---
title: "'തളർത്താൻ നോക്കിയവർക്ക് നിയമത്തിലൂടെ മറുപടി'; ആദ്യമായി കോടതിയിൽ പോയ സാഹചര്യം വെളിപ്പെടുത്തി മീനാക്ഷി അനൂപ്"
english_title: "Meenakshi Anoop reveals the circumstances surrounding her first court appearance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346154/meenakshi-anoop-reveals-the-circumstances-surrounding-her-first-court-appearance"
published_at: "2026-03-07T11:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abb95f1606c_Meenakshi_Anoop_reveals_the_circumstances_surrounding_her_first_court_appearance.jpg"
keywords: []
---

# 'തളർത്താൻ നോക്കിയവർക്ക് നിയമത്തിലൂടെ മറുപടി'; ആദ്യമായി കോടതിയിൽ പോയ സാഹചര്യം വെളിപ്പെടുത്തി മീനാക്ഷി അനൂപ്

> **Lead Summary:** മലയാളികളുടെ പ്രിയതാരം മീനാക്ഷി അനൂപ് സോഷ്യൽ മീഡിയയിലെ തെറ്റായ പ്രവണതകൾക്കെതിരെയും തനിക്കുണ്ടായ നിയമപോരാട്ടത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. ടെലിവിഷൻ അവതാരകയായും സിനിമകളിലൂടെയും ശ്രദ്ധേയയായ താരം, സമീപകാലത്ത് സൈബർ ഇടങ്ങളിലെ മോശം കമന്റുകളോടും സമീപനങ്ങളോടും ശക്തമായ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി കോടതി കയറേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് മീനാക്ഷി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

## Article Content

മലയാളികളുടെ പ്രിയതാരം മീനാക്ഷി അനൂപ് സോഷ്യൽ മീഡിയയിലെ തെറ്റായ പ്രവണതകൾക്കെതിരെയും തനിക്കുണ്ടായ നിയമപോരാട്ടത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. ടെലിവിഷൻ അവതാരകയായും സിനിമകളിലൂടെയും ശ്രദ്ധേയയായ താരം, സമീപകാലത്ത് സൈബർ ഇടങ്ങളിലെ മോശം കമന്റുകളോടും സമീപനങ്ങളോടും ശക്തമായ നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി കോടതി കയറേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് മീനാക്ഷി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ബാലതാരമായി എത്തി അമർ അക്ബർ ആന്റണി, ജമ്‌ന പ്യാരി, മോഹൻലാൽ, ക്വീൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി, വളർന്നു വരുന്ന ഘട്ടത്തിൽ സൈബർ ഇടങ്ങളിൽ നേരിടേണ്ടി വരുന്ന അനാവശ്യ ചർച്ചകളെയും വിമർശനങ്ങളെയും കൃത്യമായി പ്രതിരോധിക്കാറുണ്ട്. തന്റെ നിലപാടുകൾ തുറന്നു പറയുന്നതിലൂടെ സോഷ്യൽ മീഡിയയിൽ പലപ്പോഴും മീനാക്ഷിയുടെ പോസ്റ്റുകൾ വലിയ ചർച്ചയാകാറുണ്ട്. വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകാൻ മടിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തലുകൾ.

പണ്ടൊക്കെ രസകരമായ ക്യാപ്ഷനുകള്‍ മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഇടാറുണ്ടായിരുന്നുള്ളൂ. പിന്നീട് എന്റെ പാഠപുസ്‍തകത്തിലെ കാര്യങ്ങളും എന്റെ അഭിപ്രായങ്ങളും പറയാൻ തുടങ്ങി. ഇതില്‍ പൊസിറ്റീവും നെഗറ്റീവുമാ കമന്റുകള്‍ ഉണ്ടാകാറുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളെ ഞാൻ മാനിക്കാറുണ്ട്.മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചാല്‍ നിയമപരമായി മുന്നോട്ടു പോകുക എന്നതാണ് വഴി. ഒരിക്കല്‍ എന്റെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. പലരും കരുതിയത് ഞാൻ തളര്‍ന്നുപോകുമെന്നാണ്. ഞങ്ങള്‍ ഉടൻ സെബര്‍ സെല്ലില്‍ പരാതി കൊടുത്തു. എന്റെ ഫോട്ടോസ് അല്ലെന്ന് ഉറപ്പുള്ളപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കേണ്ട കാര്യമില്ലല്ലോ. ആ കേസുമായി ബന്ധപ്പെട്ടാണ് ഞാൻ ആദ്യമായി കോടതിയില്‍ കയറിയത്. പ്രതികളെ പിടിക്കുകയും അവര്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്‍തു. ഞാൻ മീനാക്ഷി ആയതുകൊണ്ടോ തന്നെ നാലുപേര്‍ അറിയുന്നതുകണ്ടോ അല്ല അത്ര എളുപ്പം ശിക്ഷ കിട്ടിയത്. നാട്ടിലെ നിയമസംവിധാനങ്ങള്‍ അത്രയും ശക്തമാണ്. ഇത്തരണം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഏത് പെണ്‍കുട്ടിയും ഭയപ്പെടാതെ നിയമസഹായം തേടുകയാണ് വേണ്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/346154/meenakshi-anoop-reveals-the-circumstances-surrounding-her-first-court-appearance)