(moviemax.in) കൊല്ലം സുധിയുടെ മരണത്തിനു ശേഷം അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുകയാണ് ഭാര്യാ രേണു. നിരവധി ഫോട്ടോ ഷൂട്ടുകളിലൂടെയും വീഡിയോയിലൂടെയും ശ്രദ്ധ നേടിയിരിക്കുകയാണ് രേണു. മുപ്പത്തിരണ്ടുകാരിയായ രേണുവിന്റെ രണ്ടാം വിവാഹം സോഷ്യൽമീഡിയയിൽ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇപ്പോഴിതാ രണ്ടാം വിവാഹം കഴിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു.
രണ്ടാം വിവാഹം ലോകത്ത് ആദ്യമായി നടക്കുന്നതൊന്നുമല്ല. പക്ഷെ എന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഞാൻ ഇനി ഒരുത്തനെ കെട്ടിയാൽ നാട്ടുകാർ അവനെ തല്ലികൊല്ലും. രേണു സുധിയെന്ന ഞാൻ യഥാർത്ഥത്തിൽ വീണ്ടും ഒരു വിവാഹം കഴിച്ചാൽ നടക്കാൻ പോകുന്ന സംഭവങ്ങൾ നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ആ മനുഷ്യനെ ആളുകൾ വെറുതെ വിടുമോ?. പാവം ആ മനുഷ്യനെ കൂടി ഞാൻ ഇതിലേക്ക് ഇടണോ. ആ സാഹചര്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഞാൻ ഇനി ഒരു വിവാഹത്തിലേക്ക് കടന്നാലുള്ള അഭിപ്രായം എന്താണെന്ന് അറിയാൻ കഴിഞ്ഞ ദിവസം ഞാൻ ചെറുതായി ഒരു ബോംബിട്ട് കൊടുത്തിരുന്നു. അത് വൈറലായിരുന്നു. രേണു സുധി പ്രണയത്തിൽ എന്നൊക്കെ പറഞ്ഞ് സോഷ്യൽമീഡിയയിൽ അത് പ്രചരിക്കുകയും ചെയ്തിരുന്നു.
എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിൽക്കാൻ കഴിയുന്ന ആളായിരിക്കണം എനിക്ക് ഇനി വരാൻ പോകുന്നയാൾ എന്നാണ് രേണു പറഞ്ഞത്. രേണുവിന്റെ തോന്നൽ ശരിയാണെന്നാണ് വീഡിയോ വൈറലായതോടെ വരുന്ന കമന്റുകൾ. രേണുവിനെ ഇപ്പോൾ തെറി പറയുന്നവർ ഇനിയൊരു കാലത്ത് ഒന്ന് കാണാൻ കൊതിക്കും. രേണുവിനെ വളരെ അധികം ഇഷ്ടമാണ്. കാരണം തന്റേടിയായ സ്ത്രീയാണ്, പാവം രേണു... എല്ലാവർക്കും രംഭയാകാൻ പറ്റില്ലല്ലോ. ജീവിച്ച് പോയ്ക്കോട്ടെ പാവം, ഒരു വ്യക്തിയെ അപമാനിക്കാനും ചവിട്ടി തേയ്ക്കാനും നമ്മൾ മലയാളികൾ മുന്നിലാണ്. ഒന്നും ഇല്ലാത്ത ഒരു അവസ്ഥ വന്നാൽ സഹായിക്കാൻ ആരും കാണില്ല. അപമാനിക്കാൻ എല്ലാവരും കാണും. ആര് ചവിട്ടി താഴ്ത്തിയാലും അവിടെ നിന്നും പൂർവാധികം ശക്തിയോടെ എഴുന്നേറ്റ് രേണു മുന്നോട്ട് പോകണം എന്നിങ്ങനെയാണ് കമന്റുകൾ.
മൂത്ത മകൻ കിച്ചു ഒരിക്കലും തന്നെ തള്ളിപ്പറയില്ലെന്നും രേണു പറയുന്നു. കിച്ചു എന്നെ കുറിച്ച് ഒരിക്കലും നെഗറ്റീവ് പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾ തമ്മിലുള്ള വിശ്വാസം അതാണ്. ഒരു മ്യൂച്ചൽ അണ്ടർസ്റ്റാന്റിങിലാണ് ഞങ്ങൾ രണ്ടുപേരും പോകുന്നതെന്ന് രേണു പറയുന്നു. കോളേജ് വിദ്യാർത്ഥിയാണ് രേണുവിന്റെ മൂത്ത മകൻ കിച്ചുവെന്ന് അറിയപ്പെടുന്ന രാഹുൽ. രേണുവിൽ റിഥുലെന്നൊരു മകൻ കൂടി സുധിയ്ക്കുണ്ട്.
renu sudhi reacted second marriage