---
title: "'വിജയ്‌യും നടിയുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടക്കിയതല്ല, മാന്യമായി അവസാനിപ്പിക്കണമായിരുന്നു'; വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സായ് കൃഷ്ണ"
english_title: "Sai Krishna makes serious allegations against Vijay"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344827/sai-krishna-makes-serious-allegations-against-vijay"
published_at: "2026-02-28T16:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2ca55bedf3_Sai_Krishna_makes_serious_allegations_against_Vijay.jpg"
keywords: []
---

# 'വിജയ്‌യും നടിയുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടക്കിയതല്ല, മാന്യമായി അവസാനിപ്പിക്കണമായിരുന്നു'; വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സായ് കൃഷ്ണ

> **Lead Summary:** തമിഴ് സൂപ്പർതാരം വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ തമിഴകത്ത് വലിയ ചർച്ചയാകുന്നു. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത ഹർജിയിൽ വിജയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 20-നാണ് താരം കോടതിയിലെത്തേണ്ടത്.

## Article Content

തമിഴ് സൂപ്പർതാരം വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന വാർത്തകൾ തമിഴകത്ത് വലിയ ചർച്ചയാകുന്നു. ചെങ്കൽപെട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത ഹർജിയിൽ വിജയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. കേസിൽ നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദ്ദേശിച്ചു. ഏപ്രിൽ 20-നാണ് താരം കോടതിയിലെത്തേണ്ടത്.

വിജയ്‌ക്ക് മറ്റൊരു സിനിമാ ഇൻഡസ്ട്രിയിലെ പ്രമുഖ നടിയുമായി ബന്ധമുണ്ടെന്നാണ് വിവാഹമോചന ഹർജിയിലെ പ്രധാന വാദം. 2021 ഏപ്രിൽ മുതൽ ഈ ബന്ധം നിലനിൽക്കുന്നുണ്ടെന്നും, ഇത് അവസാനിപ്പിക്കാമെന്ന് തനിക്ക് വാക്ക് നൽകിയിരുന്നെങ്കിലും വിജയ് അത് പാലിച്ചില്ലെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നു. മറ്റ് ഗൗരവമേറിയ നിരവധി ആരോപണങ്ങളും ഹർജിയിലുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, ഈ വിഷയത്തിൽ പ്രതികരണവുമായി പ്രമുഖ യൂട്യൂബർ സായ് കൃഷ്ണ രംഗത്തെത്തി. പുതിയൊരു ബന്ധത്തിലേക്ക് കടക്കുമ്പോൾ നിലവിലുള്ള ബന്ധം മാന്യമായി അവസാനിപ്പിക്കുന്നതാണ് പക്വതയെന്നും വിജയ്‍യും നടിയുമായുള്ള ബന്ധം കുറേക്കാലമായി കേൾക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിജയ്‌യുടെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അത്ര സുഖകരമല്ലെന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു.

> "ലൈഫിലേക്ക് ആരെ തിരഞ്ഞെടുക്കണം എന്തിനെ തിരഞ്ഞെടുക്കണം എന്നത് ഒരോരുത്തരുടേയും വ്യക്തിപരമായ താൽപര്യം. പക്ഷെ വിവാഹം കഴിക്കുകയും ആ ബന്ധത്തിൽ ഭാര്യയും കുട്ടികളും ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ ബന്ധം വളരെ മാന്യമായി പറഞ്ഞ് അവസാനിപ്പിച്ചശേഷം മറ്റൊരു ബന്ധത്തിലേക്ക് കടക്കുക എന്നതാണ് പക്വത. വിജയ്- തൃഷ ബന്ധം ഇന്നോ ഇന്നലയോ പറഞ്ഞ് കേട്ടൊരു കാര്യമല്ല. ജസ്റ്റിസ് ഫോർ സം​ഗീത ഹാഷ്ടാ​ഗുകൾ ഒരു വർഷം മുമ്പേ പ്രചരിക്കാൻ തുടങ്ങിയതാണ്. കീർത്തി സുരേഷിന്റെ വിവാഹത്തിന് വിജയിയും തൃഷയും ഒരു പ്രൈവറ്റ് ജെറ്റിൽ ഒരുമിച്ച് യാത്ര ചെയ്താണ് ചടങ്ങിൽ പങ്കെടുത്ത് തിരികെ വന്നത്. നിരവധി ഫോട്ടോകളും ഇരുവരുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു." സായ് കൃഷ്ണ പറയുന്നു.

> രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയശേഷം വിജയിയുടെ കാര്യങ്ങളൊന്നും സ്മൂത്തായി അല്ല നടക്കുന്നത്. കരൂർ ദുരന്തം സംഭവിച്ചു, ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞു ഇപ്പോഴിതാ ഡിവോഴ്സ് കേസും. പിന്നെ വിവാഹമോചനം വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്. ഇത് വേറെ ലെവലിൽ വിജയിയെ ബാധിക്കും. തൃഷയുടെ പേര് പെറ്റീഷനിൽ സം​ഗീത പരാമർശിച്ചിട്ടില്ലെങ്കിലും ഹർജി വായിച്ചാൽ അത് തൃഷയെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാകും.കാരണം കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഈ നടിയുമായി ബന്ധപ്പെടുത്തി മാത്രമാണ് വിജയിയുടെ പേരിൽ ​ഗോസിപ്പുകൾ വന്നിട്ടുള്ളത്. ​ഗുരുതരമായ ആരോപണങ്ങളാണ് സം​ഗീത ഉന്നയിച്ചിട്ടുള്ളത്. കുറച്ച് കാലം എടുത്ത് തയ്യാറാക്കിയ പെറ്റീഷൻ പോലെയാണ് തോന്നുന്നത്. കാരണം എല്ലാം വ്യക്തമായും കൃത്യമായും പറഞ്ഞിട്ടുണ്ട്. തമിഴിൽ സിനിമയും രാഷ്ട്രീയവും കെട്ടിപിണിഞ്ഞ് കിടക്കുകയാണ്. അതിനാലാണ് വിജയിയുടെ ഇപ്പോഴത്തെ വിവാദത്തിന്റെ ​ഗ്രാവിറ്റി കൂടുന്നത്." സായ് കൃഷ്ണ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344827/sai-krishna-makes-serious-allegations-against-vijay)