മൈനര്‍ അറ്റാക്കിന്റെ ലക്ഷണമാണെന്ന് കരുതി; അമ്മയെ കുറിച്ച് അമൃത

മൈനര്‍ അറ്റാക്കിന്റെ ലക്ഷണമാണെന്ന് കരുതി; അമ്മയെ കുറിച്ച് അമൃത
Mar 30, 2023 09:07 PM | By Susmitha Surendran

കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അമൃത നായർ.  അമ്മയും സഹോദരനുമാണ് അമൃതയുടെ പിൻബലം. കുടുംബ വിളക്കിൽ നിന്നും പിന്മാറിയെങ്കിലും അമൃതയോട് ഇന്നും പ്രേക്ഷകർക്ക് പ്രിയമാണ്. 

അമൃത സീരിയലിൽ നിന്നും പിന്മാറിയ ശേഷമാണ് തന്റെ വിശേഷങ്ങൾ പങ്കുവെക്കാനായി യുട്യൂബ് ചാനൽ ആരംഭിച്ചത്. അമൃതയ്ക്കൊപ്പം അമ്മയും സഹോദരനുമെല്ലാം അമൃതയുടെ യുട്യൂബ് ചാനലിലെ വീഡിയോയിൽ നിറഞ്ഞ് നിൽക്കാറുണ്ട്. 


ഇപ്പോഴിതാ അമ്മയുടെ ആരോ​ഗ്യത്തെ കുറിച്ചും അസുഖത്തെ കുറിച്ചുമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് അമൃത. അമ്മയ്ക്ക് ഒരു സർജറി ആവശ്യമായി വന്നതിനെ കുറിച്ചുമെല്ലാം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ അമൃത പറയുന്നുണ്ട്.

കുറച്ച് നാൾ മുമ്പ് കാലിന് പരിക്കേറ്റും അമൃതയുടെ അമ്മ വിശ്രമത്തിലായിരുന്നു. പിന്നാലെയാണ് വീണ്ടും അമ്മയുടെ ആരോ​ഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 'ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് അമ്മ തല കറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ കൊണ്ടു പോയത്. ചെന്ന് നോക്കി ടെസ്റ്റുകള്‍ എല്ലാം ചെയ്തു.' 

'ഇസിജിയില്‍ ചെറിയ ഒരു വാരിയേഷനുണ്ടെന്നും മൈനര്‍ അറ്റാക്കിന്റെ ലക്ഷണമാണ് എന്നുമൊക്കെയാണ് ആദ്യം ഡോക്ടര്‍ പറഞ്ഞ് പേടിപ്പിച്ചിരുന്നത്. എന്നാല്‍ പിന്നീട് അത് സാരമുള്ളതല്ലെന്നും ഈ പ്രായത്തില്‍ വരുന്ന ഇസിജി വാരിയേഷനാണെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ വീട്ടിലെത്തിയ ശേഷം വീണ്ടും അമ്മയ്ക്ക് അതേ അവസ്ഥ. പല തവണ ആശുപത്രിയില്‍ കൊണ്ടുപോയി.' 


'ഒടുവിലാണ് അറിഞ്ഞത് യൂട്രസ്സില്‍ ഫൈബ്രോയ്ഡ് ഉണ്ടായിരുന്നുവെന്ന്. അത് പരിധിയ്ക്ക് അപ്പുറം വളര്‍ന്നു. പിരിയഡ്‌സ് ആയി കഴിഞ്ഞാല്‍ ഏഴ് ദിവസത്തിന് അപ്പുറവും അമ്മയ്ക്ക് നല്ല ബ്ലീഡിങ് ഉണ്ടാവുമായിരുന്നു. എന്നാല്‍ അതൊന്നും അമ്മ ശ്രദ്ധിച്ചില്ല. ഇപ്പോള്‍ അതൊരു സീരിയസ് സ്‌റ്റേജിലായി.

ഇനി ആര്‍ക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.' 'ഇത്തരം ബ്ലീഡിങുകള്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ അമ്മയ്ക്ക് യൂട്രസ് റിമൂവ് ചെയ്യുക അല്ലാതെ മറ്റ് മാര്‍​ഗങ്ങളില്ല. പെട്ടന്നാണ് ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞത്. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്' എന്നാണ് വീഡിയോ പങ്കുവെച്ച് അമൃത പറഞ്ഞത്. നിരവധി പേരാണ് അമ്മയുടെ അസുഖം ബേധമാകുന്നതിന് വേണ്ടി പ്രാർഥനകൾ നേർന്ന് എത്തിയത്. ഗീതാ ഗോവിന്ദം എന്ന സീരിയലിലും അമൃത ഇപ്പോൾ അഭിനയിക്കുന്നുണ്ട്. സെയിൽസ് ​ഗേളായിരുന്ന അമൃത തന്റെ വളരെ നാളത്തെ പ്രയത്നം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് എത്തിയത്. 


Amrita has now come up with a video about her mother's health and illness

Next TV

Related Stories
അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

May 11, 2025 11:15 AM

അമ്മയിൽ നിന്നും അകറ്റി സുധിയെ രേണു മതം മാറ്റി?, സംസ്കാരം പള്ളിയിൽ നടത്തിയതിന് പിന്നിൽ?; രേണു സുധി പറയുന്നു!

രണ്ടാം വിവാഹത്തിന് ശേഷം ക്രിസ്തുമതം സ്വീകരിച്ച കൊല്ലം സുധി, പള്ളിയിലെ ശവസംസ്കാരത്തിന് പിന്നിലെ...

Read More >>
Top Stories










News Roundup






GCC News