ആരാണ് സംഗീത സ്വർണലിംഗം? വെറുമൊരു താരപത്നിയല്ല, 400 കോടിയുടെ ആസ്തി, ലണ്ടനിലെ വമ്പൻ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശി

ആരാണ് സംഗീത സ്വർണലിംഗം? വെറുമൊരു താരപത്നിയല്ല, 400 കോടിയുടെ ആസ്തി, ലണ്ടനിലെ വമ്പൻ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശി
2026-02-28T14:24:00 | By Anusree vc

(https://moviemax.in/) തമിഴ് സൂപ്പർതാരം വിജയിയും ഭാര്യ സംഗീതയും വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, സംഗീത നൽകിയ വിവാഹമോചന നോട്ടീസിൽ നടി തൃഷയുടെ പേര് പരാമർശിക്കുന്നുണ്ടെന്ന തരത്തിലുള്ള കണ്ടെത്തലുകളുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സജീവമാണ്.

ഇതിനിടെ, ആരാണ് സംഗീത സ്വർണലിംഗം എന്ന തിരച്ചിലിലാണ് ഗൂഗിളിൽ ആരാധകർ. സംഗീതയുടെ കുടുംബ പശ്ചാത്തലം, ആസ്തി, വിജയിയുമായുള്ള വിവാഹം തുടങ്ങിയ കാര്യങ്ങൾ അറിയാൻ സെർച്ചിംഗ് ഹിസ്റ്ററികളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ശ്രീലങ്കൻ തമിഴ് വ്യവസായി സ്വർണലിംഗത്തിന്റെ മകളായ സംഗീതയുമായി 1999-ലാണ് വിജയ് വിവാഹിതനായത്. തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്ന ഇവരുടെ വേർപിരിയൽ വാർത്തകൾ ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

1974 ജൂൺ 22ന് ആയിരുന്നു സം​ഗീതയുടെ ജനനം. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജരായിരുന്നു ഇവരുടെ കുടുംബം. സം​ഗീത ജനച്ച ശേഷം മാതാപിക്കൾ കുടുംബത്തോടെ ലണ്ടനിലേക്ക് പോയി. സം​ഗീതയുടെ ബാല്യവും പഠനവുമെല്ലാം ഇവിടെ ആയിരുന്നു. ലണ്ടനിലെ അറിയപ്പെടുന്ന ധനികനായ ബിസിനസുകാരനായിരുന്നു അച്ഛൻ സ്വർണലിം​ഗം. അതുകൊണ്ടുതന്നെ 'വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവൾ', എന്നാണ് സോഷ്യൽ മീഡിയ സം​ഗീതയെ വിശേഷിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സം​ഗീതയ്ക്ക് 400 കോടി രൂപയുടെ ആസ്തിയുണ്ട്.

1996ൽ ആയിരുന്നു വിജയിയുടെ കരിയറിൽ വലിയ ബ്രേക്ക് സമ്മാനിച്ച പൂവേ ഉനക്കാഗ എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും റിലീസ് ചെയ്ത ചിത്രത്തിലൂടെ നിരവധി ആരാധകരെയും വിജയ് സ്വന്തമാക്കി. അക്കൂട്ടത്തിലൊരാളായിരുന്നു സം​ഗീത. എന്നാൽ ഭൂരിഭാ​ഗം ആരാധകരെയും പോലെ വിജയിയെ ദൂരേ നിന്നും ആരാധിക്കാൻ സം​ഗീത തയ്യാറായിരുന്നില്ല. ലണ്ടനില്‍ നിന്നും നേരെ ചെന്നൈയിലേക്ക്. ആ കണ്ടുമുട്ടൽ ഇരുവരുടേയും ജീവിതത്തിൽ പുതിയ വഴിത്തിരിവായി മാറി. ശേഷം വിജയ്, സം​ഗീതയെ തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സം​ഗീതയെ ഇഷ്ടമാകുകയും ആയിരുന്നു.

ഒടുവിൽ 1998ൽ ഇരു കുടുംബങ്ങളുടേയും സമ്മതപ്രകാരം യു.കെയിൽ വിജയ്- സം​ഗീത വിവാഹം രജിസ്റ്റർ ചെയ്തു. ശേഷം 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ വച്ച് ആചാരപ്രകാരമുള്ള വിവാഹവും നടത്തി. ഹിന്ദു-ക്രിസ്ത്യൻ വിവാഹമായിരുന്നു. 2000ൽ ഇവർക്ക് ആദ്യ കുഞ്ഞ്(ജേസൺ സഞ്ജയ്) പിറന്നു. 2005ൽ ദിവ്യ സാഷയും ജനിച്ചു.

താരപത്നിയായിട്ടും പൊതുവേദികളിൽ നിന്നും എപ്പോഴും മാറി നിൽക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആള് കൂടിയാണ് സം​ഗീത. എന്നിരുന്നാലും വലിയൊരു സൗഹൃദക്കൂട്ടം സം​ഗീതയ്ക്ക് തമിഴ് സിനിമയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അജിതിന്റെ ഭാര്യയും നടിയുമായിരുന്ന ശാലിനി, രവിമോഹന്റെ മുൻഭാര്യ ആരതി തുടങ്ങിയവർ ഉൾപ്പെടുന്നതാണ് സം​ഗീതയുടെ സൗഹൃദവലയം. കഴിഞ്ഞ കുറേക്കാലമായി ഫാമിലി ബിസിനസ് നോക്കി നടത്തുന്നത് സം​ഗീതയാണെന്നാണ് റിപ്പോർട്ട്.

Content Highlight: Who is Sangeetha Swarnalingam? Not just a star wife, but the heir to a huge business empire in London with a net worth of 400 crores

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup