---
title: "മേജർ മഹാദേവൻ ഈസ് ബാക്ക്! മോഹൻലാൽ-മേജർ രവി ചിത്രം വരുന്നു"
english_title: "Major Mahadevan is back Mohanlal-Major Ravi film coming soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346149/major-mahadevan-is-back-mohanlal-major-ravi-film-coming-soon"
published_at: "2026-03-07T10:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abb65265acf_Major_Mahadevan_is_back_Mohanlal-Major_Ravi_film_coming_soon.jpg"
keywords: []
---

# മേജർ മഹാദേവൻ ഈസ് ബാക്ക്! മോഹൻലാൽ-മേജർ രവി ചിത്രം വരുന്നു

> **Lead Summary:** മലയാള സിനിമയിലെ ഹിറ്റ് കോമ്പോകളിൽ ഒന്നായ മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത 'മേജർ മഹാദേവൻ' എന്ന കഥാപാത്രം തന്റെ പുതിയ ചിത്രമായ 'ഓപ്പറേഷൻ സിന്ദൂറിലൂടെ' തിരിച്ചെത്തുമെന്ന് മേജർ രവി വെളിപ്പെടുത്തി. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ പിറക്കുന്ന മറ്റൊരു പട്ടാളച്ചിത്രമായിരിക്കും ഇത്.

## Article Content

മലയാള സിനിമയിലെ ഹിറ്റ് കോമ്പോകളിൽ ഒന്നായ മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത 'മേജർ മഹാദേവൻ' എന്ന കഥാപാത്രം തന്റെ പുതിയ ചിത്രമായ 'ഓപ്പറേഷൻ സിന്ദൂറിലൂടെ' തിരിച്ചെത്തുമെന്ന് മേജർ രവി വെളിപ്പെടുത്തി. കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ പിറക്കുന്ന മറ്റൊരു പട്ടാളച്ചിത്രമായിരിക്കും ഇത്.

ഇന്ത്യൻ സൈനികന്റെ ശൗര്യവും പോരാട്ടവീര്യവും അടയാളപ്പെടുത്തിയ മേജർ മഹാദേവൻ എന്ന കഥാപാത്രം മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്നാണ്. വർഷങ്ങൾക്ക് ശേഷം ഈ കഥാപാത്രത്തെ വീണ്ടും സ്ക്രീനിലെത്തിക്കുന്നത് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സംവിധായകൻ അറിയിച്ചു.

'മേജർ മഹാദേവനെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഞാൻ തിരികെ കൊണ്ടുവരും. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മഹാദേവൻ അവിടെ ഉണ്ടായിരിക്കും'. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയ്ക്കായി പല ഇൻഡിസ്ട്രിയിൽ നിന്നുള്ള ഗംഭീര ടെക്‌നിഷ്യൻസ് ഒന്നിക്കുന്നു എന്നും സൂചനകളുണ്ട്. പേട്ട, 24 , ജനത ഗാരേജ്, മരക്കാർ തുടങ്ങിയ സിനിമകൾക്കായി കാമറ ചലിപ്പിച്ച എസ് തിരു ആണ് ഈ മേജർ രവി-മോഹൻലാൽ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. അനിമൽ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണ് സിനിമയുടെ മ്യൂസിക് ഡയറക്ടർ എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിരീകരണം ഒന്നും മേജർ രവിയുടെയും മോഹൻലാലിൻ്റെയും ഭാഗത്തിനിന്ന് വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/346149/major-mahadevan-is-back-mohanlal-major-ravi-film-coming-soon)