വീട്ടുജോലിക്കാരിയുടെ ലക്ഷങ്ങുടെ കടം വീട്ടി നയൻതാര, അതിനൊരു മനസ് വേണമെന്ന് വിഘ്നേഷിന്റെ അമ്മ

വീട്ടുജോലിക്കാരിയുടെ ലക്ഷങ്ങുടെ കടം വീട്ടി നയൻതാര, അതിനൊരു മനസ് വേണമെന്ന് വിഘ്നേഷിന്റെ അമ്മ
Dec 1, 2022 07:49 AM | By Susmitha Surendran

തെന്നിന്ത്യയിലെ പ്രിയ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. മലയാളത്തിലൂടെയാണ് സിനിമ അരങ്ങേറ്റം എങ്കിലും പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷാ ചിത്രങ്ങളിലും നടി സാന്നിധ്യം അറിയിച്ചെന്ന് മാത്രമല്ല, തെന്നിന്ത്യയിലെ മുൻനിര നായികയായും നയൻതാര മാറി.

ഇന്ന് കാണുന്ന ലേഡി സൂപ്പർ സ്റ്റാർ ആകാൻ നയൻതാര നടത്തിയത് ചെറുതല്ലാത്ത പരിശ്രമം തന്നെയാണ്. അടുത്തിടെ ആയിരുന്നു സംവിധായകനും നിർമാതാവുമായ വിഘ്നേഷ് ശിവനുമായുള്ള നയൻതാരയുടെ വിവാഹം. പിന്നാലെ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരവും നയൻസ് ആരാധകരെ അറിയിച്ചു.


ഇപ്പോഴിതാ നയൻതാരയെ വാനോളം പുകഴ്ത്തുന്ന വിഘ്നേശിന്റെ അമ്മ മീന കുമാരിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താൻ കണ്ടതിൽ വച്ച് ഏറ്റവും ദയയും കരുതലുമുള്ള വനിതയാണ് നയൻതാരയെന്ന് മീനാ കുമാരി പറഞ്ഞു.

ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ സഹായിക്കാൻ ഒരു മടിയും കാണിക്കാത്ത ആളാണ് നയൻതാരയെന്നും അവർ പറയുന്നു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീന കുമാരി തന്റെ മരുമകൾ നയൻതാരയെ പ്രശംസ കൊണ്ട് മൂടിയത്.

വിഘ്നേഷിന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ

എന്റെ മകൻ ഒരു മികച്ച സംവിധായകനും മരുമകൾ നയൻതാര മികച്ച അഭിനേത്രിയുമാണ്. രണ്ടുപേരും കഠിനാധ്വാനികളാണ്. നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാരാനാണ് ഉള്ളത്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കൽ അവരിൽ ഒരു സ്ത്രീ, നാല് ലക്ഷം രൂപ കടം ഉള്ളതിനാൽ ജീവിതം ശരിക്കും ബുദ്ധിമുട്ടുകയാണെന്ന് നയൻതാരയോട് പറഞ്ഞു.


നയൻതാര ഉടൻ തന്നെ ആ പണം അവർക്ക് നൽകി. കടങ്ങളെല്ലാം ഉടൻതന്നെ തീർക്കണമെന്നും അവരോടു പറഞ്ഞു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നൽകണമെങ്കിൽ അവർക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉള്ള ആളായിരിക്കണം. മാത്രമല്ല ആ സ്ത്രീ അതിനർഹയാണ്. കാരണം രണ്ട് മൂന്ന് വർഷമായി ആ വീട്ടിൽ ജോലി എടുക്കുന്നവരാണ് അവർ. ഒരിക്കൽ നയൻതാരയുടെ അമ്മ സ്വന്തം കയ്യിലെ സ്വർണവള അവർക്ക് ഊരി നൽകിയിരുന്നു.

അതേസമയം, ​ഗോൾഡ് എന്ന നയൻതാരയുടെ മലയാളി സിനിമ ഇന്ന് റിലീസ് ചെയ്യുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രൻ ആണ്. 'പ്രേമ'ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ​ഗോൾഡ്.

Nayanthara paid off the housemaid's debt of lakhs, Vignesh's mother said that she should have a mind for it

Next TV

Related Stories
'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

Oct 30, 2025 07:44 AM

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ്...

Read More >>
സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

Oct 29, 2025 09:08 PM

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി...

Read More >>
'വിദ്യ ബാലൻ തന്നെക്കാൾ നന്നായി...' ; ഡേർട്ടി പിക്ച്ചറിൽ സിൽക്ക് സ്മിതയുടെ റോൾ ചെയ്യേണ്ടിരുന്നത് കങ്കണ

Oct 27, 2025 03:41 PM

'വിദ്യ ബാലൻ തന്നെക്കാൾ നന്നായി...' ; ഡേർട്ടി പിക്ച്ചറിൽ സിൽക്ക് സ്മിതയുടെ റോൾ ചെയ്യേണ്ടിരുന്നത് കങ്കണ

'വിദ്യ ബാലൻ തന്നെക്കാൾ നന്നായി...' ; ഡേർട്ടി പിക്ച്ചറിൽ സിൽക്ക് സ്മിതയുടെ റോൾ ചെയ്യേണ്ടിരുന്നത് കങ്കണ...

Read More >>
ഇന്ത്യൻ സിനിമയുടെ '​ഡാർലിങ്' പ്രഭാസിന് ഇന്ന് ജന്മദിനം; ആശംസകളുമായി ആരാധക ലോകം, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ

Oct 23, 2025 05:10 PM

ഇന്ത്യൻ സിനിമയുടെ '​ഡാർലിങ്' പ്രഭാസിന് ഇന്ന് ജന്മദിനം; ആശംസകളുമായി ആരാധക ലോകം, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ

ഇന്ത്യൻ സിനിമയുടെ '​ഡാർലിങ്' പ്രഭാസിന് ഇന്ന് ജന്മദിനം; ആശംസകളുമായി ആരാധക ലോകം, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ...

Read More >>
തൃഷയുടെ പ്രശ്നം എന്താണ് ?  വിജയുടെ മകന്റെ ഫാൻ പേജും ബ്ലാേക്ക് ചെയ്ത് നടി; അക്കൗണ്ടിൽ വിജയും സം​ഗീതയും ഒരുമിച്ചുള്ള പോസ്റ്റുകൾ

Oct 23, 2025 03:36 PM

തൃഷയുടെ പ്രശ്നം എന്താണ് ? വിജയുടെ മകന്റെ ഫാൻ പേജും ബ്ലാേക്ക് ചെയ്ത് നടി; അക്കൗണ്ടിൽ വിജയും സം​ഗീതയും ഒരുമിച്ചുള്ള പോസ്റ്റുകൾ

തൃഷയുടെ പ്രശ്നം എന്താണ് ? വിജയുടെ മകന്റെ ഫാൻ പേജും ബ്ലാേക്ക് ചെയ്ത് നടി; അക്കൗണ്ടിൽ വിജയും സം​ഗീതയും ഒരുമിച്ചുള്ള...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall