(moviemax.in) ഹിന്ദുവായ കൊല്ലം സുധിയുടെ സംസ്കാരശുശ്രൂഷ ഭാര്യ രേണുവിന്റെ ഇടവക പള്ളിയിലാണ് നടന്നത്. അതിന് കാരണം രേണുവിന് വേണ്ടി സുധി മതം മാറിയതാണെന്ന് പ്രചരിച്ചിരുന്നു. എന്നാൽ അങ്ങനൊന്ന് സംഭവിച്ചിട്ടില്ലെന്ന് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞു. പള്ളിയിൽ മൃതദേഹം സംസ്കരിക്കാൻ സമ്മതം കൊടുത്തത് മകൻ കിച്ചുവാണെന്നും രേണു പറയുന്നു. സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു.
ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം. ചേട്ടനെ പള്ളിയിൽ സംസ്കരിച്ചതിന് കാരണമുണ്ട്. മരിക്കുന്നതിന് മുമ്പുള്ള ഞായറാഴ്ച എനിക്കൊപ്പം സുധി ചേട്ടൻ പള്ളിയിൽ വന്നിരുന്നു. അന്ന് ബിഷപ്പുണ്ടായിരുന്നു. മരണം വരെ ഞാൻ ഇവിടെ നിന്നോട്ടെ എന്നെ ഇവിടെ അടക്കണമെന്ന് അദ്ദേഹത്തോട് ചേട്ടൻ പറഞ്ഞു.
എന്തുകൊണ്ട് അങ്ങനെ പറഞ്ഞുെവെന്ന് എനിക്ക് അറിയില്ല. തോന്നൽ വന്നതാണോയെന്നും അറിയില്ല. എവിടെ അടക്കം എന്നതിനെ ചൊല്ലി സംസാരമുണ്ടായപ്പോൾ കിച്ചു പറഞ്ഞു. അച്ഛൻ അമ്മയുടെ കൂടെ പള്ളിയിൽ പോകുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. അച്ഛനെ പള്ളിയിൽ സംസ്കരിച്ചാൽ മതിയെന്ന് കിച്ചു പറഞ്ഞു. അവന്റെ വാക്കാണ്. എനിക്ക് ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു.
അമ്മയ്ക്ക് വയ്യാത്തതുകൊണ്ട് കൊല്ലത്തേക്ക് ബോഡി ഒന്ന് കൊണ്ടുവന്നോട്ടയെന്ന് സുധി ചേട്ടന്റെ ചേട്ടൻ എന്നോട് ചോദിച്ചു. ഞാൻ സമ്മതം പറഞ്ഞു. അവിടെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവന്ന് പള്ളിയിൽ സുധി ചേട്ടനെ അടക്കി രേണു പറഞ്ഞു. സുധിയുമായുള്ള പ്രണയ കഥയും രേണു വെളിപ്പെടുത്തി.
ഠമാർ പഠാർ ഷോയിലെ സുധി ചേട്ടന്റെ പ്രകടനം ഞാൻ നിരന്തരം കാണാറുണ്ടായിരുന്നു. ആ ഷോയുടെ ആദ്യ എപ്പിസോഡിൽ സ്റ്റേജിൽ കാലുകുത്തിയ ആദ്യത്തെ ആൾ സുധി ചേട്ടനാണ്. ആ ഷോയുടെ സ്ക്രിപ്റ്റ് റൈറ്റർ സുഭീഷ് ഗിന്നസ് എന്ന ചേട്ടൻ എന്റെ ഫ്രണ്ടാണ്. അദ്ദേഹം വഴിയാണ് ഞാൻ സുധി ചേട്ടനെ പരിചയപ്പെടുന്നത്. അങ്ങനെ കോൺടാക്ടായി.
ജഗദീഷേട്ടന്റെ ഫിഗർ ചെയ്ത് തുടങ്ങിയശേഷമാണ് എനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നിയത്. പക്ഷെ സുധി ചേട്ടന്റെ ലൈഫിൽ നടന്ന കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. സംസാരിച്ച് വന്നപ്പോഴാണ് മോനുള്ള കാര്യവും കുഞ്ഞിന് അമ്മയില്ലെന്നുമെല്ലാം സുധി ചേട്ടൻ പറയുന്നത്. അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. അങ്ങനെ സംസാരിച്ച് അടുത്തപ്പോൾ ഒരു ദിവസം കാണാൻ വരാമോയെന്ന് ചോദിച്ചു.
വരുമ്പോൾ ഇത് നിന്റെ അമ്മയാണെന്ന് മോനോട് പറഞ്ഞോട്ടെയെന്നും ചോദിച്ചു. അന്ന് ഞാൻ സമ്മതം പറഞ്ഞു. ഞാൻ മരിക്കും വരെ കൂടെയുണ്ടാകുമെന്നാണ് പറഞ്ഞത്. പക്ഷെ സുധി ചേട്ടൻ എനിക്ക് മുമ്പ് പോയി. ആദ്യം കണ്ടപ്പോൾ കിച്ചു എന്നെ ചേച്ചി എന്നാണ് വിളിച്ചത്. കുറച്ച് സമയം കഴിഞ്ഞപ്പോൾ അമ്മയെന്ന് വിളിച്ച് തുടങ്ങി. അന്ന് പന്ത്രണ്ട് വയസായിരുന്നു കിച്ചുവിന്. എന്റെ ആദ്യത്തെ വിവാഹമായിരുന്നു. താലികെട്ടി ഏഴ്, എട്ട് മാസം കഴിഞ്ഞാണ് ഞാൻ എന്റെ വീട്ടിൽ അറിയിച്ചത്.
കുറച്ച് കൂട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വീട്ടിൽ പൊക്കിയപ്പോൾ പ്രശ്നമായി. വേറെ ആലോചന വരുന്നുണ്ട് ഇത് ഒഴിവാക്കാൻ പറഞ്ഞു. പക്ഷെ ഞാൻ മാറിയില്ല. അവസാനം സുധി ചേട്ടനോട് എന്റെ വീട്ടുകാർ സംസാരിച്ചു. അങ്ങനെ വിവാഹത്തിന് അവരും സമ്മതം പറഞ്ഞു എന്നും രേണു പറയുന്നു.
kollam sudhi converted christian after second marriage reason behind church funeral