---
title: "'പൂവ് കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ!'; ആരാധകന് കീർത്തി സുരേഷിന്റെ മാസ് മറുപടി, വീഡിയോ വൈറൽ"
english_title: "Keerthy Suresh's mass reply to fan, video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/342285/keerthy-sureshs-mass-reply-to-fan-video-goes-viral"
published_at: "2026-02-16T14:52:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992e30ec3b96_Keerthy_Sureshs_mass_reply_to_fan,_video_goes_viral.jpg"
keywords: []
---

# 'പൂവ് കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ!'; ആരാധകന് കീർത്തി സുരേഷിന്റെ മാസ് മറുപടി, വീഡിയോ വൈറൽ

> **Lead Summary:** **[** തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ പോകുന്നതിനിടെ നടി കീർത്തി സുരേഷും ആരാധകനും തമ്മിലുണ്ടായ രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുരസ്കാര ചടങ്ങിനായി സുന്ദരിയായി ഒരുങ്ങി വീട്ടിൽ നിന്നിറങ്ങിയ കീർത്തിയോട് ആരാധകൻ പറഞ്ഞ കമന്റും അതിന് താരം നൽകിയ തമാശരൂപേണയുള്ള മറുപടിയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

## Article Content

**[** തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ പോകുന്നതിനിടെ നടി കീർത്തി സുരേഷും ആരാധകനും തമ്മിലുണ്ടായ രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പുരസ്കാര ചടങ്ങിനായി സുന്ദരിയായി ഒരുങ്ങി വീട്ടിൽ നിന്നിറങ്ങിയ കീർത്തിയോട് ആരാധകൻ പറഞ്ഞ കമന്റും അതിന് താരം നൽകിയ തമാശരൂപേണയുള്ള മറുപടിയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

> സാരിയുടുത്ത്, തലയിൽ മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായാണ് കീർത്തി കാറിലേക്ക് കയറാൻ എത്തിയത്. ഈ സമയം അവിടെയുണ്ടായിരുന്ന ആരാധകൻ "പൂവ് സൂപ്പർ ആയിട്ടുണ്ട്" എന്ന് വിളിച്ചു പറഞ്ഞു. ഇത് കേട്ട ഉടനെ ചിരിച്ചുകൊണ്ട് കീർത്തി നൽകിയ മറുപടിയാണ് ഹൈലൈറ്റ്. "പൂവ് കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ..." എന്നായിരുന്നു കീർത്തിയുടെ മറുചോദ്യം. താരത്തിന്റെ ഈ നാടൻ ശൈലിയിലുള്ള പ്രതികരണം അവിടെയുണ്ടായിരുന്നവരിലും ചിരി പടർത്തി. [https://www.instagram.com/keerthysureshofficial/?utm_source=ig_embed&ig_rid=b9036321-dd66-47a2-a457-20fa4542c4d1](https://www.instagram.com/keerthysureshofficial/?utm_source=ig_embed&ig_rid=b9036321-dd66-47a2-a457-20fa4542c4d1)

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. അതേസമയം ആദം ദാസൻ സംവിധാനം ചെയ്ത 'പാമ്പ് സട്ടൈ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കീർത്തിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. കീർത്തിയുടെ ആദ്യ സംസ്ഥാന പുരസ്കാരമായിരുന്നു ഇത്. 2017 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

> "എന്റെ ആദ്യത്തെ സംസ്ഥാന അവാർഡിന് തമിഴ്‌നാട് സർക്കാരിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ അവസരം നൽകിയ സംവിധായകനോടും തുടർച്ചയായ പിന്തുണ നൽകിയ സഹപ്രവർത്തകർക്കും അണിയറപ്രവർത്തകർക്കും എന്റെ ടീമിനും നന്ദി. ഒപ്പം എല്ലാ അവാർഡ് ജേതാക്കൾക്കും എന്റെ സ്നേഹവും ആശംസകളും അറിയിക്കുന്നു." അവാർഡ് സ്വീകരിച്ചുകൊണ്ട് കീർത്തി സുരേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/342285/keerthy-sureshs-mass-reply-to-fan-video-goes-viral)