---
title: "‘തെറ്റ് നിന്റേതല്ലെന്ന് പലരും പറഞ്ഞു’; തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അന്ന രാജൻ"
english_title: "'Many said it wasn't your fault'; Anna Rajan thanks those who supported her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346098/many-said-it-wasnt-your-fault-anna-rajan-thanks-those-who-supported-her"
published_at: "2026-03-06T22:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ab0d97ae4ce_24.jpg"
keywords: []
---

# ‘തെറ്റ് നിന്റേതല്ലെന്ന് പലരും പറഞ്ഞു’; തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അന്ന രാജൻ

> **Lead Summary:** **ആ**റ്റുകാൽ പൊങ്കാലയ്ക്കിടെ തന്റെ വീഡിയോകൾ മോശം രീതിയിൽ പകർത്തി പ്രചരിപ്പിച്ചവർക്കെതിരെ പ്രതികരിച്ച നടി അന്ന രാജന് സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നും വൻ പിന്തുണ. സംഭവത്തിൽ താൻ മാപ്പ് ചോദിക്കേണ്ടി വന്ന സാഹചര്യത്തിൽ തന്നെ ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നതായി താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മാപ്പ് പറയേണ്ടത് നടിയല്ല, മറിച്ച് വീഡിയോ മോശമായി ചിത്രീകരിച്ചവരാണെന്ന് നടൻ മാധവ് സുരേഷ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു.

## Article Content

**ആ**റ്റുകാൽ പൊങ്കാലയ്ക്കിടെ തന്റെ വീഡിയോകൾ മോശം രീതിയിൽ പകർത്തി പ്രചരിപ്പിച്ചവർക്കെതിരെ പ്രതികരിച്ച നടി അന്ന രാജന് സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നും വൻ പിന്തുണ. സംഭവത്തിൽ താൻ മാപ്പ് ചോദിക്കേണ്ടി വന്ന സാഹചര്യത്തിൽ തന്നെ ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നതായി താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മാപ്പ് പറയേണ്ടത് നടിയല്ല, മറിച്ച് വീഡിയോ മോശമായി ചിത്രീകരിച്ചവരാണെന്ന് നടൻ മാധവ് സുരേഷ് ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു.

തന്റെ തെറ്റല്ലെന്ന് തിരിച്ചറിഞ്ഞ് സന്ദേശങ്ങളും കോളുകളും അയച്ചവർക്ക് നന്ദിയുണ്ടെന്നും കഷ്ടകാലത്താണ് കൂടെ നിൽക്കുന്നത് ആരൊക്കെയാണെന്ന് തിരിച്ചറിയുന്നതെന്നും അന്ന പറഞ്ഞു. പൊങ്കാലയുടെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ചില നിമിഷങ്ങൾ മാത്രം അടർത്തിമാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ വസ്ത്രധാരണമോ മറ്റോ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അന്ന പറഞ്ഞിരുന്നു.

എന്നാൽ അന്ന തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നുമാണ് മാധവ് സുരേഷ് പ്രതികരിച്ചത്. മോശം ഉദ്ദേശത്തോടെ ഇത്തരം വീഡിയോകൾ നിർമ്മിക്കുന്ന യൂട്യൂബർമാരാണ് യഥാർത്ഥത്തിൽ ലജ്ജിക്കേണ്ടതെന്നും സമൂഹത്തിന്റെ ഇത്തരം പോക്കുകൾ മാറേണ്ട സമയം അതിക്രമിച്ചുവെന്നും മാധവ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346098/many-said-it-wasnt-your-fault-anna-rajan-thanks-those-who-supported-her)