സ്റ്റേജിൽ പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്ന ബിനു അടിമാലിയെ അപമാനിച്ചു കാണികൾ

സ്റ്റേജിൽ പരിപാടി അവതരിപ്പിച്ചു കൊണ്ടിരുന്ന ബിനു അടിമാലിയെ അപമാനിച്ചു കാണികൾ
Jan 29, 2023 10:36 PM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബിനു അടിമാലി. കഴിഞ്ഞ 30 വർഷക്കാലമായി ഇദ്ദേഹം സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ച വരികയാണ്.

നിരവധി ടെലിവിഷൻ പരിപാടികളിലും താരം ശ്രദ്ധേയമായ പ്രകടനം നടത്താറുണ്ട്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരത്തിന് ഏറ്റവും കൂടുതൽ ആരാധകരെ കിട്ടിയത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രെക്ഷണം ചെയ്യുന്ന ഒരു പരിപാടിയാണ്.


കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ഒമാനിൽ ഒരു പരിപാടി നടത്തിയിരുന്നു. ഈ പരിപാടിക്ക് എടുത്ത ഒരു വീഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ബിനു അടിമാലി സ്റ്റേജിൽ ഒരു പരിപാടി അവതരിപ്പിക്കുകയാണ്.

ഇദ്ദേഹത്തിനൊപ്പം വേറെ രണ്ട് കലാകാരന്മാർ കൂടിയുണ്ട്. എന്നാൽ കാണികൾക്കിടയിൽ നിന്നും വലിയ രീതിയിലുള്ള കൂവൽ ആണ് വന്നുകൊണ്ടിരിക്കുന്നത്. ഒരാൾ അവതരിപ്പിക്കുന്ന പരിപാടി എത്ര മോശമാണെങ്കിലും അവരെ കൂവി മാനസികമായി തളർത്തുക എന്ന ടിപ്പിക്കൽ മലയാളി ആറ്റിറ്റ്യൂഡ് ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

ഒരു മനുഷ്യ ജീവിയാണ് ബിനു അടിമാലി എന്ന ഒരു പരിഗണന പോലും നൽകാതെയാണ് ചില ആളുകൾ അദ്ദേഹത്തെ അപമാനിക്കുന്നത്. പരിപാടി നിർത്തി എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്ന് ബിനു അടിമാലി ചോദിക്കുന്നുണ്ട്.

ഇത്രയും മര്യാദ ബിനു അടിമാലി കാണിച്ചിട്ടും അദ്ദേഹത്തിനോട് തിരിച്ച് മര്യാദപൂർവ്വം പെരുമാറാൻ ഒമാനിലെ കാണികൾ പഠിച്ചിട്ടില്ല. പരിപാടി നിർത്തി പോടാ എന്നൊക്കെ കാണികൾ പറയുന്നത് നമുക്ക് വീഡിയോയിൽ കേൾക്കാം.

കഴിഞ്ഞ 30 വർഷമായി സ്റ്റേജിൽ മിമിക്രി പരിപാടികളും കോമഡി പരിപാടികളും അവതരിപ്പിക്കുന്ന വ്യക്തിയാണ് ബിനു അടിമാലി. ഇതുപോലെയുള്ള ഒരുപാട് വിമർശനങ്ങളും അപമാനങ്ങളും അവഗണനകളും അദ്ദേഹം സഹിച്ചു കാണണം. അതൊക്കെ അതിജീവിച്ചു തന്നെയാണ് ബിനു അടിമാലി ഇന്ന് ഇവിടെ എത്തിയത് എന്ന് പ്രേക്ഷകർ ഓർക്കണം.

ഒരു രണ്ടുമിനിറ്റ് പോലും സ്റ്റേജിൽ കയറി ഡയലോഗ് തെറ്റാതെ പ്രകടനം നടത്തുവാൻ കഴിയാത്ത ആളുകളാണ് ഇപ്പോൾ ബിനു അടിമാലിയെ പോലെയുള്ളവരെ അഭിമാനിക്കാൻ നടക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

The audience insulted Binu Adimali who was performing on the stage

Next TV

Related Stories
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall