---
title: "48 മണിക്കൂറിൽ 24 മില്യൺ ലൈക്കുകൾ; ഇൻസ്റ്റാഗ്രാമിൽ തരംഗമായി വിജയ് ദേവരകൊണ്ട – രശ്മിക വിവാഹചിത്രങ്ങൾ"
english_title: "Vijay Deverakonda - Rashmika's wedding pictures are making waves on Instagram"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344865/vijay-deverakonda-rashmikas-wedding-pictures-are-making-waves-on-instagram"
published_at: "2026-02-28T21:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a30b3218afd_15.jpg"
keywords: []
---

# 48 മണിക്കൂറിൽ 24 മില്യൺ ലൈക്കുകൾ; ഇൻസ്റ്റാഗ്രാമിൽ തരംഗമായി വിജയ് ദേവരകൊണ്ട – രശ്മിക വിവാഹചിത്രങ്ങൾ

> **Lead Summary:** **തെ**ന്നിന്ത്യൻ സിനിമാ ലോകം ഏറെക്കാലമായി കാത്തിരുന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹം സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിക്കുന്നു.

## Article Content

**തെ**ന്നിന്ത്യൻ സിനിമാ ലോകം ഏറെക്കാലമായി കാത്തിരുന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹം സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിക്കുന്നു.

വിവാഹത്തിന് പിന്നാലെ താരങ്ങൾ പങ്കുവെച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഇന്ത്യൻ അക്കൗണ്ടുകളിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച പോസ്റ്റായി മാറി. ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഈ താരജോഡികൾ മറികടന്നത്.

2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച 22.8 മില്യൺ ലൈക്കുകളെയാണ് വിജയ്-രശ്മിക പോസ്റ്റ് പിന്നിലാക്കിയത്.

വെറും 48 മണിക്കൂറിനുള്ളിൽ 24 മില്യണിലധികം ലൈക്കുകളാണ് ഈ വിവാഹ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇതോടെ കണ്ടന്റ് ക്രിയേറ്ററായ കിഷോർ മൊണ്ടലിന്റെ വൈറൽ റീലിന് തൊട്ടുപിന്നാലെ, ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്ക് ചെയ്യപ്പെട്ട രണ്ടാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റായും ഇത് മാറി.

വിവാഹ ചടങ്ങുകൾ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് താരങ്ങൾ ഹൃദയസ്പർശിയായ കുറിപ്പോടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ആരാധകർ വലിയ ആഘോഷത്തോടെയാണ് ഈ വാർത്ത ഏറ്റെടുത്തത്.

പ്രിയ താരങ്ങളുടെ വിവാഹ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344865/vijay-deverakonda-rashmikas-wedding-pictures-are-making-waves-on-instagram)