വെള്ളം വെറുതെ പാഴാക്കരുത്, സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ എന്നെല്ലാം നാം പറയാറുമുണ്ട്. വെള്ളമില്ലാതെയായാൽ എന്ത് ചെയ്യും എന്നത് മനുഷ്യരെ എക്കാലത്തും ആശങ്കയിലാക്കുന്ന ഒരു കാര്യമാണ്. വെള്ളം റീസൈക്കിൾ ചെയ്തെടുക്കുന്ന രീതി ഇപ്പോൾ പലയിടങ്ങളിലും മനുഷ്യർ അവലംബിക്കുന്നുണ്ട്.
ബെൽജിയത്തിലുള്ള ഒരു റെസ്റ്റോറന്റും അത് തന്നെയാണ് ചെയ്യുന്നത്. റെസ്റ്റോറന്റിലെ മലിനമായ ജലം പുനരുപയോഗിക്കാനാവുന്ന തരത്തിലേക്ക് മാറ്റി അത് സൗജന്യമായി ആളുകൾക്ക് കുടിക്കാൻ നൽകുന്ന രീതിയാണ് ഇവിടെ ചർച്ചയാകുന്നത്.ബെൽജിയത്തിലെ കുർനെ മുനിസിപ്പാലിറ്റിയിലുള്ള Gust'eaux റസ്റ്റോറന്റിലാണ് അവരുടെ അതിഥികൾക്ക് ടോയ്‌ലറ്റിൽ നിന്നുള്ള വെലള്ളം ഫിൽട്ടർചെയ്ത് കുടിക്കാൻ നൽകുന്നത്.
അഞ്ച് ഘട്ടങ്ങളിലൂടെ കടന്നു പോയാണ് ഇവ പൂർണമായും ശുദ്ധീകരിക്കപ്പെട്ട ജലമായി മാറുന്നത് എന്നാണ് പറയുന്നത്. അതിനായി മഴവെള്ളത്തോടൊപ്പം ഇത് സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുടിക്കുന്ന വെള്ളം നൽകുന്നതിന് പുറമെ കോഫിയുണ്ടാക്കാനും എന്തിന് ബിയറുണ്ടാക്കാനും വരെ ഈ ജലം തന്നെയാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .
റെസ്റ്റോറന്റിലെ ആളുകൾ പറയുന്നത്, ഒന്നു കൊണ്ടും പേടിക്കേണ്ട. ഈ ജലം തികച്ചും ശുദ്ധമാണ് ധൈര്യത്തിൽ കുടിക്കാം എന്നാണ്. അതുപോലെ തന്നെ ഇത്തരത്തിൽ ശുദ്ധീകരിക്കപ്പെട്ട ജലം ആവശ്യത്തിന് ജല ലഭ്യതയില്ലാത്ത വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് കൂടി ലഭ്യമാക്കാൻ വേണ്ടി നടപടികളും സ്വീകരിക്കുന്നുണ്ട് എന്നും പറയുന്നു
This restaurant takes a different approach by purifying the water from the toilet