---
title: "വിവാഹമോചന വാർത്തകൾക്കിടയിൽ വിജയിയെ കുടുക്കാൻ ശ്രമം? പിആർ ടീമിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന് പിന്നിലെ സത്യമെന്ത്?"
english_title: "An attempt to trap Vijaya amidst divorce news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344783/an-attempt-to-trap-vijaya-amidst-divorce-news"
published_at: "2026-02-28T14:07:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2a97184c80_news17.jpg"
keywords: []
---

# വിവാഹമോചന വാർത്തകൾക്കിടയിൽ വിജയിയെ കുടുക്കാൻ ശ്രമം? പിആർ ടീമിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന് പിന്നിലെ സത്യമെന്ത്?

> **Lead Summary:** **[** തമിഴ് നടൻ വിജയിയും ഭാര്യ സംഗീതയും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾക്കിടയിൽ, നടന്റെ പിആർ ടീമിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

## Article Content

**[** തമിഴ് നടൻ വിജയിയും ഭാര്യ സംഗീതയും വിവാഹമോചിതരാകുന്നു എന്ന വാർത്തകൾക്കിടയിൽ, നടന്റെ പിആർ ടീമിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വിവാഹമോചന വാർത്തകൾ വിജയിയുടെ രാഷ്ട്രീയ പ്രതിച്ഛായയെ ബാധിക്കാതിരിക്കാൻ സോഷ്യൽ മീഡിയയിൽ എത്തരത്തിൽ പ്രചാരണം നടത്തണമെന്ന് നിർദ്ദേശിക്കുന്നതാണ് ഈ ശബ്ദസന്ദേശം.

എന്നാൽ, ഈ ഓഡിയോ ക്ലിപ്പ് യഥാർത്ഥമാണോ അതോ വിജയിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയെയും തകർക്കാൻ രാഷ്ട്രീയ എതിരാളികൾ കൃത്രിമമായി നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പ്രചരിക്കുന്ന ശബ്ദസന്ദേശം അനുസരിച്ച്, സംഗീതയെ വ്യക്തിപരമായി അധിക്ഷേപിക്കാതെ, നിലവിലെ പ്രശ്നങ്ങൾക്ക് പിന്നിൽ ഡിഎംകെയാണെന്ന് വരുത്തിതീർക്കാനാണ് പിആർ ടീം ശ്രമിക്കുന്നത്.

വിജയിയെ തകർക്കാൻ രാഷ്ട്രീയ എതിരാളികൾ നടത്തുന്ന ഗൂഢാലോചനയാണ് ഈ വിവാദങ്ങളെന്നും, ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞതും സിബിഐ അന്വേഷണവുമെല്ലാം ഇതിന്റെ ഭാഗമാണെന്നും വരുത്തിത്തീർക്കാനാണ് നിർദ്ദേശം.

‘വി സപ്പോർട്ട് വിജയ് അണ്ണാ’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് പോസ്റ്റുകളും വീഡിയോകളും പങ്കുവെക്കാനും ഇതിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, നടി തൃഷയുമായുള്ള വിജയിയുടെ സൗഹൃദമാണ് ദാമ്പത്യ തകർച്ചയ്ക്ക് കാരണമെന്ന് തമിഴ് മാധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ട്.

2021 മുതൽ വിജയിയും സംഗീതയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും വാർത്തകൾ സൂചിപ്പിക്കുന്നു.

വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20-ന് കോടതിയിൽ ഹാജരാകാൻ വിജയിയോട് നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുറത്തുവന്ന ഈ വിവാദങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിലും സിനിമാ ലോകത്തും ഒരേപോലെ ചർച്ചയാവുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/344783/an-attempt-to-trap-vijaya-amidst-divorce-news)