---
title: "കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ"
english_title: "Dog riding on top of car; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94465/dog-riding-on-top-of-car-the-video-went-viral"
published_at: "2023-02-03T22:02:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd377b1c3ac_dog_pic.jpg"
keywords: []
---

# കാറിന് മുകളില്‍ നായയുടെ സവാരി; വൈറൽ ആയി വീഡിയോ

> **Lead Summary:** ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ചില വീഡിയോകളാകട്ടെ കണ്‍മുന്നില്‍ നടക്കുന്ന ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ആരെങ്കിലും തങ്ങളുടെ മൊബൈല്‍ ക്യാമറയിലോ മറ്റോ പകര്‍ത്തുന്നതും ആകാറുണ്ട്. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. കാറിന് മുകളിലിരുന്ന് സവാരി നടത്തുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. ബംഗലൂരുവിലാണ് സംഭവം.

## Article Content

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ ചില വീഡിയോകളാകട്ടെ കണ്‍മുന്നില്‍ നടക്കുന്ന ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ആരെങ്കിലും തങ്ങളുടെ മൊബൈല്‍ ക്യാമറയിലോ മറ്റോ പകര്‍ത്തുന്നതും ആകാറുണ്ട്. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. കാറിന് മുകളിലിരുന്ന് സവാരി നടത്തുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. ബംഗലൂരുവിലാണ് സംഭവം.

FOR VIDEO: [https://twitter.com/i/status/1621010550095503360](https://twitter.com/i/status/1621010550095503360)

ബ്രൗണ്‍ നിറത്തിലുള്ള, കഴുത്തില്‍ ബെല്‍റ്റ് ധരിച്ച നായയെ ആണ് വീഡിയോയില്‍ കാണുന്നത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ ബാലൻസ് ചെയ്ത് നായ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതൊരു വളര്‍ത്തുനായ തന്നെയാണെന്നാണ് സൂചന. എന്നാൽ കാറിനകത്തുണ്ടായിരുന്നവര്‍ തന്നെയാണോ നായയെ ഇതിന് പുറത്ത് കയറ്റിയത് എന്നത് വ്യക്തമല്ല. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.

നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇത്തരത്തിലുള്ള പ്രവണതകള്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഇത് ആരെങ്കിലും ബോധപൂര്‍വം ചെയ്തതാണെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് അഭിപ്രായം. സോഷ്യല്‍ മീഡിയയില്‍ താരമാകാൻ വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്ത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതും അംഗീകരിക്കാൻ സാധിക്കില്ലെന്നും പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94465/dog-riding-on-top-of-car-the-video-went-viral)