ആശുപത്രിയിലായ അമ്മയുടെ ചിത്രത്തില്‍ ഉമ്മവെയ്ക്കുന്ന കുരുന്ന്; വൈറലായി വീഡിയോ

ആശുപത്രിയിലായ അമ്മയുടെ ചിത്രത്തില്‍ ഉമ്മവെയ്ക്കുന്ന കുരുന്ന്; വൈറലായി വീഡിയോ
Feb 6, 2023 12:34 PM | By Susmitha Surendran

കുട്ടികളുടെ വീഡിയോകള്‍ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടികളുടെ നിഷ്കളങ്കമായ ചിരിയും കളിയും കുറുമ്പും ഒക്കെ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. അത്തരത്തില്‍ ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Advertisement

ആശുപത്രിയില്‍ കിടക്കുന്ന തന്‍റെ അമ്മയെ മിസ് ചെയ്യുന്ന കുരുന്നിനെ ആണ് വീഡിയോയില്‍ കാണുന്നത്. ആശുപത്രിയില്‍ കിടക്കുന്ന തന്‍റെ അമ്മയുടെ ചിത്രം കണ്ട ഒരു കുട്ടിയുടെ പ്രതികരണമാണ് ഇവിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഈ കുഞ്ഞിന്‍റെ അമ്മ കിഡ്നി സ്റ്റോണിന് ചികിത്സ തേടി കുറച്ചു ദിവസമായി ആശുപത്രിയിലാണ്. കുറച്ച് ദിവസമായി വേര്‍പിരിഞ്ഞിരിക്കുന്ന തന്‍റെ അമ്മയുടെ ചിത്രം കിട്ടിയപ്പോള്‍, കുഞ്ഞ് മനസില്‍ സന്തോഷം നിറഞ്ഞു, മുഖത്ത് ചിരി വിടര്‍ന്നു.

https://www.instagram.com/reel/CoBeZJGDXA8/?utm_source=ig_embed&ig_rid=75ad8992-2d32-43c7-87cc-e2dd1650bdd9

കുറച്ച് നിമിഷം അമ്മയുടെ മുഖത്ത് നോക്കിയതിന് ശേഷം അമ്മയെ സ്പര്‍ശിക്കാന്‍ നോക്കുകയും ശേഷം അമ്മയുടെ ചിത്രത്തില്‍ ഉമ്മ നല്‍കുകയുമായിരുന്നു കുരുന്ന്.

അമ്മയുടെ ഐഡി കാര്‍ഡാണ് കുരുന്നിന് നല്‍കിയത്. അവന്‍ അമ്മയെ പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കണ്ടതും ലൈക്കുകളും കമന്‍റുകളും രേഖപ്പെടുത്തിയതും.

മനോഹരമായ വീഡിയോ എന്നും കണ്ണു നിറച്ചുവെന്നും  അമ്മ സുഖം പ്രാപിച്ച് എത്രയും പെട്ടെന്ന് ഈ കുരുന്നിനരികില്‍ എത്തട്ടെ എന്നുമൊക്കെ ആണ് പലരും കമന്‍റുകള്‍ ചെയ്തത്.

A video of a child kissing his mother's picture is now going viral

Next TV

Related Stories
മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി

Mar 25, 2023 09:59 PM

മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി

മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി...

Read More >>
ഉൽക്കാശില കൊണ്ട് നിർമ്മിച്ച ബാഗ് വില്പനയ്ക്ക് എത്തിച്ച് ഫ്രഞ്ച് കമ്പനി; വില 35.51 ലക്ഷം

Mar 25, 2023 07:41 PM

ഉൽക്കാശില കൊണ്ട് നിർമ്മിച്ച ബാഗ് വില്പനയ്ക്ക് എത്തിച്ച് ഫ്രഞ്ച് കമ്പനി; വില 35.51 ലക്ഷം

ഉൽക്കാശില കൊണ്ട് നിർമ്മിച്ച ബാഗ് വില്പനയ്ക്ക് എത്തിച്ച് ഫ്രഞ്ച് കമ്പനി; വില 35.51...

Read More >>
'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...

Mar 25, 2023 07:20 PM

'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...

'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന...

Read More >>
സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്;  വീഡിയോ

Mar 25, 2023 04:26 PM

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വീഡിയോ

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വൈറല്‍...

Read More >>
ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ യാഥാര്‍ത്ഥ്യമെന്ത്?

Mar 25, 2023 03:26 PM

ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ യാഥാര്‍ത്ഥ്യമെന്ത്?

ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ...

Read More >>
കാമുകിയെ സഹായിക്കാൻ അമിതവേഗത്തിൽ വാഹനമോടിച്ചു, പിന്നീട് സംഭവിച്ചത്  .....

Mar 25, 2023 02:57 PM

കാമുകിയെ സഹായിക്കാൻ അമിതവേഗത്തിൽ വാഹനമോടിച്ചു, പിന്നീട് സംഭവിച്ചത് .....

കാമുകിയെ സഹായിക്കാൻ അമിതവേഗത്തിൽ വാഹനമോടിച്ചു, പിന്നീട് സംഭവിച്ചത് ...

Read More >>
Top Stories