കുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുട്ടികളുടെ കളിയും ചിരിയും കുറുമ്പും ഒക്കെ കാണാന്‍ തന്നെ ഒരു രസമല്ലേ... അത്തരത്തിൽ രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മുത്തച്ഛനൊപ്പം പാട്ടുപാടാൻ ശ്രമിക്കുകയാണ് ഈ കുരുന്ന്. ഒരു വാക്കു പോലും ഉച്ചരിക്കാൻ പ്രായമാകാത്ത കുരുന്ന് പാട്ടു പാടാൻ ശ്രമിക്കുന്നതാണ് വീഡിയോയെ മനോഹരമാക്കുന്നത്. കുഞ്ഞിനെ കൈകളിൽ വച്ച് പാട്ടുപാടുന്ന മുത്തച്ഛനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.
ഇതു കൗതുകത്തോടെ നോക്കുന്ന കുരുന്ന്, ആ ശബ്ദങ്ങളെ അനുകരിക്കാൻ ശ്രമിക്കുകയാണ്. മുത്തച്ഛനൊപ്പം അതേ ഈണത്തിലാണ് കുറുമ്പന്‍റെ പാട്ട്.
https://twitter.com/i/status/1597309486364266496
‘രണ്ട് മാസം പ്രായമുള്ള കുട്ടി മുത്തച്ഛനോടൊപ്പം ഒരു ഡ്യുയറ്റ് പാടുന്നു’ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ പങ്കുവയ്ക്കുകയും ചെയ്തത്. ക്യൂട്ട് വീഡിയോ എന്നാണ് കാഴ്ചക്കാരുടെ അഭിപ്രായം.
A two-month-old baby singing with his grandfather; The video went viral