാട്ടും പാടി. എന്റെ അനിയത്തിയും മോഹിനിയാട്ടം കളിച്ചു.
കുഞ്ഞുമോൾ നാൽപ്പതാം വയസിൽ എനിക്ക് വേണ്ടിയാണ് സമർപ്പണം പോലെ അന്ന് ഗുരുവായൂരിൽ മോഹിനിയാട്ടം അവതരിപ്പിച്ചത്. ആറോ ഏഴോ ക്ലാസുകൾ മാത്രമെ അവൾക്ക് കിട്ടിയുള്ളു. ഉള്ളത് വെച്ച് പഠിച്ച് മാക്സിമം പ്രാക്ടീസ് ചെയ്ത് എനിക്ക് വേണ്ടിയും ഭഗവാന് വേണ്ടിയുമാണ് അവൾ നൃത്തം അവതരിപ്പിച്ചത്. അവിടെ അത് കണ്ടവർക്ക് ആർക്കും പ്രശ്നമില്ല.
യുട്യൂബേഴ്സ് വന്ന് വീഡിയോ എടുത്തിരുന്നു. ശേഷം വേണ്ട ഭാഗങ്ങൾ കട്ട് ചെയ്ത് സ്പീഡ് കൂട്ടി വേറെ പാട്ടിട്ട് അപ്ലോഡ് ചെയ്തു. അവർ അത് ചെയ്തതിൽ എനിക്ക് പ്രശ്നമില്ല. അത് അവരുടെ തൊഴിലല്ലേ. മോഹിനിയാട്ടത്തിനെ അവഹേളിച്ചു എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ എത്തിയിരുന്നു. കല എന്താണെന്ന് എനിക്ക് നന്നായി അറിയാം. ദിവ്യയെ മാത്രമല്ല എന്നേയും പലരും ചീത്ത വിളിച്ചു.
അവനാണ് ഈ അഹങ്കാരത്തിന് കൂട്ടുനിൽക്കുന്നത് എന്നൊക്കെയാണ് പറയുന്നത്. വലിയ ആൾക്കാരെകൊണ്ട് കമന്റിട്ട് ചീത്ത വിളിപ്പിക്കുക വരെ ചെയ്തു. സത്യഭാമ ടീച്ചർ അടക്കമുള്ളവരുടെ അടുത്ത് നേരിട്ട് പോയി ഞങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചു. ദിവ്യ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാൻസ് കളിച്ചു എന്നതായിരുന്നു എല്ലാവരുടേയും പ്രശ്നം.
അങ്ങനെ എങ്കിൽ മായാ മോഹിനിയിലെ പാട്ട് സീനിൽ ദിലീപേട്ടൻ മോഹിനിയാട്ടം ഡ്രസ്സിട്ട് ഡാൻസ് കളിച്ചപ്പോൾ അവഹേളനമായി ആർക്കും തോന്നിയില്ലേ?. സിനിമയിൽ എന്തുമാകാം... അപ്പോഴൊന്നും ഗുരുക്കന്മാർക്ക് പൊള്ളിയില്ല. കല്യാണ സ്ഥലത്ത് പോലും വധുവരന്മാരെ സ്വീകരിക്കാൻ നിൽക്കുന്നത് മോഹിനിയാട്ടം വേഷം ധരിച്ചല്ലേ?. തുണിയില്ലാതെ കളിക്കുന്നവരെയാണ് ഈ കുറ്റപ്പെടുത്തി കമന്റിടുന്നവർക്ക് വേണ്ടത്.
ആ വേഷത്തിനെ ഇൻസൽട്ട് ചെയ്തുവെന്നാണ് ഏറെയും വന്ന പരിഹാസം. കമന്റിട്ട് വലിയ ആളായി എന്ന് ചിന്തിക്കുന്നവരോട് ഒന്നും പറയാനില്ല. അവരുടെ രോഗമാണത് എന്നുമാണ് ക്രിസ് പറഞ്ഞത്.
Serial actress Divyasreedhar, Mohiniyattam performed in Guruvayur, Kris Venugopal


































