'സർക്കീട്ട്' കണ്ട് കണ്ണീരണിഞ്ഞ് പ്രേക്ഷക, അരികിലെത്തി ആശ്വസിപ്പിച്ച് ദിവ്യപ്രഭ

'സർക്കീട്ട്' കണ്ട് കണ്ണീരണിഞ്ഞ് പ്രേക്ഷക, അരികിലെത്തി ആശ്വസിപ്പിച്ച് ദിവ്യപ്രഭ
May 12, 2025 03:33 PM | By Susmitha Surendran

(moviemax.in) ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്ത 'സര്‍ക്കീട്ട്' മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.  ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട ഒരു വൈകാരിക വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഏതാനും തീയേറ്ററുകളില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യപ്രഭയും ദീപക് പറമ്പോലും സ്വാതിദാസ് പ്രഭുവും ബാലതാരം ഒര്‍ഹാനും സംവിധായകന്‍ താമറുമടക്കമുള്ള സംഘമാണ് തീയേറ്ററുകള്‍ സന്ദര്‍ശിക്കുന്നത്.

ഇതിനിടെയുണ്ടായ ഒരു പ്രേക്ഷകപ്രതികരണത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. ചിത്രം കണ്ട സംവിധായകനും താരങ്ങളും പ്രേക്ഷകരോട് നന്ദി പറയാനായി എത്തുന്നു. ഇതിനിടെ ആദ്യനിരയില്‍ ഇരുന്ന് ചിത്രം കണ്ട സ്ത്രീകളില്‍ ഒരാളുടെ കണ്ണുനിറഞ്ഞു. ഇത് ദിവ്യപ്രഭയുടെ ശ്രദ്ധയില്‍പ്പെട്ടു. 'ദേ ചേച്ചി കരയുന്നു', എന്ന് പറഞ്ഞ് ദിവ്യപ്രഭ ഇവരെ മറ്റുള്ളവര്‍ക്കും കാണിച്ചുകൊടുത്തു.

ഇതിനിടെ ആസിഫ് അലി പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ്, താരങ്ങളേയും സംവിധായകനേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. കരച്ചിലടക്കാനാവാതെ ഇരിക്കുന്ന ആരാധികയുടെ അടുത്തെത്തിയ ദിവ്യപ്രഭ, 'ചിത്രം ഇഷ്ടമായതുകൊണ്ടാണോ കരയുന്നത്', എന്ന് ചോദിച്ച് ആശ്വസിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം. വീഡിയോ സംവിധായകന്‍ താമര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ചു.

എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രോണും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. സംഗീത് പ്രതാപ് ആണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.



audience tears after watching 'Circuit' DivyaPrabha came console them

Next TV

Related Stories
ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

May 11, 2025 01:11 PM

ഇങ്ങനെയാെരാളായിരുന്നോ? വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ കേട്ട് ഞെട്ടി: ശാന്തിവിള ദിനേശ്

വിഷ്ണു പ്രസാദ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ശാന്തിവില ദിനേശ്...

Read More >>
Top Stories