---
title: "സിംഗപ്പൂരിൽ ചൈനീസ് പുതുവർഷം ആഘോഷിച്ച് മോഹൻലാൽ; പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ"
english_title: "Mohanlal celebrates Chinese New Year in Singapore"
publisher: "moviemax.in"
canonical_url: "https://moviemax.in/news/344830/mohanlal-celebrates-chinese-new-year-in-singapore"
published_at: "2026-02-28T16:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a2cf0f7f39f_5.jpg"
keywords: []
---

# സിംഗപ്പൂരിൽ ചൈനീസ് പുതുവർഷം ആഘോഷിച്ച് മോഹൻലാൽ; പുത്തൻ ലുക്ക് ഏറ്റെടുത്ത് ആരാധകർ

> **Lead Summary:** **സിം**ഗപ്പൂരിലെ ചൈനീസ് പുതുവർഷാഘോഷങ്ങളിൽ അതിഥിയായി എത്തിയ നടൻ മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന താരം പരമ്പരാഗത ചൈനീസ് വിഭവങ്ങൾ ആസ്വദിച്ചാണ് ആഘോഷങ്ങളിൽ പങ്കാളിയായത്.

## Article Content

**സിം**ഗപ്പൂരിലെ ചൈനീസ് പുതുവർഷാഘോഷങ്ങളിൽ അതിഥിയായി എത്തിയ നടൻ മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന താരം പരമ്പരാഗത ചൈനീസ് വിഭവങ്ങൾ ആസ്വദിച്ചാണ് ആഘോഷങ്ങളിൽ പങ്കാളിയായത്.

> "ചൈനീസ് പുതുവർഷം സിംഗപ്പൂരിൽ ആഘോഷിക്കുന്നു" എന്ന കുറിപ്പോടെ താരം പങ്കുവെച്ച ചിത്രങ്ങളിൽ പൂക്കളുള്ള ചുവന്ന ഷർട്ടാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. താരത്തിന്റെ പുത്തൻ ലുക്ക് ഏറെ മനോഹരമായിട്ടുണ്ടെന്നും അദ്ദേഹം കൂടുതൽ ചെറുപ്പമായിട്ടുണ്ടെന്നും ആരാധകർ കമന്റുകളിലൂടെ പ്രതികരിച്ചു.

മറ്റ് സംസ്‌കാരങ്ങളെയും ആഘോഷങ്ങളെയും ബഹുമാനിക്കുന്ന മോഹൻലാലിന്റെ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകസൗഹൃദത്തിന്റെ അടയാളമാണിതെന്ന് ആരാധകർ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/344830/mohanlal-celebrates-chinese-new-year-in-singapore)